വീടിെൻറ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ ആശ്രയിക്കുക മാത്രമായിരുന്നു കഴിഞ്ഞ കുറെ നാളുകളായി നമ്മുടെ വിദ്യാര്‍ഥികള്‍ ചെയ്തുപോന്നത്. എന്നാല്‍, കോവിഡ് ആശങ്കകളെ മാറ്റിനിര്‍ത്തി, ഏറ്റവും സുരക്ഷിതമായ രീതിയില്‍ വിദ്യാർഥികളെ സ്വീകരിക്കാന്‍ വിദ്യാലയങ്ങളും അധ്യാപകരും ഒരുങ്ങിക്കഴിഞ്ഞു. അറിവിെൻറ മധുരം നുകരാന്‍ വിദ്യാലയങ്ങളിലേക്ക് വീണ്ടും വിദ്യാര്‍ഥികള്‍ കടന്നുവരുകയാണ്. ക്ലാസ്മുറികള്‍ സജീവമായി മാറുന്നത് വിദ്യാര്‍ഥികളുടെ സാന്നിധ്യം ഉണ്ടാകുമ്പോള്‍ മാത്രമാണ്. സജീവമായ പഠനസാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.
രാവിലെ മുതല്‍ ഉച്ച വരെ മാത്രമായിരിക്കും ആദ്യ ഘട്ടത്തില്‍ ക്ലാസുകള്‍ നടക്കുക. എന്നാല്‍, ഉച്ചക്കുശേഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ മികച്ച രീതിയില്‍തന്നെ നടക്കും. സ്കൂളില്‍ ലഭിക്കുന്ന പാഠഭാഗങ്ങളും ഓണ്‍ലൈന്‍ ക്ലാസുകളും ഒരുപോലെ ശ്രദ്ധയോടെ പഠിക്കണം. വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും നല്ല ക്ലാസുകള്‍ ലഭ്യമാക്കാനായി വിക്ടേഴ്സിലും വിക്ടേഴ്സ് പ്ലസ് ചാനലിലും ക്ലാസുകളും മറ്റ് അനുബന്ധ പരിപാടികളും തുടരും.
അധ്യാപകര്‍ കുട്ടികളെ കാത്തിരിക്കുകയാണ്, എല്ലാ അർഥത്തിലും വിദ്യാര്‍ഥികള്‍ സുരക്ഷിതരായിരിക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും ഒരുക്കിയിട്ടുണ്ട്. സന്തോഷകരമായ, വിജ്ഞാനപ്രദമായ ഒരു തിരിച്ചുവരവ് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആശംസിക്കുന്നു.
മാനസിക സംഘര്‍ഷം ഒഴിവാക്കാനായി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക കൗണ്‍സലിങ് സംവിധാനങ്ങള്‍ ഒരുക്കും. ഇതിനായി പി.ടി.എ മീറ്റിങ്ങുകള്‍ നടത്തുകയും മാനസികാരോഗ്യ വിദഗ്ധരുടെ പിന്തുണ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഏറെ നാളായി മാറിയ സാഹചര്യത്തോട് പൊരുത്തപ്പെട്ടുവന്ന കുട്ടികള്‍ സ്കൂളുകളിലേക്ക് തിരിച്ചെത്തുമ്പോള്‍ പല വിധത്തിലുള്ള മാനസികസംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന അവസ്ഥകള്‍ ഉണ്ടായേക്കാം. ഇത്തരം പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതിനും കുട്ടികളെ ചേര്‍ത്തുപിടിക്കുന്നതിനും ഓരോ വിദ്യാലയത്തിലും പ്രത്യേക സമിതികള്‍ക്ക് രൂപംനല്‍കും.
തയാറാക്കിയത്: എം. സജിൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.