അവധിക്കാലം കളറാക്കാം

ണ്ടുമാസം ഇനി ആഘോഷത്തിന്റെ അവധിക്കാലമാണ്. സ്കൂളും പഠനവുമെല്ലാം മാറ്റിവെച്ച് വീട്ടിൽ ഇരിക്കുന്ന സമയം. ഈ രണ്ടുമാസക്കാലം സ്മാർട്ട്​ഫോണുകൾക്കും ഇലക്ട്രോണിക് ഗെയിമുകൾക്കും കമ്പ്യൂട്ടറിനുമെല്ലാം അടിമയായി മാത്രം കഴിയാതെ അൽപ്പം കളർഫുള്ളാക്കിയാലോ?. ഒപ്പം കൂട്ടുകാരെയും കൂട്ടാം. അപ്പോൾ തുടങ്ങാം അല്ലേ?

സിം​പി​ളാ​യി ഭാ​ഷ പ​ഠി​ക്കാം

മനുഷ്യരുടെ പ്രധാന ആശയ വിനിമയ ഉപാധിയാണ് ഭാഷകൾ. ലോകത്ത് 7000ത്തിൽ അധികം ഭാഷകളുണ്ടെന്നാണ് കണക്കുകൾ. ഇത്രയും ഭാഷ പഠിച്ചെടുക്കുക എന്നത് അത്ര എളുപ്പമല്ല. ​എന്നാൽ, നമ്മുടെ രാജ്യത്തിനകത്തും പുറത്തും വ്യാപകമായി ഉപയോഗിക്കുന്ന ഭാഷകൾ അനായാസം പഠിച്ചെടുക്കാൻ സാധിക്കും. ലോകത്തിന്റെ ഏതു കോണിൽ പോയാലും പിടിച്ചുനിൽക്കാൻ ഈ ഭാഷകൾ ഉപകരിക്കുകയും ചെയ്യും. മാതൃഭാഷക്കൊപ്പം ഇംഗ്ലീഷും ഹിന്ദിയും തമിഴും അല്ലെങ്കിൽ മ​​റ്റേതെങ്കിലും ഇന്ത്യൻ ഭാഷകൾ പഠിക്കാം. കൂടാതെ ഫ്രഞ്ച്, ചൈനീസ്, ജർമ്മൻ തുടങ്ങിയ വിദേശ ഭാഷകളും പഠിക്കാം. ഈ ഭാഷകളൊന്നും പഠിക്കാൻ ഇപ്പോൾ പ്രത്യേകം ക്ലാസുകളിലൊന്നും പോകേണ്ട ആവശ്യമില്ല. യുട്യൂബ് വിഡിയോകളും ഓൺലൈൻ ക്ലാസുകളും കണ്ട് പഠിക്കാം. കൂടാതെ മറ്റ് ഭാഷകൾ സംസാരിക്കുന്ന വീട്ടിലെ മുതിർന്നവ​രിൽനിന്നോ കൂട്ടുകാരിൽനിന്നോ പഠിക്കാം. കൂടാതെ മാ​തൃ​ഭാ​ഷ​യും ഇം​ഗ്ലീ​ഷും ഹി​ന്ദി​യും എഴുതാനും വായിക്കാനും സംസാരിക്കാനും പഠിക്കണം.

സംഗീതത്തെ കൂടെക്കൂട്ടാം

കീ​ബോ​ർ​ഡ്, വ​യ​ലി​ൻ, ഗി​റ്റാ​ർ, ത​ബ​ല, ഫ്ലൂ​ട്ട് തുടങ്ങി ഒട്ടേറെ സംഗീത ഉപകരണങ്ങളുണ്ടെന്ന് കൂട്ടുകാർക്ക് അറിയാം. എന്നാൽ, ഇവയിൽ ഏതെങ്കിലും പഠിച്ചെടുത്തുകൂടെ. പാട്ട് പാടാൻ എല്ലാവർക്കും കഴിയണമെന്നില്ല, എന്നാൽ സംഗീത ഉപകരണം പഠിക്കാൻ എപ്പോഴും ഏതു പ്രായത്തിലും സാധിക്കും. കൂട്ടുകാരുടെ മുന്നിൽ ഒന്ന് തിളങ്ങാനും ഇതുവഴി സാധിക്കും. സംഗീത ഉപകരണം പഠിക്കുന്നതിലൂടെ മറ്റു പല ഗുണങ്ങളും കിട്ടുകയും ചെയ്യും. ഓർമ്മശക്തി, സർഗാനത്മകത തുടങ്ങിയവ ഇതിലൂടെ വർധിപ്പിക്കാൻ സാധിക്കും. കൂടാതെ പ്രശ്ന പരിഹാരം, ക്രിയാത്മക ചിന്ത, വൈകാരിക പ്രകടനം തുടങ്ങിയവയിൽ പോസിറ്റീവ് മാറ്റം കൊണ്ടുവരാനും ഇതുവഴി സാധിക്കും.




 നിർബന്ധമായും നീ​ന്ത​ൽ പ​ഠി​ക്ക​ണം

ചെറുപ്പത്തിൽ തന്നെ പഠിച്ചിരിക്കേണ്ട ഒന്നാണ് നീന്തൽ. ഇതിനേക്കാൾ നല്ല മറ്റൊരു വ്യായാമമില്ലെന്ന് പറയാം. ശരീരത്തിനും ഹൃദത്തിനും നീന്തൽ നല്ലതാണ്. നീന്തൽ പക്ഷേ ഒരിക്കലും സ്വയം പഠിക്കാൻ ശ്രമിക്കരുത്. മുതിർന്നവരുടെ സഹായത്തോടെ മാത്രമേ നീന്തൽ പഠിക്കാവൂ. സ്വയ രക്ഷക്കും രസത്തിനും നീന്തൽ പഠനം ഉപകരിക്കും.

നല്ല കൈയക്ഷരത്തിന് ഉടമായാകാം

എത്ര കൃ​ത്യമായി ഉത്തരം എഴുതിയാലും ചില​പ്പോൾ മുഴുവൻ മാർക്കും കിട്ടാതെ വന്നിട്ടുണ്ടോ? ഒരുപക്ഷേ അതിനും കാരണം നല്ല കൈയക്ഷരമില്ലാത്തതാകാം. വായിക്കാനും വിലയിരുത്താനും അധ്യാപകർക്ക് കഴിയാത്തതും അതിനാലായിരിക്കും. അതിനാൽ വൃത്തിയിലും ഭംഗിയിലും എഴുതാൻ പഠിക്കാം. അ​ക്ഷ​ര​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ശാ​സ്ത്രീ​യ പ​രി​ശീ​ല​നം ന​ൽ​കു​ന്ന ക്ലാസുകൾ ഓൺലൈനിൽ ലഭിക്കും. ആ​റു വ​യ​സ്സു മു​ത​ൽ എ​ത്ര വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്കും ഇതിന് ശ്ര​മി​ക്കാം. ഒ​രു ദി​വ​സം അ​ര​മ​ണി​ക്കൂ​ർ മാത്രം ചി​ല​വ​ഴി​ച്ചാ​ൽ മതിയാകും.




 വായിച്ചുവളരാം

അറിവിന്റെ ഉറവിടമാണ് വായന. വായനാശീലം വളരുന്നതിനൊപ്പം നല്ല ശീലങ്ങളും വളരും. ഭാഷയെ കൂടുതൽ അടുത്തറിയാനും പുതിയ വാക്കുകൾ പഠിക്കാനും വായനയിലൂടെ കഴിയും. ഒപ്പം കൂടുതൽ ചിന്തിക്കാനും ഭാവന വളർത്താനും ഏകാഗ്രത, ശ്രദ്ധ തുടങ്ങിയവ വർധിപ്പിക്കാനും വായന സഹായിക്കും. ദിവസവും രാവിലെ പത്രത്തിൽ തന്നെ വായന ആരംഭിക്കാം. പിന്നീട് ചെറുകഥകളിലേക്കോ, നോവലുകളിലേക്കോ, ലേഖനങ്ങളി​ലേക്കോ കടക്കാം.

എഴുതി പഠിക്കാം

വായനയെപ്പോലെ തന്നെയാണ് എഴുത്തും. ഭാവനയും രചനാപാടവവും വളർത്താൻ ഏറെ സഹായിക്കുന്നതാണ് എഴുത്ത്. ഡയറി എഴുതി തുടങ്ങാം. പിന്നീട് നിങ്ങളുടെ ഭാവനയിൽ വിരിയുന്ന എന്തും എഴുതി നോക്കാം. എ​ന്തി​നെ​ക്കു​റി​ച്ചും ആ​രെ​ക്കു​റി​ച്ചും സ​ര​സ​വും ല​ളി​ത​വും ഹൃ​ദ്യ​വു​മാ​യി എ​ഴു​താ​ൻ ക​ഴി​യും എ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് ന​ല്ലൊ​രു എ​ഴു​ത്തു​കാ​ര​നാ​വാം.

അറിവുനേടാം ​ഐ.ടിയിൽ

കൂട്ടുകാർ എല്ലാവരും കമ്പ്യൂട്ടർ ഒരു പാഠ്യവിഷയമായി തന്നെ പഠിക്കുന്നുണ്ടാകും. എന്നാൽ അതിനെ ക്രിയാത്മകമായി ഉപയോഗിക്കാൻ ശ്രമിച്ചാലോ? ഫോട്ടോ ഷോപ്പ്, വിഡിയോ എഡിറ്റിങ്, പെയിന്റ്, എക്​സൽ തുടങ്ങിയവ പഠിക്കാൻ നോക്കാം. ഭാവിയിൽ ഉപകാരപ്പെടുന്നവരയാണ് ഇതെല്ലാം. കൂടാതെ ഒരു യുട്യൂബ് ചാനൽ തുടങ്ങാനും മറ്റും ശ്രമിക്കാം. ഇതിലൂടെ ടെക്നോളജിയോടുള്ള ഇഷ്ടവും വർധിപ്പിക്കാം. എന്നാൽ, ഒരുപാട് സമയം കമ്പ്യൂട്ടറിനും സ്മാർട്ട്​ഫോണിനും മുമ്പിൽ ചെലവഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.




 കളികൾ പഠിക്കാം

കളികൾ വെറും മാനസിക ഉല്ലാസത്തിന് വേണ്ടിയുണ്ടതല്ല. വളർച്ചയുടെ ഓരോ ഘട്ടത്തിലും ബുദ്ധി- ആരോഗ്യം തുടങ്ങിയവ വളർത്താനും ഈ കളികൾ അനിവാര്യമാണ്. തൊട്ടടുത്ത ഗ്രൗണ്ടിലോ ടർഫിലോ രാവിലെയോ വൈകിട്ടോ സമയം ചെലവിടാം. കൂടാതെ കൂട്ടുകാരുടെ ഒരു സംഘത്തിനൊപ്പം വിവിധ ​കായിക ഗെയിമുകളിലേർപ്പെടാം. മാത്രമല്ല, ചെസ് പോലുള്ള ഗെയിമുകൾ കുട്ടികളുടെ മാനസിക വളർച്ചയിലും സ്വാധീനം ചെലുത്തും.

പാചകവും ശുചിത്വബോധവും

ഏതൊരാളും പഠിച്ചിരിക്കേണ്ട ഒരു കാര്യമാണ് പാചകം. കൂടാതെ ആ വ്യക്തിയിൽ ശുചിത്വ ബോധവും ഉണ്ടാകണം. പാചകം ആരുടെയും ഉത്തരവാദിത്തമല്ല. സ്വന്തം ജീവൻ നിലനിർത്താൻ ആവശ്യമായ ഭക്ഷണമുണ്ടാക്കാൻ എല്ലാവരും പഠിക്കണം. ഭാവിയിൽ ഒറ്റക്ക് താമസിച്ച് പഠിക്കുന്ന സാഹചര്യമുണ്ടായാൽ ഈ പാചക അറിവുകൾ ഉപകാരപ്പെടും.

കൂടാതെ സ്വന്തം വീടും പരിസരവും മുറിയും വൃത്തിയാക്കി വെക്കാൻ പഠിക്കണം. ഇനിമുതൽ മുറി സ്വയം വൃത്തിയാക്കാൻ ശ്രമിച്ചുനോക്കൂ. പോരായ്മകൾ മുതിർന്നവരോട് പരിഹരിച്ചു നൽകാനും ആവശ്യപ്പെടാം. ആ​ഴ്ച​യി​ലൊ​രു ദി​വ​സ​മെ​ങ്കി​ലും കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ന്നി​ച്ച് വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കുകയും വേണം.

പൂ​ന്തോ​ട്ട​വും പ​ച്ച​ക്ക​റി​ത്തോ​ട്ട​വും

ഈ അവധിക്കാലത്ത് സ്വന്തമായി ഒരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഒരുക്കിയാലോ? ഉപയോഗശൂന്യമായ വലിയ പാത്രങ്ങളിലോ പ്ലാസ്റ്റിക് ബോട്ടിലുകളിലോ കുപ്പികളിലോ കവറുകളിലോ അല്ലെങ്കിൽ നിലത്തോ ചെടികൾ വെച്ചുപിടിപ്പിക്കാം. വിത്തുകളും നടാനുള്ള കമ്പുകളും മുതിർന്നവരിൽനിന്ന് സംഘടിപ്പിക്കാം. ആദ്യഘട്ടത്തിൽ വലിയ കൃഷിയൊന്നും വേണ്ട, ചീരയോ വെണ്ടയോ തക്കാളിയോ നട്ടാൽ മതി. കൃഷി പാഠങ്ങൾ പഠിക്കുകയും ചെയ്യാം. ടെറസ് കൃഷിയും ഗ്രോബാഗ് കൃഷിയും പരീക്ഷിച്ചുനോക്കാവുന്നയാണ്. വിത്ത് നട്ടാൽ മാത്രം പോരാ, അവയുടെ പരിപാലനവും ഏറ്റെടുക്കണം. ദിവസവും വെള്ളമൊഴിക്കുകയും കളകൾ പറിച്ചുനീക്കുകയും വേണം.

ക്യാ​മ്പു​ക​ളി​ൽ സ​ജീ​വ​മാ​കാം

ക്യാ​മ്പു​ക​ളു​ടെ കാ​ലം​കൂ​ടി​യാ​ണ്​ അ​വ​ധി​ക്കാ​ലം. സ​ർ​ഗാ​ത്​​മ​ക ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കാ​നും നേ​തൃ​പാ​ട​വ​വും പ​ഠ​ന സ​ന്ന​ദ്ധ​ത​യു​മെ​ല്ലാം വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടാ​ണ്​ ക്യാ​മ്പു​ക​ൾ സംഘടിപ്പിക്കുന്നത്. കേ​ര​ള ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ൾ അ​വ​ധി​ക്കാ​ല ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്നു​ണ്ട്. വാ​യ​ന​ശാ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ഗ്രാ​മ​ങ്ങ​ൾ​തോ​റും ക്യാ​മ്പു​ക​ൾ ന​ട​ക്കു​ന്ന​തും പ​തി​വാ​ണ്. ഒ​രേ​സ​മ​യം ക​ളി​യും പ​ഠ​ന​വും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​വ​യാ​ണ്​ ഇ​ത്ത​ര​ത്തി​ലു​ള്ള ക്യാ​മ്പു​ക​ളെ​ല്ലാം.

Tags:    
News Summary - Vacation Activities for Overall development of Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.