രാത്രി സംസാരിക്കുന്നു

രാ​ത്രി ഉ​റ​ങ്ങാ​ൻ വ​രു​ന്ന​തി​നു​മു​മ്പേ പ​രി​ചാ​ര​ക​ന്റെ ക​യ്യി​ൽ കൊ​ടു​ത്തു​വി​ടു​ന്നു പ​ക​ലി​നെ മു​ട്ടി​പ്പി​രി​ക്കു​വാ​നു​ള്ള ഇ​രു​ണ്ട​നി​റ​മു​ള്ളൊ​രു പു​ത​പ്പ്. കൊ​മ്പ​നാ​ന​യെ​പ്പോ​ലെ ചെ​വി​ക​ൾ വീ​ശി​ക്കൊ​ണ്ട് കി​ഴ​ക്കെ- ച​ക്ര​വാ​ള​ത്തി​ലൂ​ടെ അ​ത് മു​റി​യി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന​തോ​ടെ പ​ക​ൽ ഓ​ടി​യൊ​ളി​ക്കു​ന്നു. രാ​ത്രി വ​രു​ന്ന​തി​നു​മു​മ്പേ മു​റ്റ​മ​ടി​ച്ചു വൃ​ത്തി​യാ​ക്കി ഒ​രു വേ​ല​ക്കാ​രി​യെ​പ്പോ​ലെ പ​ര​വ​താ​നി വി​രി​ക്കു​ന്നു നി​ശ്ശ​ബ്ദ​ത. ഉ​റ​ങ്ങാ​ൻ നേ​രം പ​ന​യോ​ല മെ​തി​ക്കു​ന്ന ശ​ബ്ദം ഉ​റ​ങ്ങാ​ത്ത​വ​രു​ടെ...

രാ​ത്രി ഉ​റ​ങ്ങാ​ൻ വ​രു​ന്ന​തി​നു​മു​മ്പേ

പ​രി​ചാ​ര​ക​ന്റെ ക​യ്യി​ൽ കൊ​ടു​ത്തു​വി​ടു​ന്നു

പ​ക​ലി​നെ മു​ട്ടി​പ്പി​രി​ക്കു​വാ​നു​ള്ള

ഇ​രു​ണ്ട​നി​റ​മു​ള്ളൊ​രു പു​ത​പ്പ്.

കൊ​മ്പ​നാ​ന​യെ​പ്പോ​ലെ

ചെ​വി​ക​ൾ വീ​ശി​ക്കൊ​ണ്ട് കി​ഴ​ക്കെ-

ച​ക്ര​വാ​ള​ത്തി​ലൂ​ടെ അ​ത്

മു​റി​യി​ൽ

ഒ​ഴു​കി​യെ​ത്തു​ന്ന​തോ​ടെ

പ​ക​ൽ ഓ​ടി​യൊ​ളി​ക്കു​ന്നു.

രാ​ത്രി വ​രു​ന്ന​തി​നു​മു​മ്പേ

മു​റ്റ​മ​ടി​ച്ചു വൃ​ത്തി​യാ​ക്കി

ഒ​രു വേ​ല​ക്കാ​രി​യെ​പ്പോ​ലെ

പ​ര​വ​താ​നി

വി​രി​ക്കു​ന്നു

നി​ശ്ശ​ബ്ദ​ത.

ഉ​റ​ങ്ങാ​ൻ നേ​രം

പ​ന​യോ​ല മെ​തി​ക്കു​ന്ന

ശ​ബ്ദം

ഉ​റ​ങ്ങാ​ത്ത​വ​രു​ടെ ചെ​വി​യി​ൽ

താ​ള​മേ​ള​മോ​ടെ

ചെ​ന്നി​ടി​ക്കു​ന്നു.

​തെ​ക്ക​ൻ കാ​റ്റി​ന്റെ ചാ​ട്ട​വാ​റ​ടി​യേ​റ്റ-

പ്ര​ഹ​ര​ത്താ​ൽ

പേ​ടി​ച്ചു​വി​റ​ച്ച ജ​ന​ൽ​പൊ​ളി​ക​ൾ

മാ​റ​ത്ത​ടി​ച്ച്

നി​ല​വി​ളി​ക്കു​ന്നു.

ആ​കാ​ശ​ത്ത​പ്പോ​ൾ

ചി​മ്മി​നി​വി​ള​ക്ക് കൊ​ളു​ത്തി​ത്തു​ട​ങ്ങു​ന്നു

അ​ത്

പേ​ടി​ച്ച​ര​ണ്ട ഒ​രു രാ​ഷ്ട്ര​ത്തി​ലെ

കു​ഞ്ഞു​ങ്ങ​ൾ

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ

കു​ടി​ലു​ക​ളു​ടെ

ഭി​ത്തി​യി​ലൂ​ടെ

ഒ​ളി​ഞ്ഞു​നോ​ക്കു​ന്ന​തു പോ​ലെ.

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 03:00 GMT
access_time 2024-11-25 02:30 GMT
access_time 2024-11-25 02:00 GMT
access_time 2024-11-18 03:45 GMT
access_time 2024-11-18 02:45 GMT
access_time 2024-11-18 02:00 GMT
access_time 2024-11-11 05:30 GMT