അപൂർത്തിയാകാത്ത പെയിന്റിങ്ങിലേക്കെന്നപോൽസൂം ചെയ്ത് നോക്കിയാലറിയാം കാണാതെപോയ ചിലത്. മടക്കിത്തരാനാകാത്ത ഓർമകളിൽ ഒളിപ്പിച്ചു കടത്തിയ ഇഷ്ടങ്ങൾ അവശേഷിപ്പിച്ച തിടുക്കം. നാം സുഹൃത്തുക്കളായതെത്ര നന്നായെന്ന് തുറന്നുപറയാൻ വെമ്പിയ തടഞ്ഞുവെച്ച IN LOVE ഇമോജികൾ... ഒന്നുമില്ലെങ്കിൽ SLEEPYയും ANGRYയും ഉപയോഗിച്ചാൽ മാത്രം മതിയായിരുന്നു. ഏത് വിഷമാവസ്ഥയിലും എന്തെങ്കിലും എഴുതൂ... എന്ന് പലവട്ടം പറഞ്ഞതായിരുന്നു... അൺ ഫ്രണ്ട് ചെയ്ത(വളേ)വനേ... വ്യത്യസ്തരായിരിക്കുമ്പോഴും ചങ്കിലുണ്ടായിരുന്നു ഒരേ നിലവിളി ഐ... ലവ്... യൂ......
അപൂർത്തിയാകാത്ത പെയിന്റിങ്ങിലേക്കെന്നപോൽ
സൂം ചെയ്ത് നോക്കിയാലറിയാം
കാണാതെപോയ ചിലത്.
മടക്കിത്തരാനാകാത്ത ഓർമകളിൽ
ഒളിപ്പിച്ചു കടത്തിയ ഇഷ്ടങ്ങൾ
അവശേഷിപ്പിച്ച തിടുക്കം.
നാം സുഹൃത്തുക്കളായതെത്ര നന്നായെന്ന്
തുറന്നുപറയാൻ വെമ്പിയ
തടഞ്ഞുവെച്ച IN LOVE ഇമോജികൾ...
ഒന്നുമില്ലെങ്കിൽ
SLEEPYയും ANGRYയും
ഉപയോഗിച്ചാൽ മാത്രം മതിയായിരുന്നു.
ഏത് വിഷമാവസ്ഥയിലും
എന്തെങ്കിലും എഴുതൂ... എന്ന്
പലവട്ടം പറഞ്ഞതായിരുന്നു...
അൺ ഫ്രണ്ട് ചെയ്ത(വളേ)വനേ...
വ്യത്യസ്തരായിരിക്കുമ്പോഴും
ചങ്കിലുണ്ടായിരുന്നു ഒരേ നിലവിളി
ഐ... ലവ്... യൂ... മോർ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.