ഭയം

കു​ഴി​യാ​ന​യോ​ട്യു​ദ്ധം പ്ര​ഖ്യാ​പി​ച്ച മു​ത്ത​ശ്ശ​നു​ണ്ടാ​യി​രു​ന്നു എ​നി​ക്ക് കാ​ല​ത്തും ഉ​ച്ച​ക്കും വൈ​കീ​ട്ടും മ​ണ്ണി​ലെ ചെ​റു​കു​ഴി​യി​ൽ​നി​ന്നും കു​ഴി​യാ​ന​യെ പു​റ​ത്തെ​ടു​ത്ത് തീ​ർ​ക്കും എ​ന്തി​നീ പ്രാ​ന്തെ​ന്ന് ചോ​ദി​ച്ചാ​ൽ ചി​രി​ക്കും പി​ന്നെ കാ​തി​ൽ പ​തു​ക്കെ പ​റ​യും കു​ഴി​യി​ൽ വീ​ഴ്ത്തി​ല്ലെ​ന്ന് ആ​രു​ക​ണ്ടു മ​ണ്ണി​ടി​ച്ച് ഇ​ര​യെ വീ​ഴ്ത്തി കെ​ണി​യൊ​രു​ക്കു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട് മു​ത്ത​ച്ഛ​ന് നൊ​സ്സെ​ന്ന് ഞ​ങ്ങ​ളാ​ർ​ക്കും എ​പ്പോ​ഴോ മു​ത്ത​ച്ഛ​ന​ത് നി​ർ​ത്തി. ഒ​രു ദി​വ​സം മു​ത്ത​ച്ഛ​ന്റെ നി​ല​വി​ളി...

കു​ഴി​യാ​ന​യോ​ട്

യു​ദ്ധം പ്ര​ഖ്യാ​പി​ച്ച

മു​ത്ത​ശ്ശ​നു​ണ്ടാ​യി​രു​ന്നു

എ​നി​ക്ക്

കാ​ല​ത്തും ഉ​ച്ച​ക്കും

വൈ​കീ​ട്ടും

മ​ണ്ണി​ലെ ചെ​റു​കു​ഴി​യി​ൽ​നി​ന്നും

കു​ഴി​യാ​ന​യെ പു​റ​ത്തെ​ടു​ത്ത് തീ​ർ​ക്കും

എ​ന്തി​നീ പ്രാ​ന്തെ​ന്ന്

ചോ​ദി​ച്ചാ​ൽ

ചി​രി​ക്കും

പി​ന്നെ കാ​തി​ൽ

പ​തു​ക്കെ പ​റ​യും

കു​ഴി​യി​ൽ വീ​ഴ്ത്തി​ല്ലെ​ന്ന്

ആ​രു​ക​ണ്ടു

മ​ണ്ണി​ടി​ച്ച് ഇ​ര​യെ

വീ​ഴ്ത്തി

കെ​ണി​യൊ​രു​ക്കു​ന്ന​ത്

ക​ണ്ടി​ട്ടു​ണ്ട്

മു​ത്ത​ച്ഛ​ന് നൊ​സ്സെ​ന്ന്

ഞ​ങ്ങ​ളാ​ർ​ക്കും

എ​പ്പോ​ഴോ

മു​ത്ത​ച്ഛ​ന​ത് നി​ർ​ത്തി.

ഒ​രു ദി​വ​സം

മു​ത്ത​ച്ഛ​ന്റെ നി​ല​വി​ളി കേ​ട്ടാ​ണ്

ഓ​ടി​ച്ചെ​ന്ന​ത്

വ​ലി​യ കു​ഴി​യി​ൽ

മു​ത്ത​ച്ഛ​ൻ!

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.