ആണി -കവിത

ചു​മ​രി​ല്ലാ​തെആ​ണി​യ​ടി​ക്കാ​നാ​വി​ല്ലെ​ന്ന്! ചു​റ്റി​ക ഇ​ല്ലാ​തെ​യും ആ​ണി​യ​ടി​ക്കാ​നാ​വി​ല്ല​ല്ലോ. ആ​ണി ഇ​ല്ലാ​തെ​യും ക​ഴി​യി​ല്ല. ആ​ശാ​രി ഇ​ല്ലാ​തെ​യും സാ​ധി​ക്കി​ല്ല. തൂ​ക്കി​യി​ടാ​ൻ ഒ​ന്നു​മി​ല്ലെ​ങ്കി​ൽ- ഒ​രു ദൈ​വ​ത്തി​ന്റെ ക​ല​ണ്ട​റോ പി​ശാ​ചി​നോ​ടൊ​പ്പ​മു​ള്ള ഗ്രൂ​പ്പ് ഫോ​ട്ടോ​യോ പ​ര​സ്യ​വ​ണ്ടി​യു​ടെ താ​ക്കോ​ലോ ര​ഹ​സ്യ​ങ്ങ​ളു​ടെ നി​ഴ​ൽ​ക്കു​പ്പാ​യ​മോ ഒ​ന്നും പ്ര​തി​ഫ​ലി​പ്പി​ക്കാ​ത്ത ദ​ർ​പ്പ​ണ​മോ- ഒ​ന്നും, വി​ശ്ര​മാ​ർ​ഥം​പോ​ലും അ​ഴി​ച്ചു​തൂ​ക്കാ​നി​ല്ലെ​ങ്കി​ൽ​പ്പി​ന്നെ ഇ​ക്ക​ണ്ട ആ​ണി​യൊ​ക്കെ അ​ടി​ച്ച് ക​യ​റ്റു​ന്ന​തെ​ന്തി​ന്? ഈ...

ചു​മ​രി​ല്ലാ​തെ

ആ​ണി​യ​ടി​ക്കാ​നാ​വി​ല്ലെ​ന്ന്!

ചു​റ്റി​ക ഇ​ല്ലാ​തെ​യും

ആ​ണി​യ​ടി​ക്കാ​നാ​വി​ല്ല​ല്ലോ.

ആ​ണി ഇ​ല്ലാ​തെ​യും

ക​ഴി​യി​ല്ല.

ആ​ശാ​രി ഇ​ല്ലാ​തെ​യും സാ​ധി​ക്കി​ല്ല.

തൂ​ക്കി​യി​ടാ​ൻ ഒ​ന്നു​മി​ല്ലെ​ങ്കി​ൽ-

ഒ​രു ദൈ​വ​ത്തി​ന്റെ ക​ല​ണ്ട​റോ

പി​ശാ​ചി​നോ​ടൊ​പ്പ​മു​ള്ള

ഗ്രൂ​പ്പ് ഫോ​ട്ടോ​യോ

പ​ര​സ്യ​വ​ണ്ടി​യു​ടെ താ​ക്കോ​ലോ

ര​ഹ​സ്യ​ങ്ങ​ളു​ടെ നി​ഴ​ൽ​ക്കു​പ്പാ​യ​മോ

ഒ​ന്നും പ്ര​തി​ഫ​ലി​പ്പി​ക്കാ​ത്ത ദ​ർ​പ്പ​ണ​മോ- ഒ​ന്നും,

വി​ശ്ര​മാ​ർ​ഥം​പോ​ലും

അ​ഴി​ച്ചു​തൂ​ക്കാ​നി​ല്ലെ​ങ്കി​ൽ​പ്പി​ന്നെ

ഇ​ക്ക​ണ്ട ആ​ണി​യൊ​ക്കെ

അ​ടി​ച്ച് ക​യ​റ്റു​ന്ന​തെ​ന്തി​ന്?

ഈ ​മു​ഷി​ഞ്ഞ മു​ഖം​മൂ​ടി​ക​ൾ​ക്ക്

തോ​ര​ണ​പ്പെ​ടാ​നു​ള്ള

ര​ക്ത​ച്ച​ര​ട് വ​ലി​ച്ചു​കെ​ട്ടാ​നോ?

ഉ​ന്മാ​ദി​യു​ടെ ജാ​ഗ്ര​ദ്ബാ​ധ​യെ

ഉ​ടു​തു​ണി​യി​ല്ലാ​തെ ത​ള​ച്ചി​ടാ​നോ!

ഈ​ശോ ക​ളി​ക്കാ​ൻ​വേ​ണ്ടി കു​ട്ടി​ക​ൾ ക​ണ്ടെ​ടു​ത്ത

കു​രി​ശു​രൂ​പ​ങ്ങ​ളെ

പി​ന്നെ​യും ക്രൂ​ശി​ക്കാ​നോ?

ഓ​രോ ചു​മ​രും

അ​സം​ഖ്യം കു​രി​ശു​ക​ളു​ടെ ലോ​ക്ക​സ്സാ​ണെ​ന്ന്

ആ​ദ്യം തി​രി​ച്ച​റി​യു​ന്ന​ത് ആ​ണി​ക​ളാ​ണ്;

ആ​ണി​യു​ടെ പു​റ​കി​ൽ വ​രി പാ​ലി​ക്കു​ന്ന

ചു​റ്റി​ക​മു​ട്ടി​യും ത​ച്ച​നു​മാ​ണ്.

പാ​ളു​ന്ന ചു​റ്റി​ക​ക്കും

ആ​ളു​ന്ന വി​ര​ലി​നു​മി​ട​യി​ൽ

സ്വ​യം തി​രി​ച്ച​റി​യാ​നാ​വാ​ത്തൊ​രു

കു​ല​വ​ഞ്ച​ന​യു​ടെ കു​മ്പ​സാ​ര​മു​ണ്ട്.

Tags:    
News Summary - madhyamam weekly -malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.