ഇരുളിൽ വെളിച്ചം പാകപ്പെടുന്നത്

കി​ട​പ്പു​മു​റി​യി​ൽ, ഇ​രു​ളി​ൽ ര​ണ്ടു പേ​ർ വെ​ളി​ച്ച​ത്തെ നോ​ക്കി കി​ട​ക്കു​ക​യാ​ണ്. അ​തൊ​രാ​ണും പെ​ണ്ണു​മെ​ന്ന് നി​ങ്ങ​ൾ​ക്ക് വി​ചാ​രി​ക്കാം... (അ​ല്ലേ​ൽ നി​ങ്ങ​ൾ​ക്കി​ഷ്ട​മു​ള്ള പോ​ലെ വി​ചാ​രി​ച്ചോ​ളൂ.) വെ​ളി​ച്ചം വ​രും മു​മ്പ് അ​വ​ർ പ​ര​സ്പ​രം കാ​ണു​ന്ന​തും ഒ​രാ​ൾ മ​റ്റൊ​രാ​ളെ തൊ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തും നോ​ക്കൂ. അ​വ​ർ​ക്കി​ട​യി​ൽ ആ​രോ വ​ര​ച്ചു​നി​ർ​ത്തി​യ സ​മാ​ന്ത​ര​രേ​ഖ​ക​ൾ അ​വ​രു​ടെ നി​ഴ​ലി​ന​പ്പു​റ​ത്തേ​ക്കും, അ​വി​ടെ​നി​ന്ന് വീ​ടി​ന​പ്പു​റ​ത്തേ​ക്കും ചെ​ന്ന് കാ​യ​ലി​നോ​ട് തൊ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്ന് തോ​ന്നു​മ​പ്പോ​ൾ. ഒ​രാ​ൾ...

കി​ട​പ്പു​മു​റി​യി​ൽ, ഇ​രു​ളി​ൽ

ര​ണ്ടു പേ​ർ വെ​ളി​ച്ച​ത്തെ

നോ​ക്കി കി​ട​ക്കു​ക​യാ​ണ്.

അ​തൊ​രാ​ണും പെ​ണ്ണു​മെ​ന്ന്

നി​ങ്ങ​ൾ​ക്ക് വി​ചാ​രി​ക്കാം...

(അ​ല്ലേ​ൽ നി​ങ്ങ​ൾ​ക്കി​ഷ്ട​മു​ള്ള

പോ​ലെ വി​ചാ​രി​ച്ചോ​ളൂ.)

വെ​ളി​ച്ചം വ​രും മു​മ്പ്

അ​വ​ർ പ​ര​സ്പ​രം കാ​ണു​ന്ന​തും

ഒ​രാ​ൾ മ​റ്റൊ​രാ​ളെ തൊ​ടാ​ൻ

ശ്ര​മി​ക്കു​ന്ന​തും നോ​ക്കൂ.

അ​വ​ർ​ക്കി​ട​യി​ൽ

ആ​രോ വ​ര​ച്ചു​നി​ർ​ത്തി​യ സ​മാ​ന്ത​ര​രേ​ഖ​ക​ൾ അ​വ​രു​ടെ നി​ഴ​ലി​ന​പ്പു​റ​ത്തേ​ക്കും, അ​വി​ടെ​നി​ന്ന് വീ​ടി​ന​പ്പു​റ​ത്തേ​ക്കും ചെ​ന്ന് കാ​യ​ലി​നോ​ട് തൊ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്ന് തോ​ന്നു​മ​പ്പോ​ൾ.

ഒ​രാ​ൾ മ​റ്റൊ​രാ​ളു​ടെ

നി​ഴ​ലി​നെ തൊ​ടാ​ൻ തു​ട​ങ്ങു​മ്പോ​ളാ​ണ്

വെ​ളി​ച്ചം തൊ​ടി​യി​ൽ​നി​ന്നു കേ​റി

മൂ​ടി​പ്പു​ത​ച്ച് അ​വ​ർ​ക്കി​ട​യി​ൽ നീ​ണ്ടു

നി​വ​ർ​ന്നു കി​ട​ക്കു​ക.

നേ​രം വെ​ളു​ത്ത​ല്ലോ

എ​ന്ന് മു​റു​മു​റു​ത്ത്

റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ള​പ്പോ​ൾ ഓ​ടാ​ൻ തു​ട​ങ്ങും...

അ​യ​ൽ​പ​ക്ക​ത്തെ സീ​മ​പ്പെ​ണ്ണി​​ന്റെ കു​ക്ക​ർ

അ​വ​രു​ടെ നോ​ട്ട​ത്തി​ലേ​ക്ക് കൂ​കി​ക്കേ​റും..

അ​വ​ളു​ടെ മ​സാ​ല​ക്ക​റി മ​ണം

മു​റി​യി​ലേ​ക്കി​ടി​ച്ച് കേ​റും...

ഇ​നി​യു​മി​ങ്ങ​നെ കി​ട​ന്നാ​ലെ​ങ്ങ​നെ?

എ​ണീ​റ്റു പൊ​യ്ക്കൂ​ടെ.

ഇ​ട​യി​ൽ കി​ട​ന്ന് വെ​ളി​ച്ചം ക​ണ്ണി​റു​ക്കും.

വാ​തി​ൽ താ​നെ തു​റ​ക്കും.

അ​വ​ർ പു​റ​ത്തു​ക​ട​ക്കും...

ദൂ​രെ വ​ലി​യൊ​രു വ​ട്ട​ത്തി​ൽ

ജീ​വി​തം പ​ര​ന്നു​കി​ട​ക്കു​ന്ന​ത്,

ഒ​രാ​ൾ മ​റ്റൊ​രാ​ളെ ചൂ​ണ്ടു​ന്ന​ത്,

ക​ണ്ടാ​ൽ

കാ​തോ​ർ​ത്താ​ൽ

ഇ​രു​ളി​ൽ​നി​ന്ന് വെ​ളി​ച്ച​ത്തി​ലേ​ക്ക്

അ​വ​ർ പാ​ക​പ്പെ​ടു​ന്ന​ത്

എ​ത്ര സു​ന്ദ​ര​മാ​ണ്.

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.