കാല് കല്ലിൽ തട്ടി പെരുവിരലിൽ ചെമ്പരത്തി പൂത്തു കരയിൽ ഇരുന്ന് കാൽ വെള്ളത്തിലോട്ടിട്, നീ പറഞ്ഞു. തണുപ്പിലേക്ക് വിരൽ ആഴ്ത്തി പുഴ തുടുത്തു ചുവന്നു കുപ്പായം അഴിച്ചു നീ കരയിൽ വച്ചു ഓളത്തിൽ ഒളിച്ചു പേടിപ്പിച്ചു മുറിവിൽ ഉമ്മ വച്ചു. കൊലുസ്സിൽ തിരുപ്പിടിച്ചു കാലിൽ പടം വരച്ചു നീയെന്നെയൊരു മീനാക്കി. ഓളങ്ങൾക്കടിയിൽ നമ്മൾ രണ്ടു മീനുകളായി നേരം നേരമല്ലാതായി....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.