ഇടിമിന്നലിൽ താജ്​മഹലിന്​ കേടുപാട്​

ആഗ്ര: കഴിഞ്ഞദിവസം രാത്രിയുണ്ടായ ഇടിമിന്നലിൽ താജ്​മഹലിന്​ നിസ്സാര കേടുപാട്​ സംഭവിച്ചു. ടിക്കറ്റ്​ കൗണ്ടർ, ഗേറ്റിന്​ സമീപത്തെ മെറ്റൽ ഡിറ്റക്​ടർ എന്നിവ തകർന്നു. മാർബിൾ തറകൾ തകർന്ന്​ യമുന നദിയിൽനിന്നുള്ള ​ൈപപ്പുകൾക്കും നാശനഷ്​ടമുണ്ടായി. 

പലയിടത്തും സീലിങ്ങുകൾ അടർന്നുവീണ് ചുമരിനും വാതിലിനും കേടുപാട്​ സംഭവിച്ചു. ഇത്​ കൂടാതെ താജ്​മഹൽ കോംപ്ലക്​സിനകത്തെ ഒരുപാട്​ മരങ്ങളും കടപുഴകി.

ഇടിമിന്നലിൽ കേടുപാട്​ സംഭവിച്ച ഭാഗങ്ങൾ
 

ലോക്​ഡൗൺ കാരണം താജ്​മഹൽ അടച്ചിട്ടിരിക്കുകയാണ്​. കനത്ത മഴയിലും ഇടിമിന്നലിലും നഗരത്തിൽ കനത്ത നാശനഷ്​ടങ്ങളാണുണ്ടായത്​.

Tags:    
News Summary - Thunderstorm in Uttar Pradesh's Agra damages Taj Mahal's marble railing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-03 07:06 GMT