ഇളങ്കാറ്റ് മുറിയിലാകെ ലോലമായൊഴുകുന്നുപ്രണയാതുരനായ കാമുകനെ പോലെ അദൃശ്യമായ അതിന്റെ വിരലുകൾകൊണ്ട് ചുമരിലെ കലണ്ടറിന്റെ അടിപ്പാവാട പൊക്കുന്നു. ഈ ലോകത്തിന്റെ രഹസ്യങ്ങളെല്ലാം അതീവമായി മൂടിപ്പുതച്ചുവെച്ചിരിക്കുന്നു ചുമരിൽ തൂക്കിയിട്ട പാറിക്കളിക്കുന്ന കടലാസിനുള്ളിലെ അക്കങ്ങളിൽ. മഴയോ വെയിലോ മഞ്ഞോ ഭേദമില്ലാതെ കൈലാസത്തിന്റെ ഏകാന്തതയിൽ മൗനിയായിരിക്കുന്ന സൂഫിവര്യനെ ദ്യോതിപ്പിക്കുന്നു കലണ്ടറിനെ ബന്ധിപ്പിച്ച ചുമരിലെ...
ഇളങ്കാറ്റ് മുറിയിലാകെ ലോലമായൊഴുകുന്നു
പ്രണയാതുരനായ
കാമുകനെ പോലെ
അദൃശ്യമായ അതിന്റെ വിരലുകൾകൊണ്ട്
ചുമരിലെ കലണ്ടറിന്റെ
അടിപ്പാവാട പൊക്കുന്നു.
ഈ ലോകത്തിന്റെ രഹസ്യങ്ങളെല്ലാം
അതീവമായി മൂടിപ്പുതച്ചുവെച്ചിരിക്കുന്നു
ചുമരിൽ തൂക്കിയിട്ട
പാറിക്കളിക്കുന്ന
കടലാസിനുള്ളിലെ
അക്കങ്ങളിൽ.
മഴയോ വെയിലോ മഞ്ഞോ ഭേദമില്ലാതെ
കൈലാസത്തിന്റെ ഏകാന്തതയിൽ
മൗനിയായിരിക്കുന്ന
സൂഫിവര്യനെ ദ്യോതിപ്പിക്കുന്നു
കലണ്ടറിനെ ബന്ധിപ്പിച്ച
ചുമരിലെ ആണി.
ആരും സ്പർശിക്കാത്ത
കന്യകാത്വം കാത്തുസൂക്ഷിക്കുന്നവളെ പോലെ
ഒാരോ പേജും അതിലടങ്ങിയ ദിവസത്തിന്റെ
യൗവനവും വഹിച്ചുകൊണ്ട് അടുത്തപേജ്
കാലഹരണപ്പെടുന്നതുവരെ
കാത്തിരിക്കുന്നു.
ഒാരോ അക്കവും അടുത്ത ദിവസത്തിന്റെ
നാവാവാൻ വേണ്ടി
കാതോർത്തുകൊണ്ടിരിക്കുന്നു.
ഓരോ നിമിഷവും
അടുത്ത നിമിഷത്തിന്റെ പിറവിയെ
കേൾക്കാനൊരുങ്ങുന്നു.
ഘടികാരത്തിലെ വലിയ
സൂചി ചെറിയ സൂചിമുനകളുടെ അനക്കത്തെ
ചെവിയോർക്കുന്നു.
ചെറിയ സൂചി അബോധത്തിന്റെ ഒഴുക്കിനെ...
ഒരുദിവസം അക്കങ്ങൾ സംസാരിച്ചുതുടങ്ങും
ചുണ്ടിൽ വെളിച്ചം പരന്നൊഴുകുന്ന
അതിന്റെ ഭാഷയിൽ
അതിൽ മുങ്ങിക്കുളിക്കുമിയ്യാമ്പാറ്റകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.