വിദ്യാഭ്യാസരംഗത്ത് കൂടുതൽ തിളങ്ങാനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് മെച്ചപ്പെട്ട രീതിയിൽ പഠനം മുന്നോട്ടു കൊണ്ടുപോകാനുമായി നിരവധി സ്കോളർഷിപ്പുകൾ കേന്ദ്ര^സംസ്ഥാന സർക്കാറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും അവയുടെ സാധ്യതകളും പൂർണമായും കുട്ടികൾക്കോ രക്ഷിതാക്കൾക്കോ അറിയില്ലെന്നതാണ് യാഥാർഥ്യം. ഇത്തരം അവസരങ്ങളും സാധ്യതകളും മനസ്സിലാക്കി വിദ്യാർഥികളെ നയിക്കുകയെന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ചുമതലയാണ്. കേന്ദ്ര സംസ്ഥാന ഗവൺമെൻറുകൾ നൽകുന്ന പ്രധാനപ്പെട്ട ചില സ്കോളർഷിപ്പുകൾ പരിചയപ്പെടാം.
യോഗ്യത ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന (സർക്കാർ/എയ്ഡഡ്/മറ്റു അംഗീകാരമുള്ള സ്കൂൾ) പിന്നാക്ക സമുദായങ്ങളിൽ (ഒ.ബി.സി) ഉൾപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്.
ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് പ്രതിവർഷം 6850 രൂപവരെ. അല്ലാത്തവർക്ക് 1850 രൂപ വരെ.
വെബ്സൈറ്റ് : www.bcdd.kerala.gov.in / www.scholarship.itschool.gov.in
യോഗ്യത ഹയർസെക്കൻഡറി മുതൽ പി.ഫഎച്ച്.ഡി വരെയുള്ള ഒന്നാം വർഷ ന്യൂനപക്ഷ മതവിഭാഗ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കവിയരുത്.
സ്കോളർഷിപ്
പ്ലസ് വൺ/പ്ലസ് ടു-വർഷത്തിൽ 7000
പ്ലസ് വൺ/പ്ലസ് ടു ടെക്നിക്കൽ ആൻഡ്
വൊക്കേഷനൽ- വർഷത്തിൽ 10000
ബിരുദ-ബിരുദാനന്തര കോഴ്സ് - വർഷത്തിൽ 3000
എം.ഫിൽ / പിഎച്ച്.ഡി - മാസത്തിൽ 1200
വെബ്സൈറ്റ് : http://www.minorityaffairs.gov.in/schemesperformance/scholarshipschemes
യോഗ്യത ന്യൂനപക്ഷ വിഭാഗത്തിൽപെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഹയർ സെക്കൻഡറി/ബിരുദ തലത്തിൽ 50 ശതമാനം മാർക്ക് വാങ്ങിയിരിക്കണം. അപേക്ഷകരുടെ വാർഷിക വരുമാനം 2.50 ലക്ഷത്തിൽ കവിയാൻ പാടില്ല.
സ്കോളർഷിപ്
വർഷം 25000 രൂപ മുതൽ 30000 രൂപ വരെ.
വെബ്സൈറ്റ് : https://scholarships.gov.in/
യോഗ്യത കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദം/ തൊഴിലധിഷ്ഠിത കോഴ്സുകളിൽ പഠിക്കുന്ന മുസ്ലിം/ലത്തീൻ/ക്രിസ്ത്യൻ/പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തിലെ പെൺകുട്ടികൾക്ക് അപേക്ഷിക്കാം.
ബിരുദക്കാർക്ക് 5000 രൂപ വീതവും ബിരുദാനന്തര ബിരുദക്കാർക്ക് 6000 രൂപ വീതവും പ്രഫഷനങ്ങൾ വിദ്യാർഥിനികൾക്ക് 7000 രൂപ വീതവും ഹോസ്റ്റൽ സ്റ്റൈപ്പൻറ് ഇനത്തിൽ 13000 രൂപ വീതവും പ്രതിവർഷം ലഭിക്കും. സ്കോളർഷിപ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപെൻഡ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്.
വെബ്സൈറ്റ്
www.minoritywelfare.kerala.gov.in
യോഗ്യത സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബത്തിൽനിന്ന് ഗവൺമെൻറ്/എയ്ഡഡ് കോളജുകളിലും സർവകലാശാലാ വകുപ്പുകളിലും ഒന്നാംവർഷ ബിരുദ കോഴ്സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർ മുൻവർഷത്തെ പരീക്ഷയിൽ 50 ശതമാനം മാർക്ക് വാങ്ങിയിരിക്കണം. സ്കോളർഷിപ്: 10000 രൂപ.
വെബ്സൈറ്റ് : www.dcescholarshipkerala.gov.in എന്ന വെബ്സൈറ്റിൽ Suvarna Jubilee Merit Scholarship എന്ന ലിങ്ക് വഴി അപേക്ഷിക്കാം.
യോഗ്യത പ്ലസ് ടു /വൊക്കേഷനൽ കോഴ്സുകളിൽ മികച്ച വിജയം നേടിയ പ്രഫഷനൽ കോഴ്സ് ഉൾപ്പെടെയുള്ള ബിരുദ പഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. രക്ഷിതാക്കളുടെ വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ കവിയാൻ പാടില്ല. എല്ലാ വിഭാഗത്തിൽപെട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
സ്കോളർഷിപ്
ബിരുദത്തിന് ഓരോ വർഷവും 10000 രൂപയും ബിരുദാനന്തര ബിരുദത്തിന് 20000 രൂപയും സ്കോളർഷിപ്പായി ലഭിക്കും.
വെബ്സൈറ്റ് : http://www.scholarships.gov.in
യോഗ്യത സയൻസ്, ആർട്സ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായിരിക്കണം. പ്ലസ് ടു / തത്തുല്യ പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് 50 ശതമാനവും മറ്റു വിഷയങ്ങൾക്ക് 45 ശതമാനവും മാർക്ക് വേണം.
സ്കോളർഷിപ്
ബിരുദം: ഒന്നാം വർഷം 12000, രണ്ടാം വർഷം 18000, മൂന്നാം വർഷം 24000
ബിരുദാനന്തര ബിരുദം: ഒന്നാം വർഷം 40000, രണ്ടാം വർഷം 60000വെബ്സൈറ്റ്
www.dcescholarships.kerala.gov.in
യോഗ്യത കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അനുവദിക്കുന്ന സ്കോളർഷിപ്പാണിത്. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധർ, പാഴ്സി വിഭാഗങ്ങളിലെ പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് അപേക്ഷിക്കാം. സ്കോളർഷിപ് ലഭ്യമാകുന്നത് 11, 12 ക്ലാസുകളിലെ വിദ്യാഭ്യാസത്തിനായിരിക്കും. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷകർ മുൻവർഷത്തെ വാർഷിക പരീക്ഷക്ക് 55 ശതമാനം മാർക്ക് നേടിയിരിക്കണം.
സ്കോളർഷിപ്
12000 രൂപ. രണ്ട് ഗഡുക്കളായാണ് തുക അനുവദിക്കുക.
വെബ്സൈറ്റ് : www.maef.nic.in
മാതാവോ പിതാവോ അല്ലെങ്കിൽ രണ്ടു പേരുമോ മരണപ്പെട്ട വിദ്യാർഥികൾക്ക് സാമൂഹിക സുരക്ഷ മിഷൻ നൽകിവരുന്ന സ്കോളർഷിപ്പാണിത്. അർഹതപ്പെട്ട വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിലെ മേധാവി മുഖേന അപേക്ഷ സമർപ്പിക്കാം. വരുമാന പരിധി 22375 ൽ കവിയാൻ പാടില്ല.
സ്കോളർഷിപ്
ഒന്നുമുതൽ അഞ്ചു വരെ ക്ലാസ് - 300 രൂപ
ആറ് മുതൽ പത്ത് വരെ ക്ലാസ് - 500 രൂപ
പ്ലസ് വൺ- പ്ലസ് ടു = 750 രൂപ
ഡിഗ്രി / പ്രഫഷനൽ - 1000 രൂപയും പ്രതിമാസം അനുവദിക്കും
വിദ്യാർഥിയുടെയും രക്ഷാകർത്താവിെൻറയും പേരിൽ കോർ ബാങ്കിങ് സൗകര്യമുള്ള ബാങ്കിൽ ജോയിൻറ് അക്കൗണ്ട് ഉണ്ടായിരിക്കണം.
വെബ്സൈറ്റ് : www.socialsecuritymission.gov.in/www.ikm.in/kssm
യോഗ്യത എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഹയർ സെക്കൻഡറി /വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ /പോളിടെക്നിക്കിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
സ്കോളർഷിപ്
പ്രതിവർഷം 1250 രൂപ
വെബ്സൈറ്റ് : www.dcescholarship.kerala.gov.in
യോഗ്യത കേരളത്തിലെ സർവകലാശാലകളിലോ ഗവ. /എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലോ യൂനിവേഴ്സിറ്റി ഡിപ്പാർട്മെൻറുകളിലോ പഠിക്കുന്ന ആദ്യവർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷകർ കേരളത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.
സ്കോളർഷിപ്
തിരഞ്ഞെടുത്ത 300 ബിരുദ വിദ്യാർഥികൾക്ക് പ്രതിവർഷം 1250 രൂപയും ബിരുദാനന്തര വിദ്യാർഥികൾക്ക് പ്രതിവർഷം 1500 രൂപയും ലഭിക്കും.
വെബ്സൈറ്റ് : www.dcescholarship.gov.in
യോഗ്യത കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (കെ.എസ്.സി.എസ്.ടി.ഇ) നൽകുന്ന സ്കോളർഷിപ്പാണിത്. ഹയർ സെക്കൻഡറി പരീക്ഷ ഉന്നത നിലവാരത്തിൽ വിജയിച്ച് മാത്തമാറ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസ്, ലൈഫ് സയൻസ് തുടങ്ങിയ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലെ ആദ്യ വർഷ ബിരുദക്കാർക്ക് അപേക്ഷിക്കാം.
സ്കോളർഷിപ്
ആദ്യ വർഷം 12000 രൂപയാണ് ലഭിക്കുക. തുടർന്നുള്ള വർഷങ്ങളിൽ 18000, 24000 എന്നിങ്ങനെ ലഭിക്കും. ബിരുദ കോഴ്സിന് 75 ശതമാനം മാർക്ക് നേടിയാൽ ബിരുദാനന്തര ബിരുദത്തിനും സ്കോളർഷിപ് നൽകും. ആദ്യ വർഷം 40000 രൂപയും രണ്ടാം വർഷം 60000 രൂപയും ലഭിക്കും.
വെബ്സൈറ്റ് : https://kscste.kerala.gov.in/category/announcements
യോഗ്യത കുടുംബവാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ കവിയാത്ത മുന്നാക്ക സമുദായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം . കേരള സംസ്ഥാന മുന്നാക്ക സമുദായ കോർപറേഷൻ നൽകുന്ന സ്കോളർഷിപ്പാണിത് . അപേക്ഷകർ സർക്കാർ/ എയ്ഡഡ് സ്കൂൾ/കോളജ് /സ്ഥാപനങ്ങളിൽ പഠിക്കുന്നവരായിരിക്കണം.
സ്കോളർഷിപ്
പ്രതിവർഷം 2000 രൂപ മുതൽ 8000 രൂപ വരെ
വെബ്സൈറ്റ് : www.kswcfc.org
യോഗ്യത മാതാപിതാക്കൾക്ക് ഒരേയൊരു മകളേയുള്ളൂവെങ്കിൽ ഇന്ദിര ഗാന്ധിയുടെ പേരിലുള്ള സിംഗിൾ ഗേൾ ചൈൽഡ് സ്കോളർഷിപ് ലഭിക്കും. പത്താംതരം പാസായവർക്കാണ് അവസരം. എൻ.ആർ.ഐക്കാർക്കും അപേക്ഷിക്കാം . എന്നാൽ ഇവരുടെ ട്യൂഷൻ ഫീസ് മാസം 6000 രൂപ കവിയരുത്. ഒറ്റപ്രസവത്തിൽ ഒന്നിലേറെ പെൺകുട്ടികൾ ജനിച്ചാലും മറ്റു സഹോദരങ്ങളില്ലെങ്കിൽ ഒറ്റപ്പെൺകുട്ടി എന്ന പരിഗണനക്ക് അർഹതയുണ്ട്.
സ്കോളർഷിപ്
11, 12 ക്ലാസുകളിൽ മാസം 500 രൂപ വീതം അനുവദിക്കും. ബിരുദത്തിന് ആയിരവും ബിരുദാനന്തര ബിരുദ പഠനത്തിന് 2000 രൂപ വീതവും ലഭിക്കും.
വെബ്സൈറ്റ് : http://www.cbse.nic.in/newsite/scholar.html
യോഗ്യത കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിെൻറ സ്കോളർഷിപ്പാണിത്. ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ളവരും (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന സമുദായങ്ങൾ ) പിന്നാക്കം നിൽക്കുന്നവരുമായ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലെ നഴ്സിങ്/പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം എട്ടു ലക്ഷത്തിൽ കവിയരുത്.
സ്കോളർഷിപ് അപേക്ഷകന് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. 15000 രൂപയാണ് സ്കോളർഷിപ് തുക. സ്കോളർഷിപ്പിൽ 50 ശതമാനം പെൺകുട്ടികൾക്കായി നീക്കിവെച്ചിട്ടുണ്ട്.
വെബ്സൈറ്റ് : www.minoritywelfare.kerala.gov.in
യോഗ്യത എൻ.സി.ഇ.ആർ.ടി നൽകിവരുന്ന ഈ സ്കോളർഷിപ്പിന് പത്താം ക്ലാസിൽ ഉന്നത നിലവാരത്തോടെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അർഹത. സർക്കാർ, എയ്ഡഡ്, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, സി.ബി.എസ്.ഇ, സി.ഐ.എസ്.ഇ തുടങ്ങിയ അംഗീകൃത സ്കൂളുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. വിദൂര പഠനം വഴി രജിസ്റ്റർ ചെയ്ത 18 വയസ്സിൽ താഴെയുള്ള പത്താം ക്ലാസിൽ ആദ്യ തവണ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
സ്കോളർഷിപ്
11, 12 ക്ലാസുകളിലെ പഠനത്തിന് 1250 രൂപയും ബിരുദ, ബിരുദാനന്തര ബിരുദ പഠനങ്ങൾക്ക് 2000 രൂപ വീതവും പ്രതിമാസം സ്കോളർഷിപ്പായി ലഭിക്കും.
വെബ്സൈറ്റ് : www.ncert.nic.in
യോഗ്യത കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നൽകി വരുന്ന സ്കോളർഷിപ്പുകളാണിവ. കാഴ്ച/ കേൾവി വൈകല്യങ്ങൾ, ഓട്ടിസം, പേശീശോഷണം, പാർക്കിൻസൺ തുടങ്ങിയ പ്രയാസങ്ങളുള്ളവർക്ക് അപേക്ഷിക്കാം. ആസിഡ് ആക്രമണ ഇരയായവർക്കും സ്കോളർഷിപ്പിന് അർഹതയുണ്ട്.
സ്കോളർഷിപ്
പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, ടോപ് ക്ലാസ് എജുക്കേഷൻ, ഇന്ത്യയിൽ എം.ഫിൽ /പിഎച്ച്.ഡി, വിദേശത്ത് ബിരുദാനന്തര ബിരുദം/ പിഎച്ച്.ഡി, മത്സരപ്പരീക്ഷ പരിശീലനം തുടങ്ങി ആറ് വിഭാഗങ്ങളിലായാണ് സ്കോളർഷിപ്പുകൾ.
പ്രീ-മെട്രിക്
അംഗീകൃത സ്കൂളുകളിൽ 9, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രതിവർഷം 6000 രൂപ സ്കോളർഷിപ്പായി ലഭിക്കും .ബുക്ക് അലവൻസായി 1000 രൂപ വരെയും ലഭിക്കും. വാർഷിക വരുമാനം രണ്ടര ലക്ഷത്തിൽ കവിയരുത്.
പോസ്റ്റ് മെട്രിക്
അംഗീകൃത സ്ഥാപനങ്ങളിൽ 11,12, ബാച്ചിലർ/മാസ്റ്റർ ബിരുദങ്ങൾ, പോസ്റ്റ് മെട്രിക് ഡിപ്ലോമ/സർട്ടിഫിക്കറ്റ് എന്നിവ പഠിക്കുന്നവർക്ക് പ്രതിവർഷം 6600 രൂപ വരെയും ബുക്ക് അലവൻസായി 1500 രൂപ വരെയും ലഭിക്കും.
ടോപ് ക്ലാസ് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ ബിരുദത്തിനോ/ബിരുദാനന്തര ബിരുദത്തിനോ പഠിക്കുന്നവർക്ക് പ്രതിമാസം 1500 രൂപ വീതം ലഭിക്കും. പുസ്തകത്തിന് പ്രതിവർഷം 5000 രൂപയും മറ്റു പഠനോപകരണങ്ങൾക്കായി ഒറ്റത്തവണ 30000 രൂപയും ലഭിക്കും.
വെബ്സൈറ്റ് : https://scholarships.gov.in
ബിരുദ, ബിരുദാനന്തര ബിരുദ തലങ്ങളിൽ ഹിന്ദി ഒരു വിഷയമായി പഠിക്കുന്ന ആദ്യ വർഷക്കാർക്ക് അപേക്ഷിക്കാം. വരുമാന പരിധിയില്ല
സ്കോളർഷിപ്
ഡിഗ്രി തലത്തിൽ പ്രതിമാസം 500 രൂപ, പി.ജി തലത്തിൽ 1000 രൂപ.
വെബ്സൈറ്റ് : www.dcescholarship.kerala.gov.in
യോഗ്യത ഡിഗ്രി, പി.ജി ക്ലാസുകളിൽ സംസ്കൃതം ഒരു വിഷയമായി പഠിക്കുന്ന ആദ്യ വർഷക്കാർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
സ്കോളർഷിപ്
പ്രതിമാസം 500 രൂപ
വെബ്സൈറ്റ് : www.dcescholarship.kerala.gov.in
യോഗ്യത പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉന്നതപഠനം നടത്തുന്നവർക്ക് അപേക്ഷിക്കാം. കേന്ദ്ര സാമൂഹിക നീതി വകുപ്പ് നൽകിവരുന്ന സ്കോളർഷിപ്പാണിത് .
സ്കോളർഷിപ്
പ്രതിമാസം 16000 രൂപവരെ
വെബ്സൈറ്റ് : https://www.ugc.ac.in/rgnf/
1. സ്കോളർഷിപ്പിനുവേണ്ടി നിഷ്കർഷിക്കപ്പെട്ട രീതിയിലുള്ള അപേക്ഷ.
2. പാസ്പോർട്ട് സൈസ് ഫോട്ടോ
3. യോഗ്യത പരീക്ഷകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ
4. ജാതി/മത സർട്ടിഫിക്കറ്റുകൾ
5. വരുമാന സർട്ടിഫിക്കറ്റ്
അപേക്ഷകൻ ഏതെങ്കിലും ദേശസാൽകൃത ബാങ്കിെൻറ കീഴിലുള്ള അക്കൗണ്ട് എടുത്തിരിക്കണം. പല സ്കോളർഷിപ്പുകളും അപേക്ഷകെൻറ പേരിലുള്ള അക്കൗണ്ടാണ് ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.