കൂടം അട കല്ലിൽ വീഴുമൊച്ച. പഴുത്ത ഇരുമ്പിന്റെ മണത്തിൽ തെന്നിവീഴുന്നൊരു പാട്ട്. ഉലയിലുലയും കവിതയുടെ തുരുമ്പാറ്റിയ മേൽക്കൂരയില്ലാത്ത ബോഗികൾ. തീവണ്ടൻ പറന്ന പാളങ്ങൾ. കവിത തട്ടി, മുറിഞ്ഞ ശിരസ്സുമായിയേഴുന്നേറ്റു നിൽക്കുന്ന കഥ. വലിയ ഒരു പാലത്തിന്റെ പണിയിലാണ് വല്ല്യച്ഛൻ പണി തീരാത്ത പാലവും തല്ലി പരത്താത്ത കവിതയും വല്ല്യച്ഛന്റെ ഒരു കൂന സിഗരറ്റ്, പുകയാവുന്നു. കരിനീല നിറമുള്ള റമ്മിൽ മുങ്ങിയൊരു കവി ജനറൽ കമ്പാർട്ട്മെന്റിലെ അപായ ചങ്ങലക്ക് താഴെ...
കൂടം അട കല്ലിൽ
വീഴുമൊച്ച.
പഴുത്ത ഇരുമ്പിന്റെ മണത്തിൽ
തെന്നിവീഴുന്നൊരു പാട്ട്.
ഉലയിലുലയും കവിതയുടെ
തുരുമ്പാറ്റിയ
മേൽക്കൂരയില്ലാത്ത ബോഗികൾ.
തീവണ്ടൻ പറന്ന പാളങ്ങൾ.
കവിത തട്ടി, മുറിഞ്ഞ ശിരസ്സുമായിയേഴുന്നേറ്റു
നിൽക്കുന്ന കഥ.
വലിയ ഒരു
പാലത്തിന്റെ പണിയിലാണ് വല്ല്യച്ഛൻ
പണി തീരാത്ത പാലവും
തല്ലി പരത്താത്ത കവിതയും
വല്ല്യച്ഛന്റെ ഒരു കൂന സിഗരറ്റ്,
പുകയാവുന്നു.
കരിനീല നിറമുള്ള റമ്മിൽ മുങ്ങിയൊരു കവി
ജനറൽ കമ്പാർട്ട്മെന്റിലെ
അപായ ചങ്ങലക്ക് താഴെ കൂകി കൂകിയുറങ്ങുന്നു,
കൂകലിന്റെയെൻജിൻ തലയിലൊരയ്യയ്യയ്യപ്പന്.
വലിയ ഒരു
പാലത്തിെന്റ പണിയിലാണ് വല്ല്യച്ഛൻ.
ഡെസ്ക്ടോപ്പിനു മുന്നിലൊരുവൻ
മകൾക്കായി
അവസാനത്തെ പുസ്തകം
ലേഔട്ട് ചെയ്യുന്നു.
രണ്ടായി പകുക്കുന്ന സീനിൽ ഒരു പാതിയിൽ
ആലയും പാലവും തീവണ്ടനും
മറുപാതിയിൽ
ചിതലരിച്ച പുസ്തകങ്ങൾക്കിടയിൽ
ഒരു പെൺകുട്ടി
തിരിഞ്ഞുകറങ്ങുന്ന ഫാനാകുന്നു.
അക്ഷരങ്ങളരിച്ച
ശരീരത്തിന്റെ തുളകളിൽ
മൊട്ടുസൂചികൾ തള്ളിക്കയറ്റിയൊരുവൻ
പണിതീരാത്ത
വല്ല്യച്ഛനിലേക്കൊരു പാലം വെക്കുന്നു.
അടിയിൽ പുസ്തകങ്ങളുടെ
പുഴ
പിള്ളേച്ചാ...
മീനെന്ന കൂവലിൽ
പിടയുന്ന തീവണ്ടൻ.
കവിതയിൽ
കഥപോലെ പൊന്തിക്കിടന്ന
വല്ല്യച്ഛൻ
തീവണ്ടൻ
പിന്നെ പഴുത്ത പാട്ട്
നനുത്ത കാറ്റ്
കൊഴുത്ത മണം
മരിച്ച ഓർമ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.