ഹോട്ടലിൽനിന്നായിരുന്നല്ലോ ഭക്ഷണ മെന്നിട്ടുമന്തിനാണിഷ്ടാ റേഷൻകാർഡ്? ആധാറുണ്ടോ എന്നോ, ആധാരമുണ്ടെന്നാ– ലങ്ങേരന്തരിക്കുകയില്ലല്ലോ. വാക്കിനു കരം കൊടുത്തീടുന്ന രസീതുണ്ടേ, മമ പുസ്തകം, വേറെ കരമൊടുക്കും രസീതില്ല. ജനനസർട്ടിഫിക്കറ്റെന്നാലെൻ കവിതയെ ഒരുവൻ വായിക്കുമ്പോഴൊക്കെ ഞാൻ ജനിക്കുന്നു. ഒപ്പിടാൻ പറയുമ്പോളൊത്തുമൂളീടാൻ, നിങ്ങൾ വരയ്ക്കും...
ഹോട്ടലിൽനിന്നായിരുന്നല്ലോ ഭക്ഷണ
മെന്നിട്ടുമന്തിനാണിഷ്ടാ റേഷൻകാർഡ്?
ആധാറുണ്ടോ എന്നോ, ആധാരമുണ്ടെന്നാ–
ലങ്ങേരന്തരിക്കുകയില്ലല്ലോ.
വാക്കിനു കരം കൊടുത്തീടുന്ന രസീതുണ്ടേ,
മമ പുസ്തകം, വേറെ കരമൊടുക്കും രസീതില്ല.
ജനനസർട്ടിഫിക്കറ്റെന്നാലെൻ കവിതയെ
ഒരുവൻ വായിക്കുമ്പോഴൊക്കെ ഞാൻ ജനിക്കുന്നു.
ഒപ്പിടാൻ പറയുമ്പോളൊത്തുമൂളീടാൻ, നിങ്ങൾ
വരയ്ക്കും കളങ്ങളിൽ ഹംസങ്ങൾ വളരുമോ?
തണ്ടപ്പേരുണ്ടോ എന്നോ, കണ്ടപ്പേരുണ്ട്, പണ്ടേറെ
വയലേലകളുള്ള പുള്ളി മാരുതാൻ വൈലോപ്പിള്ളി.
പാനുമായ്ലിങ്കാക്കീടാ നല്ലഹോ മമ യത്ന–
മുണ്ണിമാവിനെ വരെ ക്കാവ്യത്തോടല്ലോ ചേർത്തൂ.
ഇനിക്കും മധുരമെൻ ദാമ്പത്യത്തിൻ വല്ലിയിൽ
പിടിക്കും കയ്പയ്ക്കയെ വരിയായ് പടർത്തുമ്പോൾ
എന്നിട്ടുമെന്തേ മമ വ്യക്തിജീവിതത്തിന്റെ
കയ്പുനീരിൽ തന്നിത്ര കൃഷി ചെയ്യുവാൻ നിങ്ങൾ?
കാറെടുക്കുവാൻ ലോണുണ്ടെന്നോ, ഞാൻ കവിതതൻ
പേറെടുക്കുവാൻ യത്നിക്കുന്നത് കാണുന്നീലേ?
കാവ്യത്തിൽ ഞാൻ സൃഷ്ടിച്ച മോഡലെ വെല്ലാൻ സൈക്കി –
ളേറി ഞാൻ വരുമ്പോഴീ നിങ്ങൾ തൻ കാറിന്നാമോ?
കാകനെയോടിക്കുമ്പോളേകനായ് ചൊല്ലുന്നവൻ
ഞങ്ങൾ പോയേക്കാം പക്ഷേ കവി വൈലോ
പ്പിള്ളിയായിരുന്നെങ്കിലെന്തുസ്നേഹമായേനെ.
ഒരു നേരവു മന്നം മുടക്കില്ലല്ലോ ഞങ്ങൾ– ക്കിത്തിരി വറ്റെ ങ്ങാനും
കരുതിവച്ചിട്ടുണ്ടാം. അന്നമാണാക്കൈമുദ്ര, യന്നമൂ ട്ടുന്നൂ കാക–
ന്നോർത്തുനോക്കിയാലാകെ യുക്തിവൈചിത്ര്യം തന്നെ.
എങ്കിലു മരങ്ങിന്റെ വെളിച്ചത്തിലേക്കൊന്നു
മാറി നിൽക്കുവാൻ ചൊന്നാലിടറും കവി ചിത്തം
കറുപ്പില്‍ വെളുപ്പിലുമൊരുപോലിഷ്ടം കൂടും
ദ്വന്ദ്വങ്ങളിടചേർന്ന യുദ്ധമാണാ ജീവിതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.