ഈപൂച്ചകളായ പൂച്ചകെളാക്കെ മാമി പെറ്റതാണെന്നും അവുത്തുങ്ങളൊക്കെ മാമീടെ കൊച്ചുങ്ങളാണെന്നും ഞങ്ങൾ കുട്ടിച്ചാത്തന്മാർ അക്കാലത്ത് പരക്കെ വിശ്വസിച്ചിരുന്നു. മാമിക്ക് പല്ലുകളോ കേൾവിയോ കൊച്ചുങ്ങളോ ഉണ്ടായിരുന്നില്ല. അവരുടെ ശരിക്കുള്ള പേരോ! ഊരോ! പേച്ചോ! ഞങ്ങൾക്ക് തെരിയാത്. മൂത്താക്കള്* 'പൊട്ടി മാമീന്നം' ഞങ്ങള് കുട്ടിച്ചാത്തന്മാർ 'പൂച്ചത്തള്ളച്ചീണം' മാത്രം അവരെ വിളിച്ച് ചക്കെന്ന് പറയുമ്പോ മാമി ചുക്കെന്ന് കേട്ട്. പള്ള് വിളിക്കുമ്പോ കൈയൊക്കെ...
ഈ
പൂച്ചകളായ പൂച്ചകെളാക്കെ
മാമി പെറ്റതാണെന്നും
അവുത്തുങ്ങളൊക്കെ
മാമീടെ കൊച്ചുങ്ങളാണെന്നും
ഞങ്ങൾ കുട്ടിച്ചാത്തന്മാർ
അക്കാലത്ത് പരക്കെ
വിശ്വസിച്ചിരുന്നു.
മാമിക്ക്
പല്ലുകളോ
കേൾവിയോ
കൊച്ചുങ്ങളോ
ഉണ്ടായിരുന്നില്ല.
അവരുടെ ശരിക്കുള്ള
പേരോ!
ഊരോ!
പേച്ചോ!
ഞങ്ങൾക്ക് തെരിയാത്.
മൂത്താക്കള്*
'പൊട്ടി മാമീന്നം'
ഞങ്ങള് കുട്ടിച്ചാത്തന്മാർ
'പൂച്ചത്തള്ളച്ചീണം'
മാത്രം
അവരെ വിളിച്ച്
ചക്കെന്ന്
പറയുമ്പോ
മാമി
ചുക്കെന്ന് കേട്ട്.
പള്ള് വിളിക്കുമ്പോ
കൈയൊക്കെ പൊട്ടീന്ന്
ദെണ്ണം പറഞ്ഞ്.
ഞങ്ങടെ കേൾക്കാ
പാട്ടിന്
കൈക്കൊട്ടി
ചൊവട് വെച്ച്.
പൂച്ചകളായ പൂച്ചകളൊക്കെ
മാമീടൊപ്പം ചൊവട്
വെയ്ക്കണ കണ്ടിട്ട്
ഞങ്ങളെ കുട്ടിച്ചാത്തന്മാരിൽ
ചെലരൊക്കെ ഏഴൂസം പനിച്ച്
കെട്ട്.
മാമീടെ ചുറ്റിനെപ്പഴും
പൂച്ചകളാണ്.
അവുത്തങ്ങളുടെ ഒച്ച മാത്രം
മാമിക്ക് കേൾക്കാം.
മാമി നടക്കുമ്പോ
അവുത്തങ്ങളും നടന്ന്.
മാമി കെടക്കുമ്പോ
അവുത്തങ്ങളും കെടന്ന്.
മാമിക്ക് വെശന്നപ്പോ
അവുത്തുങ്ങൾക്കും വെശന്ന്.
മാമിയോടൊപ്പം അവുത്തുങ്ങളും
ചിരിച്ച്.
മാമി കരഞ്ഞപ്പോ...
(മാമി കരയാറ്ണ്ടാ?)
ശരിക്കും അവുത്തുങ്ങളുടെ ഒച്ചമാത്രം
മാമിക്ക് കേൾക്കാം.
തോട്ടിക്കെടന്നാണ്
അവര് ചത്തത്.
ഒരൊറ്റെ പൂച്ചമാത്രം
മാമീടെ കവിളേല്
അന്നേരം നക്കിക്കൊണ്ടിരുന്ന്.
മാമി മരിച്ചതിന്
പിറ്റേന്ന്
വിചിത്രമായൊരു
സ്വപ്നം കണ്ട്
ഞാൻ.
മാമീടെ ചുറ്റിലും
ആയിരമായിരം
പൂച്ചക്കുഞ്ഞുങ്ങൾ.
മെല്ലെ
നെറുകയിൽ
തലോടി
അവുത്തുങ്ങൾക്കോരോന്നായി
പാച്ചി* കൊടുക്കുന്നു
മാമി.
''പൂച്ചത്തള്ളച്ചീന്ന്''
ഞാൻ.
മാമി എനിക്കുനേരെ
മോണ
കാട്ടണ്.
അന്നേരം കാതീന്ന്
മറ്റെല്ലായൊച്ചക്കും
ഏലാഴീം* കടന്ന്
എറങ്ങി പോര്.
എനിക്ക് ചുറ്റും
മാമീടെ മൊഖമുള്ള
പൂച്ചക്കുഞ്ഞുങ്ങൾ.
അവുത്തുങ്ങൾക്ക്
വെശന്നിടെന്റെ
പാച്ചി
കഴക്കണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.