മനുഷ്യനെ കെണ്ടത്തലാണ് വിദ്യാഭ്യാസം. പരീക്ഷണശാല ക്ലാസ് മുറികൾ മാത്രമല്ലെങ്കിലും അധ്യാപകരുടെ കരുതലാണ് കുട്ടികളുടെ വളർച്ചയിൽ ഏറെ സ്വാധീനിക്കപ്പെടുന്ന ഘടകം. കൂട്ടത്തിലിരിക്കുേമ്പാഴും ഒാരോരുത്തരെയും വേറിട്ട് വളർത്തിയെടുക്കുകയാണ് അധ്യാപകർ ചെയ്യുന്നത്. ഇൗയൊരു കഴിവാണ് വിദ്യാർഥികളുടെ ഭാവിയെ സമ്പന്നമാക്കുന്നത്. ജീവിതത്തെക്കുറിച്ചുള്ള വ്യക്തത അകത്തും പുറത്തും സൃഷ്ടിക്കാൻ കഴിഞ്ഞാൽ അധ്യാപകെൻറ കടമ നിറവേറ്റപ്പെടും. തന്നിലേക്കൊതുങ്ങുന്ന അധ്യാപകൻ ആധുനിക വിദ്യാർഥിക്ക് ഭാരമാണ്. മത്സരപരീക്ഷകളിൽ ഉയർന്ന മാർക്കുവാങ്ങി സ്കൂളിെൻറയും രക്ഷിതാക്കളുടെയും മാനം കാക്കേണ്ടവരാണ് വിദ്യാർഥികൾ എന്ന ചിന്തയാണ് ഇന്ന് വിദ്യാർഥി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇൗയൊരു വൈകൃതം കടന്നുകൂടിയതോടെ വിദ്യാർഥിക്ക് തെൻറ ജീവിതത്തിലെ ഏറ്റവും വലിയ ഒരിടം അന്യമാകുകയാണ്. ഒരു മനോഹരകാലം നഷ്ടപ്പെടുകയാണ്. വിദ്യാഭ്യാസകാലത്തെ ഒാർക്കാൻപോലും മടിക്കുന്ന അനുഭവങ്ങളെ സൃഷ്ടിക്കുകയാണ്. വരച്ചവരയിൽ വിദ്യാർഥിയെ നിർത്താൻ തുടങ്ങുേമ്പാൾ അവർക്ക് നഷ്ടമാകുന്നത് അവരിലെ വൈവിധ്യമാർന്ന വ്യക്തിത്വങ്ങളാണ്. മികവാർന്ന ഒരു വ്യക്തിത്വം കൈവരിക്കാൻ വിദ്യാർഥികൾ ക്ലാസ്മുറികളിൽ റിലാക്സ്ഡ് ആകണം. അതിനനുവദിക്കാത്തിടത്തോളം വിദ്യർഥിക്ക് സ്വന്തമായ ഒരു ചിന്തയും മനസ്സും രൂപപ്പെടുത്താൻ കഴിയില്ല. അധികാരബന്ധനങ്ങളിൽ അകപ്പെടുന്ന വിദ്യാർഥിക്ക് ലക്ഷ്യം നേടാൻ കഴിയാതിരിക്കുന്നത് അവരുടെ കുഴപ്പങ്ങൾകൊണ്ടല്ലെന്ന് രക്ഷിതാക്കളും അധ്യാപകരും മനസ്സിലാക്കണം. പഠനത്തെയും മൂല്യങ്ങളെയും സ്നേഹിക്കാൻ പഠിപ്പിക്കണം. കളിക്കിടെ കുട്ടികളെ പിൻവലിപ്പിക്കുേമ്പാൾ അവർ വേദനിക്കുന്നത് കളിയെ സ്നേഹിക്കുന്നതുകൊണ്ടാണ്. അധ്യാപകരുടെ മികച്ച പഠനരീതിയും കുട്ടികളിൽ വിഷയപ്രാധാന്യങ്ങൾ സൃഷ്ടിക്കുന്നു. വ്യക്തമായ കാഴ്ചപ്പാടുകൾ സൃഷ്ടിക്കാൻ കഴിയാത്തതും ലക്ഷ്യബോധത്തിെൻറ നിരാസവും വിദ്യാർഥികളെ പ്രായോഗിക ജീവിതത്തിൽ പിന്നോട്ടടിപ്പിക്കുന്നു. ഇഷ്ടമില്ലാത്ത അധ്യാപകരും വിഷയങ്ങളും ജനാധിപത്യപരമല്ലാത്ത അന്തരീക്ഷവും ക്ലാസ്മുറികളിൽ വിദ്യാർഥിയിൽ വൈരുധ്യബോധം സംജാതമാക്കുന്നു.ഇത് വിദ്യാർഥികളിൽ സ്കൂൾ അനുഭവങ്ങൾ സങ്കീർണമാക്കുകയാണ്. ചരിത്രാവബോധം സൃഷ്ടിക്കുന്ന പഠനപ്രകൃയയെ ഏത് വിദ്യാർഥിക്ക് വെറുക്കാൻ കഴിയും? ആത്മവിശ്വസംവളർത്തുന്ന അധ്യാപകനെ എങ്ങനെ മറക്കാൻ കഴിയും. സാമൂഹികീകരണം ശക്തിപ്പെടുത്തി സാസ്കാരികബോധവും സദാചാരബോധം, പാരിസ്ഥിതികാവബോധവും പകരുന്ന അധ്യാപകരിൽനിന്ന് എങ്ങനെ അകന്നുനിൽക്കാൻ കഴിയും? മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കുട്ടികൾ സ്കൂളിൽനിന്ന് പ്രതീക്ഷിക്കുന്നു. വിജ്ഞാനത്തിനുമാത്രം സ്കൂളുകളെ ആശ്രയിക്കേണ്ട ഒരവസ്ഥ ഇന്ന് വിദ്യാർഥികൾക്കില്ല. സാേങ്കതിക വിദ്യകളുടെ പ്രയോഗവും പരിജ്ഞാനവും ഒരുപക്ഷേ അധ്യാപകരേക്കാൾ വിദ്യാർഥികൾക്കാണെന്നത് ഭിന്നാഭിപ്രായമുള്ളതല്ല.
പ്രശ്നപരിഹാരശേഷി രൂപപ്പെടുത്തൽ വിദ്യാഭ്യാസത്തിെൻറ മൗലികതയാണ്. വിദ്യാർഥികൾക്ക് അത് കൃത്യമായും വ്യക്തമായും ലഭിച്ചിെല്ലങ്കിൽ പകരുന്ന വിദ്യയുടെയും ആളിെൻറയും പരാജയമാകും. ഒരുപക്ഷേ പരാജയപ്പെടുന്ന വിദ്യാർഥി ജീവിതത്തിൽനിന്ന് ഒളിച്ചോടുകയോ പലതും എന്നന്നേക്കുമായി നീട്ടിവെക്കുകയോ ചെയ്യേണ്ടിവരും. അത്തരം വിദ്യാർഥികളിൽ അലസത കൂടപ്പിറപ്പാകുന്നത് അവരുടെ കുഴപ്പങ്ങൾ കൊണ്ടല്ല.
പ്രശ്നം കൊടുത്ത് പരിഹാരം വിദ്യാർഥികളിൽനിന്ന് സൃഷ്ടിക്കുന്നതാണ് ഇന്നത്തെ പഠനരീതി. അറിവിെൻറ മുഖമായ അധ്യാപകൻ എല്ലാം പരിഹരിച്ചിരുന്ന, 'കുട്ടിത്തല'കൾക്ക് പങ്കാളിത്തമില്ലാതിരുന്ന ഒരവസ്ഥയല്ല ഇന്ന്. അധ്യാപകൻ സഹായിയാണ്.
പുതിയ മുഖമാണ് വിദ്യാർഥികൾക്ക്. അത് പ്രതിഫലിപ്പിക്കുന്ന 'സ്കൂൾ കണ്ണാടികൾ' വൃത്തിയുള്ളതാകണം. മങ്ങലേൽക്കാത്തവ. വിദ്യാർഥികൾമാത്രം തുടച്ചാൽ വൃത്തിയാകുന്നതല്ല ഇൗ പ്രതിഫലന പ്രതലം. ചില മൗലികമായ മാറ്റങ്ങൾ വന്നേ തീരൂ. ബോധപൂർവമായ ചില മാറ്റങ്ങൾക്ക് അധ്യാപകർ തയാറായേ മതിയാകൂ. വിദ്യാർഥികൾ മികവുകൾ തേടിവരുന്നവരാണ്. പഠനത്തിലായാലും ജീവിതത്തിലായാലും. വിദ്യാർഥികൾക്ക് തീരുമാനമെടുക്കാനുള്ള കഴിവ് പരമപ്രധാനമാണ്. ഏതുകാര്യവും വിശ്വസിച്ചേൽപ്പിക്കാവുന്ന ഒരു വ്യക്തിയെ എന്നും അംഗീകരിക്കപ്പെടുന്നുണ്ട്. കഠിനാധ്വാനം ജീവിതത്തിെൻറ മുഖമുദ്രയാക്കാൻ പല വിദ്യാർഥികളും ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, എങ്ങനെ പരിശീലിക്കണമെന്നറിയില്ല. സത്യസന്ധത ജീവിതത്തിൽ പകർത്തണമെന്ന് ആഗ്രഹിക്കാത്ത വിദ്യാർഥികൾ ഉണ്ടാവില്ല, പക്ഷേ പലർക്കും ശരിയായ പരിശീലനം കിട്ടുന്നില്ലെന്നു മാത്രം. ആത്മപരിശോധനക്കും തിരുത്തപ്പെടലുകൾക്കും വേദി നൽകണം. സ്വയംനവീകരണത്തിലൂടെ മാത്രമേ വ്യക്തിത്വം നേടാൻ കഴിയൂവെന്ന് അധ്യാപകർതന്നെ ബോധ്യപ്പെടുത്തണം. പഠനത്തോട് സ്നേഹംവളർത്താൻ പരിശീലിപ്പിച്ചാൽ വിദ്യാർഥി പരാജയമാകില്ല. ചെറുപ്രായത്തിൽതന്നെ വായന പരിശീലിപ്പിക്കാൻ അധ്യാപകർക്ക് കഴിഞ്ഞില്ലെങ്കിൽ വിദ്യാർഥിയുടെ പരാജയമല്ല, പഠിപ്പിച്ചവരുടെ പരാജയമാണത്. സ്വന്തമായി അഭിപ്രായം പറയാനും തിളങ്ങാനും വിദ്യാർഥികൾ അവസരം പ്രതീക്ഷിക്കും.
കായിക വിദ്യാഭ്യാസവും വിദ്യാർഥികളുടെ മനസ്സും ശരീരവും ബന്ധപ്പെട്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.