ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ; നാല് വിഭാഗങ്ങൾക്ക് ബജറ്റിൽ മുൻഗണന

ന്യൂഡൽഹി: ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നീ നാല് വിഭാഗങ്ങൾക്കാണ് ബജറ്റിൽ മുൻഗണനയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്ത് ഭക്ഷണത്തെ കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കാൻ സർക്കാറിന് സാധിച്ചു. കര്‍ഷകരുടെ ക്ഷേമത്തിനായി കിസാൻ സമ്മാൻ യോജനയിലൂടെ 11.2 കോടി പേർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കിയെന്നും മന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

ജനങ്ങളുടെ ശരാശരി വരുമാനം 50 ശതമാനം വർധിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങൾ ബഹുവിധ ദാരിദ്രത്തിൽ നിന്ന് മോചനം നേടിയെന്നും മന്ത്രി പറഞ്ഞു.

സ്കിൽ ഇന്ത്യ മിഷൻ 1.4 കോടി യുവാക്കൾക്കാണ് പരിശീലനം നൽകിയത്. 3000 പുതിയ ഐ.ടി.ഐകൾ സ്ഥാപിച്ചു. ഏഴ് ഐ.ഐ.ടികൾ, 16 ഐ.ഐ.ഐ.ടികൾ, ഏഴ് ഐ.ഐ.എമ്മുകൾ, 15 എ.ഐ.ഐ.എമ്മുകൾ, 390 സർവകലാശാലകൾ എന്നിവ സ്ഥാപിച്ചു.

പി.എം മുദ്ര യോജനയിലൂടെ 22.5 ലക്ഷം കോടിയാണ് സംരംഭകർക്കും യുവാക്കൾക്കും വായ്പയായി നൽകിയത്. മേൽക്കൂര സോളാർ ഊർജപദ്ധതിയിലൂടെ ഒരു കോടി വീടുകളിൽ മാസം തോറും 300 യൂനിറ്റ് വൈദ്യുതി ലഭിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു. 

Tags:    
News Summary - Union Budget 2024 updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.