ഉൽപന്ന പര്യായങ്ങൾ

സമതലത്തിൽ ഇരിക്കുന്ന വസ്തുസമതലത്തിന്റേതല്ല വസ്തു വസ്തുവിന്റേതുമല്ല വേട്ടക്കാരന്റേതു മാത്രം വസ്തുവിന്റെ ചലനം വേട്ടക്കാരന്റെ ഗവേഷണ പ്രബന്ധം വസ്തുവിൽ പതിയുന്ന വെളിച്ചം വേട്ടക്കാരന്റെ ജിജ്ഞാസ നിശ്ശബ്ദതയിൽ ഒളിയുന്ന ഇരുട്ട് നിയാണ്ടർതാളിന്റെ രാഷ്ട്രീയം ചക്രത്തിന്റെ തിരിയലിൽനിന്ന് പിന്നോട്ടു പോകാനാവാത്ത ഹൈപ്പോ സെന്റർ അന്റാർട്ടിക്കയിലെ ഭൂമധ്യരേഖ മഞ്ഞുരുകി തെളിയുമ്പോൾ ഒഥല്ലോയിൽ *വിളറുന്ന ഒറ്റനക്ഷത്രം പിയാനോയിലേക്കു ഒഴുകിയെത്തും സമുദ്രത്തെ നോക്കിയിരിക്കുന്ന കപ്പിത്താന്റെ നങ്കൂരമുഖം മോണിറ്ററിലെ സെക്കൻഡുകൾ മോണോലോഗുകളുടെ പിരമിഡാകുന്ന വേട്ടക്കാരനും പിരമിഡിൽ ശ്വാസം...

സമതലത്തിൽ ഇരിക്കുന്ന വസ്തു

സമതലത്തിന്റേതല്ല

വസ്തു വസ്തുവിന്റേതുമല്ല

വേട്ടക്കാരന്റേതു മാത്രം

വസ്തുവിന്റെ ചലനം

വേട്ടക്കാരന്റെ ഗവേഷണ പ്രബന്ധം

വസ്തുവിൽ പതിയുന്ന വെളിച്ചം

വേട്ടക്കാരന്റെ ജിജ്ഞാസ

നിശ്ശബ്ദതയിൽ ഒളിയുന്ന ഇരുട്ട്

നിയാണ്ടർതാളിന്റെ രാഷ്ട്രീയം

ചക്രത്തിന്റെ തിരിയലിൽനിന്ന്

പിന്നോട്ടു പോകാനാവാത്ത

ഹൈപ്പോ സെന്റർ

അന്റാർട്ടിക്കയിലെ ഭൂമധ്യരേഖ

മഞ്ഞുരുകി തെളിയുമ്പോൾ

ഒഥല്ലോയിൽ *വിളറുന്ന ഒറ്റനക്ഷത്രം

പിയാനോയിലേക്കു ഒഴുകിയെത്തും

സമുദ്രത്തെ നോക്കിയിരിക്കുന്ന

കപ്പിത്താന്റെ നങ്കൂരമുഖം

മോണിറ്ററിലെ സെക്കൻഡുകൾ

മോണോലോഗുകളുടെ

പിരമിഡാകുന്ന വേട്ടക്കാരനും

പിരമിഡിൽ ശ്വാസം മുട്ടുന്ന ഇരയും

**ആഗ്രഹങ്ങളുടെ

ഈഡിപ്പൽലോഷൻ പുരട്ടി

വസ്തുവിനെ സർപ്പിളാകൃതിയിൽ

ഉപേക്ഷിക്കുന്നു

സാക്ഷിയുടെ മുഖം വേട്ടക്കാരനു ലഭിക്കുന്നു

ഇര വേട്ടക്കാരനിൽനിന്ന് തെറ്റുകളുടെ

പാഠാവലി തയാറാക്കുന്നു.

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.