രൂ​പാ​ന്ത​രീ​ക​ര​ണം അ​ഥ​വാ ഡി​ഫ​റാ​ൻ​സ് എ​ന്നു പേ​രാ​യ ക​വി​ത

ഞാ​യ​റു​ച്ച​യു​ടെ ആ​ല​സ്യ​ത്തി​ൽവെ​റു​തെ അ​ൽ​പ​നേ​രം കി​ട​ക്കാ​നൊ​രു​ങ്ങ​വെവെ​യി​ലി​ലു​ണ്ടോ കു​ഞ്ഞു​പൂ​ച്ച​പോ​ലൊ​രു ക​വി​ത​യെ​ന്ന്ഉ​ള്ള് പ​ര​തു​ക​യാ​യി​രു​ന്നു. മ​യ​ക്കം​വി​ട്ടു​ണ​ര​വെക​ഴു​ത്തി​ലു​രു​മ്മി ചെ​വി​യി​ലി​ക്കി​ളി​കൂ​ട്ടിമൂ​ക്കി​ലു​മ്മ​വെ​ച്ച്കു​ഞ്ഞു​പൂ​ച്ച ചോ​ദി​ച്ചു:‘‘എ​ന്നോ​ട് കൂ​ട്ടാ​കാ​മോ...’’ ഞാ​നെ​ഴു​ന്നേ​റ്റു.എ​ടു​ത്തു​മ​ടി​യി​ലി​രു​ത്തി.മ​തി​വ​രു​വോ​ളം ലാ​ളി​ച്ചു.പാ​ട്ടു​മൂ​ളി​ക്കൊ​ടു​ത്തു. 2. വീ​ണ്ടു​മൊ​രുരാ​വ​ഞ്ചി തു​ഴ​ഞ്ഞു ക​ട​വി​ല​ടു​ത്തു. തി​ര​ക്കി​ട്ടു​ണ​ർ​ന്ന​പ്പോ​ൾമു​റി​യി​ലാ​കെ വീ​ണു​കി​ട​ക്കു​ന്നുക​റു​പ്പ് ചാ​ർ​ത്തി​യ...

ഞാ​യ​റു​ച്ച​യു​ടെ ആ​ല​സ്യ​ത്തി​ൽ

വെ​റു​തെ അ​ൽ​പ​നേ​രം കി​ട​ക്കാ​നൊ​രു​ങ്ങ​വെ

വെ​യി​ലി​ലു​ണ്ടോ കു​ഞ്ഞു​പൂ​ച്ച​പോ​ലൊ​രു ക​വി​ത​യെ​ന്ന്

ഉ​ള്ള് പ​ര​തു​ക​യാ​യി​രു​ന്നു.

മ​യ​ക്കം​വി​ട്ടു​ണ​ര​വെ

ക​ഴു​ത്തി​ലു​രു​മ്മി

ചെ​വി​യി​ലി​ക്കി​ളി​കൂ​ട്ടി

മൂ​ക്കി​ലു​മ്മ​വെ​ച്ച്

കു​ഞ്ഞു​പൂ​ച്ച ചോ​ദി​ച്ചു:

‘‘എ​ന്നോ​ട് കൂ​ട്ടാ​കാ​മോ...’’

ഞാ​നെ​ഴു​ന്നേ​റ്റു.

എ​ടു​ത്തു​മ​ടി​യി​ലി​രു​ത്തി.

മ​തി​വ​രു​വോ​ളം ലാ​ളി​ച്ചു.

പാ​ട്ടു​മൂ​ളി​ക്കൊ​ടു​ത്തു.

2.

വീ​ണ്ടു​മൊ​രു

രാ​വ​ഞ്ചി തു​ഴ​ഞ്ഞു ക​ട​വി​ല​ടു​ത്തു.

തി​ര​ക്കി​ട്ടു​ണ​ർ​ന്ന​പ്പോ​ൾ

മു​റി​യി​ലാ​കെ വീ​ണു​കി​ട​ക്കു​ന്നു

ക​റു​പ്പ് ചാ​ർ​ത്തി​യ മ​ഞ്ഞ​നി​റം.

മൂ​ല​യ്ക്കി​രു​പ്പു​ണ്ട്

ഇ​ന്ന​ല​ത്തെ പൂ​ച്ച.

പു​ലി​യാ​യ് മു​തി​ർ​ന്നി​രി​ക്കു​ന്നു.

എ​നി​ക്കൊ​പ്പം മൂ​രി​നി​വ​ർ​ത്തി

സൗ​മ്യ​മാ​യി സു​പ്ര​ഭാ​തം ആ​ശം​സി​ച്ച്

വേ​ദ​ന​യോ​ടെ ചോ​ദി​ച്ചു:

‘‘എ​നി​ക്ക് ഭ​ക്ഷ​ണ​മാ​കാ​മോ...’


ചു​രു​ങ്ങി​യ പ​രി​ച​യ​ കാ​ല​ത്തി​നു​ള്ളി​ൽ എ​ന്റെ ചെ​റി​യ ക​വി​ത​ക​ൾ​ക്കു ന​ൽ​കി​യ ചെ​റു​ത​ല്ലാ​ത്ത സ്നേ​ഹ​ത്തി​ന്, ശ്രീ​ജി​ത് സാ​റി​ന് (ഡോ. ​ശ്രീ​ജി​ത് ജി.).

Tags:    
News Summary - justin james poem differance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.