ജോൺ നേപ്പിയർ 1550 ഫെബ്രുവരി ഒന്നിന് സ്കോട്ലൻഡിൽ ജനിച്ചു. സർ ആർച്ചിബാൾഡ് നേപ്പിയർ ആയിരുന്നു പിതാവ്. അമ്മ ജാനറ്റ് ബോഥ്വെൽ ഒരു ന്യായാധിപെൻറ മകളായിരുന്നു. നേപ്പിയറിെൻറ പ്രാഥമിക വിദ്യാഭ്യാസത്തെപ്പറ്റി നമുക്ക് കൂടുതലൊന്നും അറിയില്ല. മിക്കവാറും വീട്ടിൽതന്നെയിരുത്തി പഠിപ്പിച്ചിരിക്കാനാണ് സാധ്യത. പതിമൂന്നാം വയസ്സിൽ സെൻറ് സാൽവേറ്റേഴ്സ് കോളജിൽ ചേർന്നതിന് തെളിവുകളുണ്ട്. ക്രിസ്തീയ സഭകളിലെ ആഭ്യന്തര കലഹം കൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. യൂനിവേഴ്സിറ്റി വിദ്യാഭ്യാസത്തിലും ഇതിെൻറ പ്രതിഫലനങ്ങളുണ്ടായി.
ഗണിതത്തിലെ അടിസ്ഥാന ക്രിയകൾ ലഘൂകരിക്കാനുള്ള ശ്രമം അന്ന് പല ഗണിതശാസ്ത്രജ്ഞരും നടത്തിക്കൊണ്ടിരുന്നു. ഉപരിപഠനം കഴിഞ്ഞുവന്ന നേപ്പിയറുടെ ചിന്തയും ആ വഴിക്കുതിരിഞ്ഞു. കൃത്യങ്ക രൂപത്തിലുള്ള സംഖ്യകൾ ഗുണിക്കുന്നതിന് കൃത്യങ്കങ്ങൾ കൂട്ടിയാൽ മതിയേല്ലാ. 103x102 = 105 ആണ്. അങ്ങനെയിരിക്കെ സുഹൃത്തായ ജോൺ ക്രെയ്ഗിൽ നിന്നും(John craig) നേപ്പിയർ ഒരു വിവരം അറിഞ്ഞു. ടൈക്കോ ബ്രാഹെ (Tycho Brahe) എന്ന ജ്യോതിശാസ്ത്രജ്ഞൻ ഗണിതക്രിയകൾ ലഘൂകരിക്കാൻ അതായത് ഗുണനത്തെ സങ്കലനമായും ഹരണത്തെ വ്യവകലനമായും മാറ്റാൻ ത്രികോണമിതി സമവാക്യങ്ങൾ പ്രയോജനപ്പെടുത്തുന്നു. ഈ വാർത്ത നേപ്പിയറിെൻറ ഉത്സാഹം ഇരട്ടിപ്പിച്ചു.
1614ൽ ലോഗരിതം എന്ന ഒരു പുതിയ ആശയം ഗണിതശാസ്ത്ര ലോകത്ത് പിറന്നുവീണു. 1594ൽ തുടങ്ങിയ പരിശ്രമത്തിെൻറ ഫലമായിരുന്നു ഇത്. നീണ്ട ഇരുപതു വർഷത്തെ കഠിനാധ്വാനത്തിെൻറ ഫലമായി നേപ്പിയർ കണ്ടുപിടിച്ച ലോഗരിതം ഗണിതശാസ്ത്ര ചരിത്രം മാറ്റിമറിച്ച ഒരു സംഭവമായിരുന്നു. ഏകദേശം 350 വർഷം അതായത് ഇരുപതാം നൂറ്റാണ്ടിെൻറ പകുതിവരെ കണക്കുകൂട്ടലിന് ലോകം ആശ്രയിച്ചിരുന്നത് നേപ്പിയറിെൻറ ലോഗരിതത്തെയാണ്. കാൽക്കുലേറ്ററിെൻറ വരവോടെയാണ് ലോഗരിതത്തിെൻറ പ്രതാപം ക്ഷയിച്ചത്.
ഗണിതത്തിന് നേപ്പിയറുടെ സംഭാവനകൾ വേറെയുമുണ്ട്. ദശാംശം എന്ന ആശയം നിലവിലുണ്ടായിരുന്നെങ്കിലും ഇന്നത്തെ രീതിയിൽ ദശാംശ കുത്ത് ഉപയോഗിച്ചു തുടങ്ങിയതും അത് പ്രചരിപ്പിച്ചതും നേപ്പിയറാണ്. അതുപോലെ നേപ്പിയർ കണ്ടുപിടിച്ച നേപ്പിയേഴ്സ് ബോൺസ് (Napiers bones) എന്ന കണക്കുകൂട്ടൽ യന്ത്രവും പ്രസിദ്ധമാണ്.
നേപ്പിയറിന് ചില വിചിത്ര സ്വഭാവങ്ങളുണ്ടായിരുന്നു. കുട്ടിക്കാലം മുതൽേക്ക വെളിപാട് പുസ്തകത്തിൽ വലിയ താൽപര്യമായിരുന്നു. ജോത്സ്യത്തിലും പ്രേതപിശാചുകളിലും അദ്ദേഹം വിശ്വസിച്ചിരുന്നു. ദുർമന്ത്രത്തിൽ വിശ്വസിച്ചിരുന്ന നേപ്പിയർ യാത്രാവേളയിൽ ഒരു കറുത്ത ചിലന്തിെയ കുപ്പിയിലാക്കി കൊണ്ടുപോകുമായിരുന്നു. മാന്ത്രികാവശ്യങ്ങൾക്കായി ഒരു കറുത്ത പൂവൻകോഴിയെ വീട്ടിൽ വളർത്തിയിരുന്നുവത്രെ.
ദുർമന്ത്രമെന്ന് ആളുകൾ തെറ്റിദ്ധരിച്ച ചില സംഭവങ്ങളുമുണ്ട്. ഒരിക്കൽ വീട്ടിൽ ഒരു മോഷണം നടന്നപ്പോൾ ആരാണ് മോഷ്ടാവ് എന്ന് കണ്ടുപിടിക്കാൻ നേപ്പിയർ ഒരു വിദ്യ പ്രയോഗിച്ചു. കറുത്ത പൂവൻ കോഴിയെ ഇട്ടിരുന്ന മുറിയിലേക്ക് ജോലിക്കാർ ഓരോരുത്തരെയായി കടത്തിവിട്ടു. അവർ കോഴിയെ തടവണം. മോഷ്ടാവ് തടവുേമ്പാൾ കോഴി കൂവും.
വിദ്യ ഇതായിരുന്നു. കോഴിയുടെ പുറത്ത് കരി പുരട്ടിയിരുന്നു. യഥാർഥ മോഷ്ടാവ് പേടിച്ച് കോഴിയെ തടവുകയില്ല. അവസാനം കൈ പരിശോധിച്ച് കരിപുരളാത്തവനെ കണ്ടുപിടിക്കാം. അവനായിരിക്കും മോഷ്ടാവ്.
മറ്റൊരു സംഭവം ഇതാണ്. നേപ്പിയറുടെ തോട്ടത്തിൽ പ്രാവുശല്യം കൂടി. പ്രാവുകൾ കൂട്ടത്തോടെ വന്ന് ധാന്യമണികൾ കൊത്തിക്കൊണ്ടുപോയി. സഹികെട്ടപ്പോൾ അദ്ദേഹം തോട്ടം മുഴുവൻ ചാരായത്തിൽ മുക്കിയ ധാന്യങ്ങൾ വിതറി. അത് കൊത്തി വിഴുങ്ങിയ പ്രാവുകൾ പറക്കാനാവാതെ ചിറകുകുഴഞ്ഞുവീണു. ഇതും മറ്റുള്ളവരുടെ ദൃഷ്ടിയിൽ ദുർമന്ത്രമായി വ്യാഖ്യാനിക്കപ്പെട്ടു. സംഭവബഹുലമായ ഒരു ജീവിതത്തിനൊടുവിൽ 67ാം വയസ്സിൽ ലോഗരിതത്തിെൻറ ഉപജ്ഞാതാവ് ഈ ലോകത്തോട് വിടപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.