ലോക്ക്ഡൗണിൽ വ്യവസായ സ്ഥാപനങ്ങൾ അടച്ചിടുകയും വാഹനങ്ങൾ നിരത്തൊഴിയുകയും ചെയ്തതോടെ ജീവശ്വാസം തിരിച്ചുക ിട്ടിയിരിക്കുകയാണ് പ്രകൃതിക്ക്. നഗരവത്കരണത്തിെൻറ ഭാഗമായ മാലിന്യങ്ങൾ അധികവും ഏറ്റുവാങ്ങാൻ വിധിക്കപ്പ െടുന്നത് പുഴകളും മറ്റു ജലാശയങ്ങളുമായിരുന്നു. ഒരുപാട് ജീവികളുടെ ആവാസവ്യവസ്ഥകളായിരുന്നു ഇത് തകിടം മറിച്ച ത്.
താൽക്കാലികമാണെങ്കിലും ഈ ലോക്ക്ഡൗൺ കാലം ഇതിനെല്ലാം മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. ഇതിെൻറ ഒടുവ ിലത്തെ ഉദാഹരണമാണ് യമുന നദി. ഉത്തരേന്ത്യയിലെ വൻനഗരങ്ങളിലൂടെ ഒഴുകുന്ന യമുന ഏറെ മാലിന്യം വഹിക്കാൻ വിധിക്കപ്പെട ്ടവളായിരുന്നു. ഇന്നിപ്പോൾ പുഴയിലെ മാലിന്യമെല്ലാം നീങ്ങി നീലനിറത്തിൽ സുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്.
കഴിഞ്ഞദിവസങ്ങളിൽ ഈ ഭാഗത്ത് മഴ പെയ്തതിനാൽ ജലനിരപ്പ് ഉയർന്നിട്ടുമുണ്ട്. സൈബീരിയൻ സീഗൾ പോലുള്ള ഒരുപാട് ദേശാടന പക്ഷികൾ വിരുന്നെത്താറുള്ള ഇടം കൂടിയാണ് യമുന. കഴിഞ്ഞദിവസങ്ങളിൽ വിവിധ ദേശാടന പക്ഷികളും പുഴയിൽ നീരാടാനെത്തി. യമുനയെ പലരും ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിൽ കാണുന്നത്.
അതുകൊണ്ട് തന്നെ വർഷത്തിൽ ഇടക്ക് ലോക്ക്ഡൗൺ കൊണ്ടുവന്നാലും തരക്കേടില്ല എന്നാണ് ഇവരുടെ പക്ഷം. ലോകാത്ഭുതമായ താജ്മഹൽ യമുനയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ലോക്ക്ഡൗൺ കഴിഞ്ഞ് താജ്മഹൽ സന്ദർശിക്കുന്നവർക്ക് ചിലപ്പോൾ പുതിയ ഒരു യമുനയെ ആയിരിക്കും കാണാൻ സാധിക്കുക.
കഴിഞ്ഞദിവസം പഞ്ചാബിലെ ജലന്തറിൽനിന്ന് 213 കിലോമീറ്റർ അകലെ ഹിമാചലിലുള്ള മഞ്ഞുപുതച്ച ധൗലാധർ മലനിരകൾ കാണാൻ സാധിച്ചിരുന്നു. ഒരു ദശകത്തിന് മുമ്പുള്ള പുലർകാല കാഴ്ചയിലേക്കാണ് ലോക്ക്ഡൗൺ കാലം ജലന്തറിനെ വീണ്ടും എത്തിച്ചത്. ഇതുകൂടാതെ ഇന്ത്യയുടെ വ്യാവസായിക ആസ്ഥാനമായ മുംബൈയുടെ തീരത്ത് ഡോൾഫിനുകൾ നീരാടുന്ന ചിത്രങ്ങളും ൈവറലായത് ഈ ലോക്ക്ഡൗൺ കാലത്ത് തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.