ഹിമാലയ മഞ്ഞുമലകൾക്കിടയിലൂടെ ഒരു ബുള്ളറ്റ് റൈഡ്. പിന്നിൽ ചേർന്നിരിക്കാൻ സ്വന്തം ഉമ്മയും. കോഴിക്കോട് സ്വദേശിയായ 25കാരൻ ഷംലാൻ അബു ന്യൂജൻ റൈഡിെൻറ ത്രില്ലിലും ഉമ്മക്കുട്ടിയായി. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ആ യാത്ര. ഹിമാചൽ പ്രദേശിലെ റോഹ്ത്തങ് പാസിലൂടെ ബുള്ളറ്റിൽ കൂളായി പോകുന്ന രണ്ട് ഉമ്മമാരുടെ വിഡിയോ ലോക്ഡൗണിൽ സമൂഹമാധ്യമങ്ങളിലൂടെ ഏറെ ആസ്വദിക്കപ്പെട്ടു.
ലഡാക്കിൽ കിട്ടിയ ഐഡിയ
ഒരു ലഡാക്ക് യാത്രക്കിടെയാണ് ഷംലാനും ബന്ധു അബ്ദുൽ നഇൗമിനും ആ ഐഡിയ തോന്നിയത്. സ്വന്തം ഉമ്മമാരെയും ഹിമാലയം കയറ്റിയാലെന്തെന്ന്. വീട്ടിൽ പറഞ്ഞപ്പോൾ കട്ടക്ക് സപ്പോർട്ട്. പിന്നെ, തയാറെടുപ്പുകളായി. പോകുന്ന വഴിയിലെ റൂമുകളെല്ലാം മുൻകൂട്ടി ബുക്ക് ചെയ്തു. അങ്ങനെ ഷംലാെൻറ ഉമ്മ 51കാരി അസ്മ ഉമ്മറും നഇൗമിെൻറ ഉമ്മ 45കാരി ഷറീനയും ട്രെയിനിൽ ഡൽഹിയിലെത്തി. കൂടെ ഷംലാെൻറ സഹോദരങ്ങളും കുടുംബവും. ആദ്യം പോയത് എല്ലാവരും പോകുംപോലെ താജ്മഹലിലേക്ക്. വർഷങ്ങൾക്കുമുമ്പ് ഭർത്താവിനൊപ്പം ഡൽഹി കണ്ടതാണ് അസ്മയുടെ അതുവരെയുള്ള വലിയ യാത്ര. ഭർത്താവിെൻറ മരണശേഷം മക്കളുടെ സ്നേഹത്തണലിലും.
ഹിമാചലിലേക്ക് ബസ്
ആഗ്രയിൽനിന്ന് ബസിൽ ഹിമാചലിലെ കൽക്കിയിൽ. അവിടെനിന്ന് ഷിംലയിലേക്ക് ടോയ് ട്രെയിനിലും. പിന്നെ മഞ്ഞുമലകളുടെ നാടായ കുഫ്റിയിലേക്ക്. തുടർന്ന് മണാലിയിൽ ബിയാസ് നദീ തീരത്ത് ക്യാമ്പിങ്. റോഹ്ത്തങ് പാസിലേക്ക് ഉമ്മമാരെ ബുള്ളറ്റിൽ കയറ്റാനായി പിന്നെ ചിന്ത. അമാന്തിച്ചില്ല, രണ്ട് റോയൽ പടക്കുതിരകൾ തന്നെ വാടകക്ക് എടുത്തു. കൂട്ടത്തിൽസുരക്ഷ ഗിയറുകളും. എല്ലാംകൂടിയായപ്പോൾ ഉമ്മമാർക്ക് ‘പ്രായം’ തന്നെ കുറഞ്ഞു. മറ്റുള്ളവർ പിന്നാലെ കാറിലും പോന്നു.
മഞ്ഞുമലകളിലെ പതിനാലാം രാവ്
13,000 അടി ഉയരത്തിലുള്ള റോഹ്ത്തങ് പാസിലൂടെ സാഹസികമായി, പിള്ളേരുകളി പോലെ ബൈക്കിൽ പോകുേമ്പാൾ ലോകം കീഴടക്കിയ ഹാപ്പിയായി ഉമ്മമാർക്ക്. പച്ചപ്പിെൻറ മേലാപ്പണിഞ്ഞ് ഹിമാലയ മലനിരകളും മഞ്ഞുമൂടിയ ഗിരിശൃംഗങ്ങളും. ഹിമാചലിൽ അപ്പോൾ ആപ്പിൾ കാലമായിരുന്നു.
പഴങ്ങൾ കൈയെത്തിച്ച് പറിച്ച് തിന്നുേമ്പാൾ ആ മുഖങ്ങളിൽ നിറഞ്ഞത് പതിനാലാം രാവ് തന്നെ. 12 ദിവസം നീണ്ടു യാത്ര. ജീവിതത്തിലെ പല ശീലങ്ങളും മാറ്റിവെക്കേണ്ടി വന്ന ദിനങ്ങൾ. പക്ഷേ, യാത്രയുടെ വൈബിൽ പുതിയശീലങ്ങൾ അവർക്ക് പരിചിതമായി. അടുത്ത ട്രിപ് രാജസ്ഥാനിലേക്കാണെന്ന് ഉറപ്പിച്ചു. ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് ൈഫ്ലറ്റ് പിടിച്ചു.
പഠനം + ട്രാവൽ ഗൈഡ്
ഷംലാൻ അബു ഡൽഹി യൂനിവേഴ്സിറ്റിയിൽ അവസാന വർഷ നിയമ വിദ്യാർഥിയാണ്. പാർട്ട്ടൈമായി ട്രാവൽ ഗൈഡുമാണ്. സുഹൃത്തിെൻറയും സഹോദരെൻറയും ട്രാവൽ ഏജൻസികളുടെ കോഒാഡിനേറ്ററാണ്. യാത്രകൾക്കിടയിൽ പ്രായമായവരെ ഒരുപാട് കണ്ടിട്ടുണ്ട്. പലർക്കും മുതിർന്നവരെ കൊണ്ടുപോകുന്നതിൽ ആധിയാണ്. ബുദ്ധിമുട്ടാവില്ലേ, സ്ത്രീകൾക്ക് യാത്ര ചെയ്യാൻ എളുപ്പമല്ലല്ലോ എന്നെല്ലാം ചോദ്യമുയരും. പക്ഷേ, നിശ്ചയദാർഢ്യമുണ്ടെങ്കിൽ എല്ലാം നിസാരമാണെന്ന് ഷംലാെൻറ വാദം.
80കാരി ജാനകി
കോഴിക്കോട് സ്വദേശി 80കാരി ജാനകിയെ കണ്ടിട്ടുണ്ട് ഒരു ട്രിപ്പിനിടെ. രാജസ്ഥാൻ, ആഗ്ര, ഡൽഹി, മണാലി ഫാമിലി
യാത്രയിൽ. ഒരിടത്തുപോലും അവർ തളർന്നിട്ടില്ല. മാത്രമല്ല, കൂടുതൽ എനർജറ്റിക്കും. റോഹ്ത്തങ് പാസിലെല്ലാം തികഞ്ഞ കൂൾ. കോഴിക്കോട്ടുകാരി തന്നെ വന്ദനയും അതുപോലെ തന്നെ. പ്രായം 68. യോഗ ടീച്ചറാണ്. കാലിക്കറ്റ് എൻ.െഎ.ടിയിലെ സ്റ്റാഫ് ഫാമിലി ടൂറിൽ ഹിമാചലിലെ പുൽഗ, കൽഗ, ഖീർഗംഗ ഒക്കെ ചുറ്റിയടിച്ചു. ഖീർഗംഗയിൽ ബുദ്ധിമുേട്ടറിയ ട്രക്കിെങ്ങല്ലാം അനായാസം കടന്നു.
മദർ ഇന്ത്യ പാക്കേജ്
ഉമ്മക്കൊപ്പം ബുള്ളറ്റ് റൈഡ് വിഡിയോ വൈറലായതോടെ ഒരുപാട് പേരാണ് ഷംലാനെ അഭിനന്ദിച്ച് വിളിച്ചത്. തങ്ങളുടെ പ്രിയപ്പെട്ടവരെ ഇതുപോലെ കൊണ്ടുപോകും എന്നു പറഞ്ഞവർക്ക് ഉപദേശവും നൽകി. ‘എല്ലാവരെയും കൊണ്ടുപോകണം. പക്ഷേ, തയാറെടുപ്പുകൾ വേണം. പാളിച്ചകൾ പാടില്ല. മതിയായ സുരക്ഷയും വേണം’ -ഷംലാൻ ഒാർമിപ്പിക്കുന്നു. പ്രായമായവർക്കായി മദർ ഇന്ത്യ പാേക്കജ് തുടങ്ങാനുള്ള തയാറെടുപ്പിലാണ് ഇൗ യുവ സഞ്ചാരി. കോവിഡ് കാലം കഴിഞ്ഞ് ശൈത്യകാലത്തോടെ പദ്ധതി തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.