സങ്കൽപ്പം

ഉ​​ച്ച​​വെ​​യി​​ലി​​ൽ ട്രാ​​ഫി​​ക്കി​​ന്റെ ചൂ​​ടി​​ൽ ​പൊ​​ടു​​ന്ന​​നെ എ​​നി​​ക്കെ​​ന്റെ ദേ​​ശ​​ത്തെ ഓ​​ർ​​മ​​വ​​രും. കാ​​റി​​ൽ ​പൊ​​ടി​​മ​​ണം നി​​റ​​യു​​ക​​യും, ചെ​​മ്മ​​രി​​യാ​​ടി​​ന്റെ കൂ​​ട്ടം റോ​​ഡ് മു​​റി​​ച്ചു​​ക​​ട​​ക്കു​​ക​​യും ചെ​​യ്യും. വ​​ണ്ടി​​ക്ക് പു​​റ​​ത്തേ​​ക്ക് ത​​ല​​നീ​​ട്ടി പ​​ച്ച​​കൊ​​ണ്ട് അ​​ട​​യാ​​ളം വ​​ര​​ച്ച ആ​​ടു​​ക​​ൾ അ​​ട​​യാ​​ള​​മേ​​തു​​മി​​ല്ലാ​​ത്ത പ​​ട്ടി​​ക​​ൾ എ​​ന്ന് ക​​ള്ളി തി​​രി​​ക്കും അ​​മ്പ​​ത് ചു​​വ​​പ്പ് മു​​പ്പ​​ത് പ​​ച്ച അ​​ഞ്ചു പ​​ട്ടി​​ക​​ൾ എ​​ന്ന് എ​​ണ്ണി​​നി​​ർ​​ത്തി ക​​ള്ളി...

​​ച്ച​​വെ​​യി​​ലി​​ൽ

ട്രാ​​ഫി​​ക്കി​​ന്റെ ചൂ​​ടി​​ൽ

​പൊ​​ടു​​ന്ന​​നെ

എ​​നി​​ക്കെ​​ന്റെ ദേ​​ശ​​ത്തെ

ഓ​​ർ​​മ​​വ​​രും.

കാ​​റി​​ൽ ​പൊ​​ടി​​മ​​ണം

നി​​റ​​യു​​ക​​യും,

ചെ​​മ്മ​​രി​​യാ​​ടി​​ന്റെ കൂ​​ട്ടം

റോ​​ഡ് മു​​റി​​ച്ചു​​ക​​ട​​ക്കു​​ക​​യും

ചെ​​യ്യും.

വ​​ണ്ടി​​ക്ക് പു​​റ​​ത്തേ​​ക്ക് ത​​ല​​നീ​​ട്ടി

പ​​ച്ച​​കൊ​​ണ്ട് അ​​ട​​യാ​​ളം വ​​ര​​ച്ച

ആ​​ടു​​ക​​ൾ

അ​​ട​​യാ​​ള​​മേ​​തു​​മി​​ല്ലാ​​ത്ത

പ​​ട്ടി​​ക​​ൾ

എ​​ന്ന് ക​​ള്ളി തി​​രി​​ക്കും

അ​​മ്പ​​ത് ചു​​വ​​പ്പ്

മു​​പ്പ​​ത് പ​​ച്ച

അ​​ഞ്ചു പ​​ട്ടി​​ക​​ൾ

എ​​ന്ന് എ​​ണ്ണി​​നി​​ർ​​ത്തി

ക​​ള്ളി തി​​രി​​ക്കാ​​നു​​ള്ള

എ​​ന്റെ ക​​ഴി​​വി​​ൽ ഞാ​​ൻ

അ​​ഭി​​മാ​​നം​കൊ​​ള്ളും.

പൊ​​തു​​ശ​​ത്രു ഉ​​ണ്ടാ​​കു​​മ്പോ​​ൾ

ദേ​​ശ​​സ​​ങ്ക​​ൽ​​പം ശ​​ക്ത​​മാ​​കും.

എ​​ന്ന തി​​യ​​റി ​െവ​​ച്ച്

ഇ​​വ​​ക്ക് പൊ​​തു​​ശ​​ത്രു​​ക്ക​​ളേ​​തു​​മി​​ല്ലെ​​ന്ന

നി​​ഗ​​മ​​ന​​ത്തി​​ലെ​​ത്തും.

ഇ​​വ​​ക്കു​​ണ്ടാ​​വാ​​ൻ ഇ​​ട​​യു​​ള്ള

ശ​​ത്രു​​വി​​ന്

ഞാ​​നെ​​ന്റെ പേ​​രി​​ടും.

ര​​ണ്ടാ​​മ​​ത്തെ വ​​ള​​വി​​ൽ ​െവ​​ച്ച്

എ​​ൺ​​പ​​ത് ആ​​ടു​​ക​​ൾ

അ​​ഞ്ചു പ​​ട്ടി​​ക​​ളെ

കൊ​​ന്നു​​തി​​ന്നും.

നാ​​ലാ​​മ​​ത്തെ വ​​ള​​വി​​ൽ

ചു​​വ​​പ്പും പ​​ച്ച​​യും

ത​​മ്മി​​ൽ ത​​മ്മി​​ൽ

കു​​ത്തി​​മ​​റി​​ക്കും.

അ​​പ്പോ​​ൾ

ട്രാ​​ഫി​​ക്കി​​ൽ പ​​ച്ച​​തെ​​ളി​​യും.

പി​​ന്നി​​ലെ നീ​​ണ്ട വ​​രി​​യി​​ലെ

വ​​ണ്ടി​​ക​​ൾ

വി​​ശ​​ന്ന

കു​​ഞ്ഞു​​ങ്ങ​​ളെ​​പ്പോ​​ലെ

നി​​ർ​​ത്താ​​തെ ക​​ര​​യും.

ആ​​ട് ന​​ഷ്ട​​പ്പെ​​ട്ട

ഇ​​ട​​യ​​നെ​​പ്പോ​​ലെ

ഞാ​​ൻ ദേ​​ശം

ന​​ഷ്ട​​പ്പെ​​ട്ട​​വ​​നാ​​വും.

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 03:00 GMT
access_time 2024-11-25 02:30 GMT
access_time 2024-11-25 02:00 GMT
access_time 2024-11-18 03:45 GMT
access_time 2024-11-18 02:45 GMT
access_time 2024-11-18 02:00 GMT
access_time 2024-11-11 05:30 GMT