കഴിഞ്ഞ അക്കാദമിക വർഷം വീട്ടിലിരുന്ന് ഓൺലൈൻ പഠനത്തിെൻറ പുതിയ രീതികൾ പരിചയപ്പെട്ടു. അതേസമയം, ക്ലാസ് പഠനത്തിെൻറ നേരനുഭവം കുറഞ്ഞു. ഈ സാഹചര്യത്തിൽ കുട്ടികളെ മനസ്സിലാക്കി അവരെ പഠനത്തിെൻറ പൊതുധാരയിലേക്ക് തിരിച്ചുകൊണ്ടുവരണം.
വ്യത്യസ്ത നിലവാരത്തിലുള്ളവരാണ് നമ്മുടെ കുട്ടികൾ. അതു പരിഗണിച്ചുവേണം ക്ലാസ് മുറിയിലെ പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ.
പഠനത്തിനിടയിലുണ്ടായ വിടവുകൾ പരിഹരിക്കാൻ പദ്ധതി വേണം.
ആദ്യഘട്ടത്തിൽ വിഡിയോ ക്ലാസുകളുടെയും ഓൺലൈൻ പഠനപിന്തുണയുടെയും ഒപ്പമായിരിക്കും ക്ലാസ്റൂം പഠനം. അതുകൊണ്ട്, ഒാൺലൈൻ പൂർണമായി ഒഴിവാക്കരുത്.
കുട്ടികളുമായി അധ്യാപകരും പൊതുസമൂഹവും നല്ല ബന്ധം സ്ഥാപിക്കുക.
ക്ലാസുകൾ തുറക്കുേമ്പാൾ കളിയിടങ്ങൾ മുഴുവനായി ഉപയോഗിക്കാനാവില്ലെങ്കിലും സുരക്ഷാപരിധിയിൽനിന്നുകൊണ്ട് ഇനി ഒാഫ്ലൈൻ കളികൾ സാധ്യമാക്കാം.
കുട്ടികൾക്ക് ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കണം. അവരുടെ പഠനഉൽപന്നങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകണം.
ലഘുവ്യായാമങ്ങൾക്ക് സൗകര്യമൊരുക്കണം.
പ്രായോഗികപാഠങ്ങളും ലൈബ്രറി പ്രവർത്തനങ്ങളും കൂട്ടായുള്ള പ്രവർത്തനങ്ങളുമെല്ലാം സ്കൂളിൽതന്നെ ചെയ്തുതുടങ്ങാം.
അസൈൻമെൻറുകളുടെ അവതരണത്തിനും ഫീഡ്ബാക്കിനും എല്ലാം ഓൺലൈൻ ക്ലാസുകൾ ഉപയോഗപ്പെടുത്താം.
കഥകളും കവിതകളും പാട്ടുകളും കേൾക്കാനും പാടാനും അവസരമൊരുക്കാൻ ശ്രദ്ധിക്കണം. വല്ലാതെ മുഷിഞ്ഞ അന്തരീക്ഷത്തിൽനിന്ന് തിരിച്ച് സ്കൂളിലെത്തിയവരാണ് കുട്ടികൾ എന്ന ചിന്തവേണം.
ഇതുവരെ ഗൂഗ്ൾ മീറ്റും സൂമും എല്ലാമായിരുന്നു കുട്ടികളുടെയും അധ്യാപകരുടെയും ഇടങ്ങൾ. ഇനി വീണ്ടും സ്കൂളിലെത്തുേമ്പാൾ അതിനും മാറ്റം വരുകയാണ്. സാമൂഹിക അകലവും സുരക്ഷാസാഹചര്യങ്ങളും ഉറപ്പാക്കിക്കൊണ്ടുള്ള അസംബ്ലി മീറ്റുകളും ഇനി സ്കൂളുകളിൽ നടന്നേക്കാം.
കുട്ടികളെ മനസ്സിലാക്കാനും രക്ഷിതാവുമായി നല്ല ബന്ധം സ്ഥാപിക്കാനും കുട്ടികളുടെ ഗൃഹസന്ദർശനങ്ങൾ ഉപയോഗപ്പെടുത്തണം.
ദേശീയ ആരോഗ്യ മിഷൻ തയാറാക്കിയിട്ടുള്ള വിഡിയോകൾ അടക്കം ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ സന്ദേശങ്ങൾ രക്ഷിതാക്കളിൽ എത്തിക്കണം.
ടെസ്റ്റ് പേപ്പറുകൾക്ക് കുട്ടികളുടെ അഭിരുചികൾ വിലയിരുത്തി പാഠങ്ങൾ തിരഞ്ഞെടുക്കാൻ അവസരം നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.