ലോകമാകെ കോവിഡ് ഭീതിയിൽ സ്തംഭിച്ചിരിക്കുകയാണ്. പൊതുഗതാഗത സംവിധാനങ്ങൾ നിശ്ചലം. ഭൂരിഭാഗം പേരും വീടുകൾക് കുള്ളിൽ തന്നെ കഴിഞ്ഞുകൂടുന്നു. പലരും ഈ കാലയളവിൽ ഒരുപാട് യാത്രകളായിരിക്കും പ്ലാൻ ചെയ്തുവെച്ചിരുന്നത്. കോ വിഡ് വന്നതോടെ എല്ലാം മുടങ്ങി. കുട്ടികളുടെ പരീക്ഷ കഴിഞ്ഞ് അവധിക്കാലത്ത് സ്വദേശത്തെയും വിദേശത്തെയും വിനോ ദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പോകാൻ ടിക്കെറ്റടുത്ത് ഉറക്കമൊഴിച്ചിരുന്നവരും നിരാശയിലാണ്. യാത്ര സമ ്മാനിക്കുന്ന സന്തോഷവും അനുഭവങ്ങളും വിനോദവുമെല്ലാമാണ് കോവിഡ് തല്ലിക്കെടുത്തിയത്. ഇത് നൽകുന്ന മാനസിഘ ാകാതം കുറച്ചൊന്നുമല്ല. ഇതിനെ നമുക്ക് മറികടക്കാൻ ധാരാളം വഴികളുണ്ട്. വിർച്വൽ യാത്ര വഴിയും പുസ്തകം വയിച്ചുമ െല്ലാം മനസ്സിനും ശരീരത്തിനും പുത്തുനുണർവ് നൽകാം. ഒരു വഴി അടഞ്ഞാൽ 100 വഴി തുറക്കുമെന്നല്ലേ പറയാറ്. അതുപോലെ ഒര ു യാത്ര മുടങ്ങിയാൽ അടുത്ത 100 യാത്രക്കായി ഈ സമയത്ത് ഒരുങ്ങാം.
1. വീഡിയോകൾ
വിവിധ നാടുകളിലെ വ്യത്യസ്ത കാഴ്ചകൾ നമ്മുടെ സ്വീകരണ മുറിയിൽ എത്താൻ ഇക്കാലത്ത് വലിയ പ്രയാസമില്ല. മലയാളം ഉൾപ്പടെ ചാനലുകളിൽ യാത്രാ വീഡിയോകൾ ധാരാളം വരുന്നുണ്ട്. യാത്രക്ക് മാത്രമായുള്ള ചാനലുകളും നിരവധി. അത് കൂടാതെ യൂട്യൂബ്, നെറ്റ്ഫ്ലിക്സ് പോലുള്ള വീഡിയോ പ്ലാറ്റ്ഫോമുകൾ വഴിയും യാത്രാ വീഡിയോകൾ കാണാം. മലയാളികളുടെ തന്നെ എണ്ണം പറഞ്ഞ നിരവധി യാത്രാ വ്ളോഗുകളാണ് യൂട്യൂബിലുള്ളത്. യാത്ര സീരീസുകൾ തുടർച്ചയായി കാണാനുള്ള മികച്ച സമയം കൂടിയാണിത്. ഇതോടൊപ്പം പല വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും ചരിത്രനിർമിതികളുടെയും വെബ്സൈറ്റുകൾ വഴി വിർച്വൽ ടൂറുകൾ പോകാനുള്ള അവസരവുമുണ്ട്.
2. പുസ്തകങ്ങൾ
എഴുത്തിലൂടെ യാത്രയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ഒരുപാട് പുസ്തകങ്ങൾ നമ്മുടെ ലൈബ്രറികളിലുണ്ടാകും. അതെല്ലാം പൊടി തട്ടിയെടുക്കാനുള്ള മികച്ച അവസരമാണിത്. ഒരുപാട് അനുഗ്രഹീത സാഹിത്യകാരൻമാരുടെ യാത്രാവിവരണങ്ങൾ എത്ര വായിച്ചാലും മതിവരാറില്ല. രാജ്യമാകെ താഴിട്ട് പൂട്ടിയതിനാൽ ലൈബ്രറികളും ചിലപ്പോൾ അടച്ചിട്ടുണ്ടാകും. പക്ഷെ, മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലുമെല്ലാം ഓൺലൈനായി വായിക്കാൻ അവസരമുണ്ട്. ആമസോൺ കിൻഡിൽ പോലുള്ള ആപ്പുകൾ വഴി പുസ്തകങ്ങൾ വായിക്കാം. അതുപോലെ സാമൂഹിക മാധ്യമങ്ങളിൽ യാത്രാവിവരണങ്ങൾ വരുന്ന ഒരുപാട് പേജുകളും ലഭ്യമാണ്.
3. ഗെയിമുകൾ
ഗെയിം ഇഷ്ടപ്പെടാത്തവർ വിരളമാകും. യാത്രയെ ഇഷ്ടപ്പെടുന്നവർക്ക് ധാരാളം ട്രാവൽ ഗെയിംസുകൾ ഇന്ന് ലഭ്യമാണ്. വീടുകളിലുള്ള മറ്റുള്ളവരുമൊത്ത് ഇവ കളിക്കുേമ്പാൾ ലഭിക്കുന്ന മാനസികോല്ലാസം പറഞ്ഞറിയിക്കാനാവില്ല. ഓൺലൈനായി സുഹൃത്തുക്കൾക്കൊപ്പവും ഇവ കളിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും കളിക്കാനുള്ള ഗെയിമുകൾ ധാരാളമുണ്ട്. പല ഗെയിമുകളും യാത്രയുടെ മാസ്മരിക ലോകം തുറന്നിടും. ജീവിതത്തിൽ ഒരിക്കൽപോലും സ്വപ്നം പോലും കാണാൻ കഴിയാത്ത സ്ഥലങ്ങളിൽ ഇത്തരം സാഹസിക ഗെയിമുകൾ വഴി എത്തിപ്പിടിക്കാൻ സാധിക്കുമെന്നാണ് ഇതിൻെറ പ്രത്യേകത. ഇത്തരം ഗെയിമുകൾ ഭൂമിശാസ്ത്രപരമായ ഒരുപാട് അറിവുകളും പകർന്നേകും. കൂടാതെ ട്രാവൽ ഗെയിമുകൾ കളിച്ച് പലരും അടുത്ത യാത്രക്കുള്ള സ്ഥലങ്ങൾ വരെ തെരഞ്ഞെടുത്ത സംഭവങ്ങളും വിരളമല്ല.
4. യാത്രാകുറിപ്പുകൾ എഴുതാം
പലരും ദീർഘവും മനോഹരവുമായ ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടാകും. ജോലിയുടെ തിരക്കുകൾക്കിടയിൽ കിട്ടുന്ന കുറഞ്ഞ സമയത്തായിരിക്കും ഈ യാത്രകൾ. യാത്ര കഴിഞ്ഞെത്തിയാൽ വീണ്ടും ജോലിയുടെ തിരക്കിൽ മുഴുകും. ആ യാത്രകളൊക്കെ നിങ്ങളുടെ മനസ്സിൽ മധുരമുള്ള ഓർമകളായി ഇപ്പോഴുമുണ്ടാകും. അതൊന്ന് എഴുതി മറ്റുള്ളവരെക്കൂടി ആ വഴികളിലൂടെ നിങ്ങൾക്ക് കൂട്ടിക്കൊണ്ടുവരാൻ സാധിക്കില്ലേ. ഇന്നിപ്പോൾ ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങൾ വന്നതോടെ ധാരാളം സാധ്യതകളാണ് യാത്രാവിവരണത്തിനുള്ളത്. നിങ്ങളുടെ യാത്രകളിലൂടെയുള്ള തിരിച്ചുനടത്തം കൂടിയാണ് യാത്രാവിവരണം എഴുതുേമ്പാൾ മനസ്സിന് ലഭിക്കുക. ഇത് കൂടാതെ നല്ല വീഡിയോകൾ യാത്രക്കിടെ എടുത്തിട്ടുണ്ടെങ്കിൽ അതൊരു വ്ളോഗായി അവതരിപ്പിക്കുകയും ചെയ്യാം.
5. യാത്രകൾ പ്ലാൻ ചെയ്യാം
ഒരു യാത്ര മുടങ്ങി എന്ന് കരുതി വിഷമിക്കേണ്ട ആവശ്യമില്ല. മികച്ച അവസരങ്ങൾ ഇനിയും കടന്നുവരും. ഇതിലേറെ നല്ല യാത്രകൾക്കായി വീണ്ടും ഒരുങ്ങാം. അല്ലെങ്കിലും യാത്ര പോകുന്നതിനേക്കാൾ ആവേശമാണ് പലർക്കും അത് പ്ലാൻ ചെയ്യുക എന്നത്. മറ്റു ജോലികളൊന്നും നടക്കാത്തതിനാൽ യാത്രകൾ പ്ലാൻ ചെയ്യാൻ ധാരാളം സമയം നമ്മുടെ കൈയിലുണ്ട്. പലപ്പോഴും പ്ലാൻ ചെയ്യാനുള്ള സമയക്കുറവ് കാരണം വിരസവും ലളിതവുമായ യാത്രകളാണ് പലരും പ്ലാൻ ചെയ്യാറ്. അതുകൊണ്ട് തന്നെ തികച്ചും വ്യത്യസ്തവും അനുഭവ സമ്പന്നവുമായ യാത്രകൾ പ്ലാൻ ചെയ്യാനുള്ള സമയമാണ് കൈവന്നിരിക്കുന്നത്. കോവിഡിൻെറ ഭീതി ഒഴിഞ്ഞാൽ പിന്നെ പെട്ടിയുമെടുത്ത് യാത്രക്കിറങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.