ഞാ​നും ഞാ​നേ

രാ​വി​ലെ ഞാ​നെ​ന്നെ​യു​ണ​ര്‍ത്തി യെ​ണീ​പ്പി​ച്ചു​മ്മ​റ വാ​തി​ല്‍ തു​റ​പ്പി​ച്ചു. ഞാ​നെ​ന്നി​ലി​രി​ക്കെ​ക്ക​ണ്ടേ​ന്‍ മു​ന്നി​ലൊ​രാ,ളെ​ന്നെ​പ്പോ​ലെ. ഞാ​നേ, നീ​യെ​വി​ടെ​പ്പാ​ര്‍ത്തോ ളെ​ന്നി​ല്‍നി​ന്നെ​പ്പൊ​ഴി​റ​ങ്ങി യേ​ത​ട​രി​ല്‍ പൊ​ട്ടി​വി​രി​ഞ്ഞൂ പൂ​വാ​യ് കാ​യാ​യ് ഞാ​നാ​യ് മു​ന്നി​ല്‍? ഞാ​നോ ഞാ​ന്‍ പൂ​മ​ര​മ​ല്ലേ പു​ല്‍കും കാ​റ്റി​ല്‍ പൂ​ത്തോ​ള​ല്ലേ പൂ​മു​ഖ​വാ​തി​ല്‍പ്പ​ടി​യി​ല്‍ പൂ​വ​ല മു​ട്ടി​വി​ളി​ക്കും വെ​യി​ലൊ​ളി​യ​ല്ലേ! വെ​യി​ലോ​ള​ങ്ങ​ള്‍ വാ​റ്റി​യ ചാ​റി​ന്‍ ല​ഹ​രി​യി​റ​ങ്ങും ചു​ണ്ടു​ക​ള​ല്ലേ? ചു​ണ്ടു​ക​ള്‍...

രാ​വി​ലെ ഞാ

​നെ​ന്നെ​യു​ണ​ര്‍ത്തി

യെ​ണീ​പ്പി​ച്ചു​മ്മ​റ

വാ​തി​ല്‍ തു​റ​പ്പി​ച്ചു.

ഞാ​നെ​ന്നി​ലി​രി​ക്കെ​ക്ക​ണ്ടേ​ന്‍

മു​ന്നി​ലൊ​രാ,ളെ​ന്നെ​പ്പോ​ലെ.

ഞാ​നേ, നീ​യെ​വി​ടെ​പ്പാ​ര്‍ത്തോ

ളെ​ന്നി​ല്‍നി​ന്നെ​പ്പൊ​ഴി​റ​ങ്ങി

യേ​ത​ട​രി​ല്‍ പൊ​ട്ടി​വി​രി​ഞ്ഞൂ

പൂ​വാ​യ് കാ​യാ​യ് ഞാ​നാ​യ് മു​ന്നി​ല്‍?

ഞാ​നോ ഞാ​ന്‍ പൂ​മ​ര​മ​ല്ലേ

പു​ല്‍കും കാ​റ്റി​ല്‍ പൂ​ത്തോ​ള​ല്ലേ

പൂ​മു​ഖ​വാ​തി​ല്‍പ്പ​ടി​യി​ല്‍ പൂ​വ​ല

മു​ട്ടി​വി​ളി​ക്കും വെ​യി​ലൊ​ളി​യ​ല്ലേ!

വെ​യി​ലോ​ള​ങ്ങ​ള്‍ വാ​റ്റി​യ ചാ​റി​ന്‍

ല​ഹ​രി​യി​റ​ങ്ങും ചു​ണ്ടു​ക​ള​ല്ലേ?

ചു​ണ്ടു​ക​ള്‍ ക​ണ്ണി​ല്‍ ചേ​ര്‍ത്തു​പി​ടി​ക്കെ

ക​ണ്ണീ​ര്‍ക്ക​ന​വ​തി​ല​ലി​യു​ക​യ​ല്ലേ?

പൂ​വി​ല്‍ പൂ​വി​ത​ള്‍ -പൂ​ശാ​ഖി​ക​ളി​ല്‍

രാ​വു കൊ​ളു​ത്തി നി​ലാ​ശ​ക​ല​ങ്ങ​ള്‍?

ഞാ​നോ മു​ന്നി​ല്‍? ഇ​രു​ള​ലി​യി​ച്ചെ​ന്‍

നെ​ഞ്ചി​ലു​രു​ക്കി​യ ഞാ​ങ്ക​ന​വോ?


ആ​രു​മു​റ​ങ്ങാ​ത്താ​ഴ് വ​ര​തോ​റു

മ​ല​ഞ്ഞു​മ​ട​ങ്ങി​യ​കാ​റ്റ​ല​യി​ല്‍

രാ​ത്രി​യ​ടു​ക്ക​ള മി​ഴി​തോ​രാ​തെ

യി​രു​ട്ടു​ത​ണു​പ്പു​ക​ളി​ട്ടു കു​റു​ക്കി

ക്കോ​പ്പ​യി​ലാ​ക്കി​യ​ത​ല്ലേ, ഞാ​നേ,

ക​ണ്ണേ,യാ​ഞ്ഞു വ​ലി​ച്ചു കു​ടി​ച്ചോ​ളൂ

ഒ​റ്റ​വ​ലി​ക്കേ​യു​ള്ളു ക​ഷാ​യം നി

​ന്നു​ള്‍ക്കീ​ട​ങ്ങ​ളൊ​ടു​ങ്ങ​ട്ടെ.

ഞാ​ന​തു​മോ​ന്തി​യി​റ​ങ്ങി​യ​ത​ല്ലേ

ഇ​ല്ലി​ക്കാ​ടു വ​ക​ഞ്ഞെ​ന്നി​ട​വ​ഴി

താ​ഴേ​ക്കോ​ടി​ത്തി​രി​യും വ​ള​വി​ല്‍

ആ​രേ​വ​ന്നു ത​ട​ഞ്ഞു പി​ള​ര്‍ന്നൂ?

ഇ​ന്ന​ലെ​യോ ഞാ, ​നി​ന്നോ വ​ന്നൂ

ഈ ​വ​ഴി വ​ന്ന​തു ഞാ​നാം നീ​യോ?

തി​രി​കെ​വ​രു​മ്പോ​ള്‍ കാ​ണാ​മ​ര​മേ

ചോ​ന്നെ​ന്‍മു​ന്നി​ല്‍ പൂ​വാ​കാ​ശം

മു​ട്ടി​ലി​ഴ​ഞ്ഞൊ​രു പൂ​വി​ത​ള്‍ തൊ​ട്ടു

നി​വ​ര്‍ന്ന​ന്നേ മു​റി​വേ​റ്റ വി​ഷാ​ദം

ഞാ​നാ​യ്, ഞാ​നി​ല്‍ ഞാ​ന്നു മു​റി​ഞ്ഞ

ഞ​ര​മ്പു​ക​ളാ​യ​തു വ​രി​യു​ന്നൂ.

കോ​പ്പ പ​ക​ര്‍ന്ന​തു കാ​റ്റാ​യ്

കാ​റ്റു​ള്‍ക്കാ​ടു​ക​ള്‍ ചു​റ്റി​യ​ല​ഞ്ഞൂ

മു​ടി​ക​ള്‍ വി​ട​ര്‍ത്തി​ക്ക​യ്യു​ക​ള്‍വീ​ശി

ഗ്ഗ​ഗ​ന​പ​ഥ​ത്തി​ല്‍ കു​തി​കൊ​ള്ളു​മ്പോ​ള്‍

ഒ​രു ചോ​ര​പ്പൊ​ട്ടി​ല്‍ പൂ​വി​ത​ളി​ല്‍ നീ

​യൊ​രു സ​ന്ദേ​ശ​മ​യ​ക്കു​ന്നു,

ഞാ​നേ, ഞാ​നാ​കു​ന്നു കു​തി​പ്പു​ക​ള്‍

ഞാ​നേ വാ​റ്റി വി​ഷ​ക്ക​നി​ക​ള്‍.

ഞാ​നേ​യൊ​റ്റ​യ്ക്കെ​ന്നെ​ത്തേ​ടി

ജ്ഞാ​ന​പ്പെ​രു​വ​ഴി വി​ട്ടു​ന​ട​ന്നൂ

ഞാ​നേ​യ​ന്തി​ക​ള്‍ പു​ല​രി​ക​ള്‍ തോ​റു

മ​റി​യാ ഞാ​നാ​യ് നി​ന്നി​ലു​റ​ഞ്ഞൂ.

രാ​വി​ലെ​യാ​രേ

യെ​ന്നെ​യു​ണ​ര്‍ത്തി

യെ​ണീ​പ്പി​ച്ചു​മ്മ​റ

വാ​തി​ല്‍ തു​റ​പ്പി​ച്ചൂ?

ഞാ​നി​ലി​രി​ക്കും ഞാ​നെ​ക്ക​ണ്ടേ

നെ​ന്നി​ലി​രി​ക്കും എ​ന്നെ​പ്പോ​ലെ.

Tags:    
News Summary - azad poem njanum njane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.