മാളികകളിൽ മാത്രം തെളിയുന്ന ദീപങ്ങൾഒരുപിടിയാളുകൾക്ക് മാത്രം പകരുമാഹ്ലാദംസ്വാർഥതയുടെ നിഴലിൻ താഴെ സുരക്ഷിതംമാന്യതയുടെ ആ പാരമ്പര്യംആ ഇരുണ്ട പ്രഭാതംമാനിക്കില്ല ഞാനതിനെവരവേൽക്കുകയില്ല.ആ അധികാരത്തെ ഭയക്കുകയില്ല ഞാൻ.അവരോട് പോയിപ്പറയൂഞാനും തയാറാണെന്ന്.തടവറകൾ കാണിച്ചെന്നെ വിരട്ടാമെന്ന് കരുതേണ്ട.മർദനത്തിന്റെ ആ...
മാളികകളിൽ മാത്രം തെളിയുന്ന ദീപങ്ങൾ
ഒരുപിടിയാളുകൾക്ക് മാത്രം പകരുമാഹ്ലാദം
സ്വാർഥതയുടെ നിഴലിൻ താഴെ സുരക്ഷിതം
മാന്യതയുടെ ആ പാരമ്പര്യം
ആ ഇരുണ്ട പ്രഭാതം
മാനിക്കില്ല ഞാനതിനെ
വരവേൽക്കുകയില്ല.
ആ അധികാരത്തെ ഭയക്കുകയില്ല ഞാൻ.
അവരോട് പോയിപ്പറയൂ
ഞാനും തയാറാണെന്ന്.
തടവറകൾ കാണിച്ചെന്നെ വിരട്ടാമെന്ന് കരുതേണ്ട.
മർദനത്തിന്റെ ആ ജിഹ്വയെ,
അറിവില്ലായ്മയുടെ അന്ധകാരത്തെ
ഇല്ല... അതിനു വഴങ്ങില്ല ഞാൻ
അതിനു മുന്നിൽ കുമ്പിടുകില്ല ഞാൻ.
ശിഖരങ്ങളെല്ലാം പൂത്തുലഞ്ഞുവെന്ന്,
ദാഹാർത്തർക്കെല്ലാം ജലം ലഭിച്ചുവെന്ന് നീ പറയുന്നു!
ഹൃദയത്തിലെ മുറിവുകളെല്ലാം തുന്നിയെന്ന് നീ പറയുന്നു!
ഈ പച്ചക്കള്ളത്തിന്
യുക്തിരാഹിത്യത്തിന്
ഞാൻ സമ്മതമേകില്ല.
ഞാനിതംഗീകരിക്കുകയില്ല.
എത്ര നൂറ്റാണ്ടുകൾ നീ ഞങ്ങളുടെ സമാധാനം കെടുത്തി!
നിന്റെ ജൽപനങ്ങൾക്കിനിയും
ഞങ്ങളെ ഭരിക്കാനാകില്ല!
ദുഃഖാർത്തരെ സാന്ത്വനമേകുന്നവനായി
എന്തിനു നീ നടിക്കുന്നു?
നീ സാന്ത്വനകാരിയല്ല.
ചിലരങ്ങനെ കരുതുമായിരിക്കും
പക്ഷേ
ഞാനത് അംഗീകരിക്കില്ല.
ഞാനതിന് സമ്മതം മൂളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.