മനസ്സു നിറയെ അധ്യാപകരും കൂട്ടുകാരും

സ്കൂൾ തുറക്കുന്നു എന്നു പറയുമ്പോൾ അധ്യാപകരും കൂട്ടുകാരുമാണ് മനസ്സു നിറയെ. എല്ലാവരെയും കാണാൻ കഴിയുമല്ലോ എന്നതാണ് സന്തോഷം. ലോക്ഡൗൺ കാലത്ത് കൂട്ടുകാരെ നേരിട്ട് കാണാനുള്ള അവസരം കുറവായിരുന്നു. ഉത്തര പേപ്പറുകൾ സബ്മിറ്റ് ചെയ്യാനും മറ്റും സ്കൂളിൽ പോകുമ്പോഴാണ് അവരെ കാണാനുള്ള സാധ്യതകളുണ്ടായിരുന്നത്. എന്നാൽ, ഷൂട്ടിങ് ഉണ്ടായിരുന്നതുകൊണ്ട് നേരിട്ട് പോകാൻ കഴിഞ്ഞിട്ടില്ല. വാട്​സ്​ആപ്പിൽ എല്ലാവരുമായി നല്ല കമ്പനിയാണ്. കൂട്ടുകാരുമായിട്ടുള്ള 'ബോണ്ടിങ്' ഇപ്പോഴും ശക്തമായിട്ടുണ്ട്. ഇനിയിപ്പോൾ സ്കൂൾ തുറക്കുമ്പോൾതന്നെ പരീക്ഷകളാണ് വരാനിരിക്കുന്നത്. അപ്പോൾ ഇനി തിരക്കുള്ള സമയമായിരിക്കും.


ഓൺലൈനാകുമ്പോൾ ക്ലാസുകൾ നഷ്​ടപ്പെടില്ലെന്നതിനാൽ അതായിരുന്നു ബെറ്റർ എന്നു തോന്നിയിട്ടുണ്ട്. എങ്കിലും വേണ്ടത് ഓൺലൈൻ ക്ലാസായിരുന്നില്ല, നേരിട്ടുള്ള പഠനംതന്നെയാണ്. 'ഉപ്പും മുളകും' സീസൺ വൺ തീർന്നപ്പോൾ ഏഴു മാസം ബ്രേക്ക് കിട്ടിയിരുന്നു. ആ സമയത്ത് സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ശരിക്കും ആഗ്രഹിച്ചിട്ടുണ്ട്. പ​േക്ഷ, അപ്പോൾ ഓൺലൈൻ ക്ലാസ് ആയിപ്പോയി. ഇപ്പോൾ ബിലീവിയേഴ്സ് ചർച്ച് വിജയഗിരി പബ്ലിക് സ്കൂളിൽ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. ടീച്ചർമാർ അവരുടെ പരമാവധി ഓൺലൈൻ ക്ലാസിലൂടെ ഞങ്ങൾക്കുവേണ്ടി കഷ്​ടപ്പെട്ടിട്ടുണ്ട്. എല്ലാവരും നല്ല പിന്തുണയാണ് ലഭിക്കുന്നത്. നവംബർ മുതൽ വീണ്ടും ഷൂട്ടിങ് തിരക്കുകളുമാകും. ഏകദേശം 22 ദിവസങ്ങളോളം ഷൂട്ടിങ് ഉണ്ടാകും.


ഓൺലൈൻ ക്ലാസുകൾ തമാശകൾ നിറഞ്ഞതുമായിരുന്നു. സൂം മീറ്റിങ്ങിൽ അറിയാതെ അൺമ്യൂട്ട് ആയി സംസാരിക്കുന്നത് എല്ലാവരും കേട്ട സംഭവങ്ങളൊക്കെ നിരവധിയുണ്ട്. ടീച്ചർ നിർത്തൂ നിർത്തൂ എന്നു പറയുമ്പോഴും പലപ്പോഴും നമ്മളോടാണെന്ന് ശ്രദ്ധിക്കില്ല. അങ്ങനെ ഒരുപാട് അനുഭവങ്ങൾ. ലോക്ഡൗൺ കാലത്ത് സ്​റ്റുഡൻറ് പൊലീസ് കാഡറ്റിെൻറ ഒരു മാസ ലൈവ് പ്രോഗ്രാം ചെയ്തിരുന്നു. ഡി.ഐ.ജി പി. വിജയൻ സാറിനോടാണ് ഇതിനുള്ള നന്ദി പറയാനുള്ളത്. വീണ്ടും സ്കൂളിലേക്ക് എത്തുന്ന എല്ലാ കൂട്ടുകാർക്കും ആശംസകൾ.

Tags:    
News Summary - Shivani Menon about school life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.