പ്രതികളായ ഗൗസ് മുഹമ്മദ്, റി​യാ​സ് അ​ഖ്താ​രി 

ഉദയ്പുർ കൊലപാതകം: പ്രതിക്ക് പാക് സംഘടനയുമായി ബന്ധമെന്ന് പൊലീസ്

ജയ്പുർ: ഉദയ്പുരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ടു മുഖ്യപ്രതികളിൽ ഒരാൾക്ക് പാകിസ്താൻ ആസ്ഥാനമായ ദഅവത്തെ ഇസ്‍ലാമി എന്ന സംഘടനയുമായി ബന്ധമുണ്ടെന്നും 2014ൽ ഇയാൾ കറാച്ചി സന്ദർശിച്ചിരുന്നുവെന്നും രാജസ്ഥാൻ ഡി.ജി.പി എം.എൽ. ലാത്തർ. റിയാസ് അഖ്താരി, ഗൗസ് മുഹമ്മദ് എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. ഗൗസ് മുഹമ്മദിനാണ് പാക് സംഘടനയുമായി ബന്ധമുള്ളതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഈ സംഘടനക്ക് മുംബൈയിലും ഡൽഹിയിലും ഓഫിസുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ മൂന്നു പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ റിയാസ് വെൽഡറാണ്. ഗൗസ് ചെറുകിട ജോലിചെയ്താണ് ജീവിക്കുന്നത്. കനയ്യലാലിനെ കുത്താൻ ഉപയോഗിച്ച ആയുധം അഞ്ചു വർഷം മുമ്പ് റിയാസ് നിർമിച്ചതാണെന്നും ഡി.ജി.പി പറഞ്ഞു.

Tags:    
News Summary - Udaipur murder: Police say the accused has links with a Pakistani organization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.