അവൾ പുരുഷാർഥങ്ങളെ വ്യാഖ്യാനിക്കുന്നു

ധ​ർ​മം: അ​വ​ൾ ധ​ർ​മ​മെ​ന്ന വാ​ക്കി​ന്റെ ആ​ത്മ​പ്ര​കാ​ശ​ന​ത്തി​ന് ക​രി​ഞ്ഞു​ണ​ങ്ങി​യ ജീ​വി​ത​ത്താ​ളി​ൽ ക​വി​ത ര​ചി​ക്കു​ന്ന​വ​ൾ. നി​ങ്ങ​ൾ​ക്ക​വ​ളെ അ​മ്മ​യെ​ന്നോ പെ​ങ്ങ​ളെ​ന്നോ ഭാ​ര്യ​യെ​ന്നോ മ​ക​ളെ​ന്നോ വി​ളി​ക്കാം. അ​ർ​ഥം: വേ​ദ​ങ്ങ​ളി​ൽ പു​രാ​ണ​ങ്ങ​ളി​ൽ അ​വ​ളാ​ണ് അ​ർ​ഥം. പ​ഴം​ചൊ​ല്ലു​ക​ളി​ൽ അ​വ​ളാ​ണ് ര​ത്നം. അ​വ​ൾ ജീ​വി​ത​ത്തി​ന്റെ പ​ച്ച. സ്വാ​സ്ഥ്യ​ത്തി​ന്റെ നി​ഴ​ൽ. ക​യ​ർ​കു​രു​ക്കി​ൽ, ഗ്യാ​സ് സ്റ്റ​വ്വി​ലെ തീ​യി​ൽ അ​വ​ൾ​ക്കി​ന്ന് ത​ർ​പ്പ​ണം.കാ​മം: ബു​ദ്ധാ, ആ​ഗ്ര​ഹ​ങ്ങ​ളി​ല്ല. നി​റ​ഞ്ഞ വ​യ​ലു​ക​ളി​ൽ ക​തി​രു...

ധ​ർ​മം:

അ​വ​ൾ ധ​ർ​മ​മെ​ന്ന വാ​ക്കി​ന്റെ ആ​ത്മ​പ്ര​കാ​ശ​ന​ത്തി​ന്

ക​രി​ഞ്ഞു​ണ​ങ്ങി​യ ജീ​വി​ത​ത്താ​ളി​ൽ

ക​വി​ത ര​ചി​ക്കു​ന്ന​വ​ൾ.

നി​ങ്ങ​ൾ​ക്ക​വ​ളെ

അ​മ്മ​യെ​ന്നോ

പെ​ങ്ങ​ളെ​ന്നോ

ഭാ​ര്യ​യെ​ന്നോ

മ​ക​ളെ​ന്നോ

വി​ളി​ക്കാം.

അ​ർ​ഥം:

വേ​ദ​ങ്ങ​ളി​ൽ പു​രാ​ണ​ങ്ങ​ളി​ൽ

അ​വ​ളാ​ണ് അ​ർ​ഥം.

പ​ഴം​ചൊ​ല്ലു​ക​ളി​ൽ അ​വ​ളാ​ണ് ര​ത്നം.

അ​വ​ൾ ജീ​വി​ത​ത്തി​ന്റെ പ​ച്ച.

സ്വാ​സ്ഥ്യ​ത്തി​ന്റെ നി​ഴ​ൽ.

ക​യ​ർ​കു​രു​ക്കി​ൽ,

ഗ്യാ​സ് സ്റ്റ​വ്വി​ലെ തീ​യി​ൽ

അ​വ​ൾ​ക്കി​ന്ന് ത​ർ​പ്പ​ണം.

കാ​മം:

ബു​ദ്ധാ, ആ​ഗ്ര​ഹ​ങ്ങ​ളി​ല്ല.

നി​റ​ഞ്ഞ വ​യ​ലു​ക​ളി​ൽ

ക​തി​രു കൊ​യ്യാ​നെ​ത്തു​ന്നവ​ർ​ക്ക്

വ​യ​ൽ​ച്ചി​ത​യു​ടെ

ക​ന​ലു​ക​ളി​ലാ​ണ് സ്‌​നാ​നം.

സ്വ​പ്ന​ങ്ങ​ൾ

നെ​ഞ്ചി​ലെ അ​ട​ക്കി​പ്പി​ടി​ച്ച

ക​ണ്ണീ​ർ​ച്ചൂ​ടി​ലാ​ണ് ഉ​ണ​ങ്ങു​ന്ന​ത്.

പ്ര​ണ​യ​ത്തി​ന്റെ വി​ഷ​താം​ബൂ​ല​ത്തി​ൽ

അ​വ​ൾ​ക്ക് മ​ര​ണ​ത്തി​ന്റെ നൂ​റ്.

ബു​ദ്ധാ, ഇ​നി ഓ​ർ​മ​ക​ളി​ല്ല.

സ്വ​പ്ന​വും...

മോ​ക്ഷം:

ഏ​ഴ് കു​തി​ര​ക​ളെ പൂ​ട്ടി​യ തേ​രി​ൽ

സൂ​ര്യ​നെ അ​നു​സ്മ​രി​പ്പി​ച്ച്

മോ​ഹ​മു​ക്ത​ന്റെ യാ​ത്ര.

കീ​ഴെ അ​ക​മ്പ​ടി​നാ​ദ​മാ​യി

ചി​ത​യി​ൽ പൊ​ട്ടു​ന്ന​ത്

അ​വ​ളു​ടെ പൂ​ത്തു​ല​ഞ്ഞ അ​സ്ഥി​ക​ൾ.

വേ​വു​ന്ന​ത്

നീ ​പ്ര​ണ​യ​പാ​ര​വ​ശ്യ​ത്തി​ൽ ന​ൽ​കി​യ

തീ​ച്ചൂ​ടു​ള്ള ഉ​മ്മ​ക​ൾ.

ഉ​രു​ക്കി​ത്തി​ള​യ്ക്കു​ന്ന​ത്

അ​വ​ൾ നി​ന്നി​ൽ പ​ക​ർ​ന്ന സ്നേ​ഹം.

പ​ട്ട​ട​യു​ടെ പൊ​ള്ള​ൽ​കൊ​ണ്ട്

അ​വ​ൾ ജീ​വി​തം ത​ള്ളി​ത്തു​റ​ക്കു​ന്നു.

l

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 03:00 GMT
access_time 2024-11-25 02:30 GMT
access_time 2024-11-25 02:00 GMT
access_time 2024-11-18 03:45 GMT
access_time 2024-11-18 02:45 GMT
access_time 2024-11-18 02:00 GMT
access_time 2024-11-11 05:30 GMT