കാക്ക നിറം

ക​​റു​​ത്തി​​രു​​ണ്ടൊ​​രു​​ത്ത​​ൻ എ​​ന്നോ​​ടൊ​​രി​​ക്ക​​ൽ പ്രേ​​മം പ​​റ​​ഞ്ഞു. അ​​വ​​ന്റ​​മ്മ, അ​​ച്ഛ​​ൻ എ​​ല്ലു​​ന്തി​​യ പെ​​ങ്ങ​​ൾ, പെ​​ങ്ങ​​ളു​​ടെ പി​​ള്ളാ​​രും ക​​റു​​ത്ത​​ത്. അ​​വ​​ന്റ​​ച്ഛാ​​ച്ച​​നും അ​​ച്ഛ​​മ്മ​​ക്കും ഇ​​പ്പോ​​ഴു​​ള്ള അ​​തേ കാ​​ക്ക​​നി​​റം ജീ​​വി​​ച്ചി​​രു​​ന്ന​​പ്പോ​​ഴും! പ്രേ​​മ​​ത്തി​​ലാ​​യി​​ക്ക​​ഴി​​ഞ്ഞൊ​​രു​​ച്ച​​യ്ക്ക് വാ​​യി​​ലൊ​​രു​​രു​​ള നീ​​ട്ടി​​െ​​വ​​ച്ച് ഞാ​​നി​​തി​​ത്തി​​രി ക​​റു​​പ്പ് കൂ​​ട്ടി​​ക്കു​​ഴ​​ച്ച​​താ​​ണെ​​ന്ന് അ​​വ​​ൻ കോ​​ളേ​​ജു​വി​​ട്ടൊ​​രു വൈ​​ന്നേ​​രം ചു​​റ്റി​​പ്പി​​ടി​​ച്ച്...

ക​​റു​​ത്തി​​രു​​ണ്ടൊ​​രു​​ത്ത​​ൻ

എ​​ന്നോ​​ടൊ​​രി​​ക്ക​​ൽ

പ്രേ​​മം പ​​റ​​ഞ്ഞു.

അ​​വ​​ന്റ​​മ്മ, അ​​ച്ഛ​​ൻ

എ​​ല്ലു​​ന്തി​​യ പെ​​ങ്ങ​​ൾ,

പെ​​ങ്ങ​​ളു​​ടെ പി​​ള്ളാ​​രും ക​​റു​​ത്ത​​ത്.

അ​​വ​​ന്റ​​ച്ഛാ​​ച്ച​​നും അ​​ച്ഛ​​മ്മ​​ക്കും

ഇ​​പ്പോ​​ഴു​​ള്ള അ​​തേ കാ​​ക്ക​​നി​​റം

ജീ​​വി​​ച്ചി​​രു​​ന്ന​​പ്പോ​​ഴും!

പ്രേ​​മ​​ത്തി​​ലാ​​യി​​ക്ക​​ഴി​​ഞ്ഞൊ​​രു​​ച്ച​​യ്ക്ക്

വാ​​യി​​ലൊ​​രു​​രു​​ള നീ​​ട്ടി​​െ​​വ​​ച്ച്

ഞാ​​നി​​തി​​ത്തി​​രി

ക​​റു​​പ്പ് കൂ​​ട്ടി​​ക്കു​​ഴ​​ച്ച​​താ​​ണെ​​ന്ന്

അ​​വ​​ൻ

കോ​​ളേ​​ജു​വി​​ട്ടൊ​​രു വൈ​​ന്നേ​​രം

ചു​​റ്റി​​പ്പി​​ടി​​ച്ച് ശ്വാ​​സം പ​​ങ്കി​​ട്ട​​പ്പോ​​ൾ

എ​​ന്നി​​ലെ പാ​​തി ക​​റു​​പ്പി​​പ്പോ​​ൾ

നി​​ന​​ക്കെ​​ന്ന​​വ​​ന്റെ

നോ​​ട്ടം തി​​ള​​ങ്ങി.

പോ​​സ്റ്റ് ചെ​​യ്തി​​ട്ടി​​ല്ലാ​​ത്തൊ​​രു ക​​ത്തി​​ൽ,

ജ​​നി​​ച്ചി​​ട്ടി​​ല്ലാ​​ത്ത

ന​​മ്മു​​ടെ ഇ​​രു​​ണ്ട കു​​ട്ടി​​ക​​ൾ

കു​​മ്പ​​ള​​ച്ചോ​​ട്ടി​​ൽ

ക​​ഞ്ഞീം ക​​റീം വെ​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചെ​​ഴു​​തി:

ചി​​രി​​ച്ച്, ഞാ​​ൻ.

ഒ​​രേ നാ​​ട്ടി​​ലേ​​ക്കു​​ള്ള ബ​​സി​​ൽ

എ​​ന്റ​​ടു​​ത്തി​​രി​​ക്കാ​​ൻ

കാ​​ത്ത് കാ​​ത്ത് ക​​ഴ​​ച്ച

കാ​​ലി​​ല​​വ​​ൻ.

ഇ​​ന്നു​​ച്ച​​യ്ക്ക്

ഇ​​റ​​യ​​ത്തി​​രു​​ന്ന്

എ​​ന്റെ വെ​​ളു​​ത്ത കു​​ട്ടി​​ക്ക് ചോ​​റു​​രു​​ട്ടു​​​മ്പോ​​ൾ,

'വി​​രു​​ന്നു​​കാ​​രേ വ​​രേ​​ണ്ടെ​​ന്ന'​​വ​​നെ ചി​​രി​​പ്പി​​ക്കാ​​ൻ

മു​​റ്റ​​ത്തെ കൊ​​മ്പി​​ൽ

ഞാ​​ൻ, ക​​ല്ലെ​​റി​​ഞ്ഞാ​​ട്ടി​​യ

കാ​​ക്ക​​ക​​ളി​​ലൊ​​ന്നി​​ന്

പ​​ണ്ട് ഞാ​​ന​​റി​​യു​​ന്നൊ​​രു​​ത്ത​​ന്റെ അ​​തേ നോ​​ട്ടം.

പ​​ല​​പ്പോ​​ഴാ​​യ​​വ​​ൻ പ​​കു​​ത്തു​​ത​​ന്ന​​തി​​ൽ

ബാ​​ക്കി അ​​തി​​ന്റെ

നി​​റം!

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.