ആ കല്ലില്ണ്ട് ഈ കല്ലില്ണ്ട് കരിന്തിരി കല്ല്ല്ണ്ട് നാങ്കടെ തൈവം. കല്ല്ല് വെച്ചെ തിരിനേര് കാട്ടും ഊര്ന്റെ കരിമാറ് തെളിഞ്ചങ്ക് മാറും. കാട്ണ്ണ് തന്തതും മണ്ണ്ണ്ണ് തന്തതും മൂപ്പെൻ വെച്ച് വ്ളമ്പുമാ കൊടിയെലെ തുമ്പ് ല് വെച്ചെത്തിരിയും ഇട്ടെ തിരിയും തെളിഞ്ച് വന്ത്ന്റ്. ഊര്ണ്ടെ തൂണും നേര്ങ്ക് വൈയും കരിന്തിരി കത്ത്ണെ ഈ കല്ല് കാവും. പെറ്റതും പോയതും അറിയും വന്തതും കയ്ഞ്ചതും അറിയും ഈ കരിന്തിരി കല്ല്ങ്കറിയും നാങ്കടെ കാവുങ്കറിയും. മലയാളം മൊഴിമാറ്റം കരിന്തിരി കല്ല് ആ കല്ലിലുണ്ട്...
ആ കല്ലില്ണ്ട് ഈ കല്ലില്ണ്ട്
കരിന്തിരി കല്ല്ല്ണ്ട്
നാങ്കടെ തൈവം.
കല്ല്ല് വെച്ചെ തിരിനേര് കാട്ടും
ഊര്ന്റെ കരിമാറ്
തെളിഞ്ചങ്ക് മാറും.
കാട്ണ്ണ് തന്തതും മണ്ണ്ണ്ണ് തന്തതും
മൂപ്പെൻ വെച്ച് വ്ളമ്പുമാ
കൊടിയെലെ തുമ്പ് ല് വെച്ചെത്തിരിയും
ഇട്ടെ തിരിയും തെളിഞ്ച് വന്ത്ന്റ്.
ഊര്ണ്ടെ തൂണും
നേര്ങ്ക് വൈയും
കരിന്തിരി കത്ത്ണെ
ഈ കല്ല് കാവും.
പെറ്റതും പോയതും അറിയും
വന്തതും കയ്ഞ്ചതും അറിയും
ഈ കരിന്തിരി കല്ല്ങ്കറിയും
നാങ്കടെ കാവുങ്കറിയും.
മലയാളം മൊഴിമാറ്റം
കരിന്തിരി കല്ല്
ആ കല്ലിലുണ്ട് ഈ കല്ലിലുണ്ട്
കരിന്തിരി കല്ലിലുണ്ട്
ഞങ്ങടെ ദൈവം.
കല്ലിൽ വെച്ച തിരി നേര് കാട്ടും
ഊരിന്റെ കരിമാറ്
തെളിഞ്ഞങ്ങ് മാറും.
കാട്ന്ന് തന്നതും മണ്ണ്ന്ന് തന്നതും
മൂപ്പൻ വെച്ചു വിളമ്പുമ്പോൾ
കൊടിയിലതുമ്പിൽ വച്ച തിരിയും
ഇട്ടതിരിയും തെളിഞ്ഞു വന്നു.
ഊരിന്റെ തൂണും
നേരിന്റെ വഴിയും
കരിന്തിരി കത്തുന്ന
ഈ കല്ലു കാവും.
പെറ്റതും പോയതും അറിയാം
വന്നതും കഴിഞ്ഞതും അറിയാം
ഈ കരിന്തിരി കല്ലിനറിയാം
എന്റെ കാവിനറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.