ന്യൂഡൽഹി: വാസ്തുശിൽപകലയുടെ ഇന്ത്യൻ മാതൃകയായ, പിങ്ക് ചുമരുകൾ ചന്തംചാർത്തിയ ജ യ്പുർ ഇനി യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ. രാജസ്ഥാൻ തലസ്ഥാന നഗരിയായ ജയ്പു രിനെ ശനിയാഴ്ചയാണ് യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തിയത്.
ജൂൺ 30 മുതൽ ജൂലൈ 10വരെ അസർബൈജാനിലെ ബാകുവിൽ ചേരുന്ന യുനെസ്കോയുടെ ലോക പൈതൃക സമിതിയാണ് ജയ്പുരിനുള്ള നാമനിർദേശം അംഗീകരിച്ചത്. ജയ്പുരിന് പൈതൃകനഗര പട്ടികയിൽ ഇടംനേടാനായതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്ലാഘിച്ചു.
1727ൽ മഹാരാജ സവായ് ജയ് സിങ്ങാണ് ജയ്പൂർ നഗരം സ്ഥാപിക്കുന്നത്. ഇന്നത്തെ ജയ്പുരിന് 11കി.മീ വടക്കുമാറി ആമ്പർ നഗരമായിരുന്നു ആദ്യതലസ്ഥാനം. ജലദൗർലഭ്യവും ജനസംഖ്യയുമാണ് തലസ്ഥാനനഗരി മാറ്റാൻ രാജാവിനെ പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.