കൊച്ചി: വിശുദ്ധ ഖുർആന് ലളിതമായ ഇംഗ്ലീഷിൽ മലയാളി എഴുത്തുകാരൻ തയാറാക്കിയ പരിഭാഷയുടെ പ്രകാശനം റിട്ട. ജസ്റ്റിസ് ബി. കെമാൽപാഷ നിർവഹിച്ചു. ഒാൺലൈനായി സംഘടിപ്പിച്ച പരിപാടിയിൽ ആദ്യപ്രതി വിശ്രുത അറബ്കവിയും സമാധാനത്തിനുള്ള ടാഗോർ പുരസ്കാരത്തിെൻറ ആദ്യ അറബ് ജേതാവുമായ ശിഹാബ് ഗാനിം അൽഹാശിമി ഏറ്റുവാങ്ങി.
കേവലമായ പാരായണത്തിന് ഊന്നൽ നൽകുന്ന ശീലം നിർത്തി, അഗാധമായ അർഥതലങ്ങളെ അഭ്യസിപ്പിക്കുന്ന പഠനരീതി ഖുർആൻ അധ്യയനത്തിൽ കൊണ്ടുവരണമെന്ന് െകമാൽപാഷ അഭിപ്രായപ്പെട്ടു. പരിഭാഷയുടെ ആദ്യപ്രതി സ്വീകരിക്കാൻ ഭാഗ്യമുണ്ടായതിൽ ശിഹാബ് ഗാനിം അൽഹാശിമി സന്തുഷ്ടി പ്രകടിപ്പിച്ചു.വിവർത്തകൻ പി.എം.എ ഖാദർ കൃതി സമർപ്പിച്ചു.
കേരള ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് അധ്യക്ഷൻ ഡോ. എ.ബി. മൊയ്‌തീൻകുട്ടി, ശാന്തപുരം അൽ ജാമിഅ ഇസ്ലാമിയ്യ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദ്, സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ജനറൽ സെക്രട്ടറി എ.പി നിസാം, അക്കാദമി ഓഫ് എക്സലൻസ് ഡയറക്ടർ ഡോ. നവാസ്, ഫോറം ഫോർ ഫെയ്ത് ആൻഡ് ഫ്രാറ്റേർണിറ്റി ജോ. സെക്രട്ടറി വി.എ.എം.അഷ്‌റഫ് എന്നിവർ ആശംസ നേർന്നു. എൻ.എം. ഹുസൈൻ വിവർത്തകനെ പരിചയപ്പെടുത്തി. ജമീല അബ്ദുൽഖാദർ ശിഹാബ് ഗാനിം അൽഹാശിമിയുടെ കവിത ആലപിച്ചു. ഡോ. കെ.എം. പുലവത്തു സ്വാഗതവും തൻസിൽ അബ്ദുൽഖാദർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.