പച്ചച്ച് പച്ചച്ച് നീലിച്ച്കരിംപച്ച പെണ്ണൊരുത്തി 'വന കന്നി'... ഓരോ കാടും അവൾ. കാലു കവച്ച് മുലകളെഴുന്ന് കൈകൾ പിന്നിലാഞ്ഞ് മഴയേറ്റ് വെയിൽ ചൂടി ആകാശച്ചേരുവകൾ രുചിക്കൂട്ടു മാറുന്ന ഋതു കന്യകമാരിൽ കണ്ണടയ്ക്കാതെയവൾ 'വന കന്നി' അവളുടെ മുടിക്കായ വിത്ത് പൊട്ടി തിടംെവച്ച് വന്മരങ്ങൾ, പുല്ലുകൾ, മുളങ്കൂട്ടങ്ങൾ, കൺപീലികൾ, ഇടതൂർന്ന കാട്ടുവള്ളികൾ. ആദിവേരുകൾ ഉറവതേടിയ വഴിയിൽ അവളുടെ നഖപ്പാടുകൾ. കുന്നിൻ നെറുകിൽ മുലക്കണ്ണു...
പച്ചച്ച് പച്ചച്ച് നീലിച്ച്
കരിംപച്ച പെണ്ണൊരുത്തി
'വന കന്നി'...
ഓരോ കാടും അവൾ.
കാലു കവച്ച്
മുലകളെഴുന്ന്
കൈകൾ പിന്നിലാഞ്ഞ്
മഴയേറ്റ് വെയിൽ ചൂടി
ആകാശച്ചേരുവകൾ
രുചിക്കൂട്ടു മാറുന്ന
ഋതു കന്യകമാരിൽ
കണ്ണടയ്ക്കാതെയവൾ
'വന കന്നി'
അവളുടെ മുടിക്കായ
വിത്ത് പൊട്ടി
തിടംെവച്ച് വന്മരങ്ങൾ,
പുല്ലുകൾ, മുളങ്കൂട്ടങ്ങൾ,
കൺപീലികൾ,
ഇടതൂർന്ന കാട്ടുവള്ളികൾ.
ആദിവേരുകൾ
ഉറവതേടിയ വഴിയിൽ
അവളുടെ നഖപ്പാടുകൾ.
കുന്നിൻ നെറുകിൽ
മുലക്കണ്ണു കായ്ച്ച്
തൊടരിയും ഞാറയും
ചുരക്കാത്ത വേദനയുടെ
മധുരമൂട്ടുന്നു...
പൊക്കിൾക്കുഴിയിൽ
അടയിരിക്കുന്ന
പാമ്പിൻ വീര്യം
നാഭിയിൽ
പത്തിവിടർത്തുമ്പോൾ
കടും വിയർപ്പു ഗന്ധത്തിൽ
കാടു പൂക്കും...
പായൽ ഇക്കിളി കൂട്ടും
കരിംപാറ തുടയിടുക്കിൽ
മഴ വദനസുരതത്താൽ
മിന്നൽനാവു പിളർത്തും
ഉറവക്കുത്തൊഴുക്കിൻ
ഇരമ്പും മൂർച്ചയിൽ
കാലുകൾ കൊരുത്ത്
കെട്ടിയ തടാകം.
മീൻ കുരുന്നുകൾ
ഒളിച്ചുകളിക്കിടെ
ഉമ്മവെക്കും പാദങ്ങളിൽ
യോനീ പൂജക്കെന്നും
മത്സരിച്ചു പിറക്കുന്ന
പൂക്കൾക്കിടെ നീന്തി
ഏതോ ജന്മപ്രേരണയാൽ
തുടയിടുക്കിൽ
അഭയം തേടുന്ന
തവളപ്പൊട്ടുകൾ..
വേരുകൾ ആഴ്ന്ന്
നാഭിയിൽ പടർന്ന
ഇരുൾമരത്തിൽ
ചേക്കേറുന്നു രാപ്പക്ഷികൾ...
ഇവൾ വനകന്നി...
ഓരോ കാടും അവൾ
മഴയും വെയിലും നിലാവും
പ്രണയികൾ
പൂത്ത് തളിർത്തു കായ്ച്ച്
ഇടക്കാളിപ്പടർന്ന്
പുതുമേനി വാർക്കും
കാട്ടുമൂപ്പത്തി...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.