അതിരുകൾ

അ​ന്ന് രാ​വി​ലെ സൂ​ര്യ​ന് പ​തി​വി​ല്ലാ​ത്തൊ​രു ഇ​ളം തെ​ളി​ച്ച​മു​ണ്ടാ​യി​രു​ന്നു എ​ന്നും ക​ര ക​ര ശ​ബ്ദ​മു​ണ്ടാ​ക്കി​യി​രു​ന്ന പു​റ​ത്തേ​ക്കു​ള്ള വാ​തി​ൽ അ​ന്ന് ഞ​ര​ങ്ങി​യി​ല്ല ചി​ല ഓ​ർ​മ​ക​ളെ അ​ക്വേ​റി​യ​ത്തി​ലെ മീ​നു​ക​ൾ​ക്കൊ​പ്പം നീ​ന്താ​ൻ വി​ട്ടു. നാ​ല​തി​രു​ക​ളി​ൽ അ​വ നി​ശ്ച​ല​മാ​വു​ന്ന​ത് ക​ണ്ടാ​ണ് അ​ഞ്ചാം അ​തി​രു ക​ട​ന്ന് ഞാ​ൻ പു​റ​ത്തി​റ​ങ്ങി​യ​ത്. വ​ഴി​യ​രി​കി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് വി​രി​ഞ്ഞു നി​ന്ന ഒ​രു പൂ​വ് ത​ന്റെ നി​റം മു​ഴു​വ​ൻ പു​റം കാ​ഴ്ച​ക​ളി​ലേ​ക്ക് വീ​തം...

​ന്ന് രാ​വി​ലെ

സൂ​ര്യ​ന്

പ​തി​വി​ല്ലാ​ത്തൊ​രു

ഇ​ളം തെ​ളി​ച്ച​മു​ണ്ടാ​യി​രു​ന്നു

എ​ന്നും

ക​ര ക​ര ശ​ബ്ദ​മു​ണ്ടാ​ക്കി​യി​രു​ന്ന

പു​റ​ത്തേ​ക്കു​ള്ള വാ​തി​ൽ അ​ന്ന്

ഞ​ര​ങ്ങി​യി​ല്ല

ചി​ല ഓ​ർ​മ​ക​ളെ

അ​ക്വേ​റി​യ​ത്തി​ലെ മീ​നു​ക​ൾ​ക്കൊ​പ്പം

നീ​ന്താ​ൻ വി​ട്ടു.

നാ​ല​തി​രു​ക​ളി​ൽ അ​വ

നി​ശ്ച​ല​മാ​വു​ന്ന​ത്

ക​ണ്ടാ​ണ്

അ​ഞ്ചാം അ​തി​രു ക​ട​ന്ന്

ഞാ​ൻ പു​റ​ത്തി​റ​ങ്ങി​യ​ത്.

വ​ഴി​യ​രി​കി​ൽ നി​ന്ന്

റോ​ഡി​ലേ​ക്ക്

വി​രി​ഞ്ഞു നി​ന്ന

ഒ​രു പൂ​വ് ത​ന്റെ

നി​റം മു​ഴു​വ​ൻ

പു​റം കാ​ഴ്ച​ക​ളി​ലേ​ക്ക്

വീ​തം കൊ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു

അ​ട​ർ​ന്നു

പോ​വാ​തി​രി​ക്കാ​ൻ

അ​തി​ന്റെ

വേ​രു​ക​ൾ ശ്ര​മ​പ്പെ​ട്ടി​ട്ടു​ണ്ടാ​വ​ണം.

ന​ട​ക്കു​മ്പോ​ൾ

കൈ​യി​ൽ ക​രു​തി​യ

താ​ക്കോ​ൽ​ക്കൂ​ട്ട​ത്തി​ന്റെ ക​ല​മ്പ​ൽ

അ​വ​യെ

അ​ന്നാ​ദ്യ​മാ​യി

വ​ള​യ​ത്തി​ൽ​നി​ന്ന് വേ​ർ​പെ​ടു​ത്തി.

അ​വ ഒ​ച്ച​യി​ല്ലാ​യ്മ​യി​ലേ​ക്ക്

ഒ​തു​ങ്ങി,

പു​റ​ത്തെ ഒ​ച്ച​ക​ൾ​ക്ക്

കാ​തോ​ർ​ത്തു കാ​ണ​ണം.

കു​ണ്ടും കു​ഴി​ക​ളു​മി​ല്ലാ​ത്ത

എ​ത്ര​യെ​ത്ര വ​ഴി​ക​ളാ​ണ്

മു​ന്നി​ൽ...

ഒ​രു

വേ​ലി​ക്കു മു​ക​ളി​ല​താ

ര​ണ്ടി​ണ​പ്പാ​മ്പു​ക​ൾ

പി​ണ​യു​ന്നു

പി​ണ​ഞ്ഞു

പി​ണ​ഞ്ഞൂ​ർ​ന്നു പൊ​ങ്ങു​ന്നു

ആ​ഹാ...

ധ്യാ​നാ​ത്മ​ക​മൊ​രു നി​മി​ഷം

ക​വി​ത പോ​ലെ.

പി​ന്നീ​ട്

പ​തി​യെ താ​ഴ്ന്നു വേ​ർ​പെ​ട്ട്

പ​ര​സ്പ​രം പൊ​തി​ഞ്ഞു

പെ​ട്ടെ​ന്നൊ​രു മ​ഴ

വേ​ന​ലി​ൽ വെ​ന്തൊ​രു പു​ഴ​യി​ൽ

തു​ള്ളി​പ്പെ​രു​ക്കം

പൊ​യ്‌​പ്പോ​യ മീ​നു​ക​ൾ

തി​രി​കെ വ​രാ​നാ​യ്

അ​ടി​ത്ത​ട്ട് മെ​ല്ലെ

അ​ഴു​ക്കു​ക​ളൊ​ഴു​ക്കു​ക​യാ​ണ്

എ​ങ്ങും മ​ണ്ണ് ന​ന​ഞ്ഞ മ​ണം.

ആ​കെ കു​ളി​ര്...

എ​നി​ക്കൊ​പ്പം നി​ന്ന

ആ ​വ​ലി​യ പൂ​ജ്യം

ആ​കാ​ശ​മാ​വു​ന്ന​ത് ക​ണ്ടാ​ണ് ഞാ​ൻ

പ​ത്താം

അ​തി​രും ക​ട​ന്ന​ത്.

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.