വിറച്ചും വിയർത്തും പനിച്ചും ഒരു വീട്

വീ​ടി​ന് പ​നി​ക്കു​ന്നൂ ഡോ​ക്ട​റു​ണ്ട​ക​ത്തെ​ന്നാ​ൽ നാ​ഡി​ക​ൾ വി​റ​യ്ക്കു​ന്നോ- രി​പ്പ​നി​ക്കി​ല്ലൗ​ഷ​ധം! ക​ന​ക്കും ദേ​ഹോ​ഷ്മാ​വി​ൻ വ​ന്യ​മാം ക​ട​ച്ചി​ലി​ൽ പി​ട​യ്ക്കും പ്രാ​ണ​ൻ പോ​റ്റാ​ൻ വീ​ടി​താ വി​യ​ർ​ക്കു​ന്നു​! കു​ടി​ക്കാ​ൻ പാ​നീ​യ​ങ്ങ​ൾ അ​ക​ത്തെ ക​ല​വ​റ​- ക്ക​റു​പ്പി​ൽ അ​സം​ഖ്യ​മാ- ​ണെ​ങ്കി​ലും ദാ​ഹി​ക്കു​ന്നു! രു​ചി​കെ​ട്ട​താം നാ​വി​ൽ വ​യ്ക്കു​വാ​നാ​വി​ല്ലാ​വി വ​മി​ക്കും വി​ശി​ഷ്ട​മാം വി​ഭ​വ​പ്പെ​രു​ക്ക​ങ്ങ​ൾ അ​ടു​ത്താ​യ​ടു​ക്ക​ള പ്പു​റ​ത്തെ പെ​രും മ​ണ- ത്ത​ഴ​പ്പി​ൽ അ​യ​ൽ​പ്പ​ക്ക നാ​സി​കാ​ര​ന്ധ്രം പൂ​ക്കെ... വി​ശ​പ്പി​ൻ വി​ദ്യു​ല്ല​ത വി​ഴു​ങ്ങും...

വീ​ടി​ന് പ​നി​ക്കു​ന്നൂ

ഡോ​ക്ട​റു​ണ്ട​ക​ത്തെ​ന്നാ​ൽ

നാ​ഡി​ക​ൾ വി​റ​യ്ക്കു​ന്നോ-

രി​പ്പ​നി​ക്കി​ല്ലൗ​ഷ​ധം!

ക​ന​ക്കും ദേ​ഹോ​ഷ്മാ​വി​ൻ

വ​ന്യ​മാം ക​ട​ച്ചി​ലി​ൽ

പി​ട​യ്ക്കും പ്രാ​ണ​ൻ പോ​റ്റാ​ൻ

വീ​ടി​താ വി​യ​ർ​ക്കു​ന്നു​!

കു​ടി​ക്കാ​ൻ പാ​നീ​യ​ങ്ങ​ൾ

അ​ക​ത്തെ ക​ല​വ​റ​-

ക്ക​റു​പ്പി​ൽ അ​സം​ഖ്യ​മാ-

​ണെ​ങ്കി​ലും ദാ​ഹി​ക്കു​ന്നു!

രു​ചി​കെ​ട്ട​താം നാ​വി​ൽ

വ​യ്ക്കു​വാ​നാ​വി​ല്ലാ​വി

വ​മി​ക്കും വി​ശി​ഷ്ട​മാം

വി​ഭ​വ​പ്പെ​രു​ക്ക​ങ്ങ​ൾ

അ​ടു​ത്താ​യ​ടു​ക്ക​ള

പ്പു​റ​ത്തെ പെ​രും മ​ണ-

ത്ത​ഴ​പ്പി​ൽ അ​യ​ൽ​പ്പ​ക്ക

നാ​സി​കാ​ര​ന്ധ്രം പൂ​ക്കെ...

വി​ശ​പ്പി​ൻ വി​ദ്യു​ല്ല​ത

വി​ഴു​ങ്ങും പാ​വം വീ​ടോ

പി​ട​യ്ക്കും പ്രാ​ണ ശ്വാ​സ-

മെ​ടു​ക്കാ​ൻ വ​ലി​ക്കു​ന്നൂ

പു​ത​യ്ക്കാ​ൻ ക​രി​മ്പ​ട-

പ്പു​ള്ളി​ക​ൾ അ​ല​മാ​ര​-

യ്ക്ക​ക​ത്താ​യ​നേ​ക​മു-

ണ്ടെ​ങ്കി​ലും ത​ണു​ക്കു​ന്നൂ...

ക​ന​ക്കും മ​തി​പൂ​ർ​ണ

നാ​കു​ന്ന രാ​വി​ൽ മ​ദി

മ​ദി​ക്കാ​റു​ണ്ടെ​ങ്കി​ലും

ഏ​ക​നാ​യ് ചു​രു​ങ്ങു​ന്നൂ...

വീ​ടി​ന്റെ ഹൃ​ദ​യാ​ന്ത-

രാ​ള​ത്തി​ല​റ​ക​ളി​ൽ

കൂ​ടി​യി​ട്ടു​ണ്ട​ഞ്ചാ​റു

നാ​ട​ക ന​ട​ന​ക്കാ​ർ

ഡോ​ക്ട​റാ​ണ​വ​ൾ മെ​യി​ൽ

ന​ഴ്സ​വ​ൻ പാ​ലം​കെ​ട്ടും

മൂ​ത്ത​വ​ൻ സാ​ങ്കേ​തി​ക

വി​ദ​ഗ്ധ​ൻ, വ​ക്കീ​ൽ മ​ക​ൾ

കൂ​ട്ട​ലും കി​ഴി​ക്ക​ലും

ത​ർ​ക്ക​വും വി​ത​ർ​ക്ക​വും

ആ​പ്പു​വ​യ്ക്ക​ലും ത​മ്മി​ൽ

തോ​ൽ​പ്പി​ച്ചു ജ​യി​ക്ക​ലും

രാ​ത്രി​യി​ൽ ദു​രൂ​ഹ​മാ-

മി​രു​ട്ടി​ൻ ഗു​ഹ​ക​ളി​ൽ

നീ​ർ​ത്തി​ടും കൊ​ടും​ച​തി

ച​വ​ർ​ക്കും നി​ശ്വാ​സ​ങ്ങ​ൾ...

കൂ​ട്ടു​ചേ​ർ,ന്ന​വ​രു​ണ്ടോ

ര​ത്താ​ഴ​മാ വീ​ടി​ന്റെ

വീ​ട്ടു​ചി​ന്ത​യി​ലി​ന്നേ-

നാ​ൾ വ​രെ പൂ​ത്തി​ട്ടി​ല്ല!

തു​ടി​ക്കും വ​ർ​ണ​ച്ചി​രി

മാ​ല​യാ​ൽ പ​ട​ക്ക​ങ്ങ​ൾ

കൊ​രു​ക്കും പ​ര്യം​പു​റ​-

ത്താ​ഘോ​ഷം തി​മി​ർ​ക്കു​മ്പോ​ൾ

മി​നു​ക്ക​ത്താ​ലീ​ശ​ത

പം​ക്തി​യാ​ൽ ശ​ര​ത് രാ​വി​ൻ

ക​ഴു​ത്തി​ൽ മാ​ല്യം ചേ​ർ​ക്കെ

ചു​റ്റി​ടം മോ​ദി​ക്കു​മ്പോ​ൾ

ഇ​രു​ട്ടി​ൽ ത​മ്മി​ൽ തി​രി​-

ച്ച​റി​യാ​ത​ന്യോ​ന്യ​ത്തി-

ന്ന​ന​ർ​ഥം മാ​ത്രം തി​ര-

ഞ്ഞി​ഗ്ഗൃ​ഹം തി​ള​യ്ക്കു​ന്നൂ...

തു​രു​ത്താ​ണ​ക​ത്തോ​രോ

മു​റി​യും അ​വി​ട​ത്തി​ൽ

പൊ​രു​ത്ത​ക്കേ​ടി​ൻ വെ​ടി-

മ​രു​ന്നേ നി​ത്യോ​ൽ​പ​ന്നം!

വ​മി​ക്കും ലാ​വാ​ധൂ​പ-

ത്തി​ര​യി​ൽ ശ്വാ​സ​ക്കു​ഴ​ൽ

ഞെ​രി​ക്ക​പ്പെ​ടു​ന്നു​ണ്ടാം

വീ​ട​താ വി​റ​യ്ക്കു​ന്നൂ!

ക​റു​ക്കും നീ​ഡം കാ​ത്തു

വ​ച്ചൊ​രാ രാ​ത്രി​ക്കോ​ഴി

കി​ഴ​ക്കി​ന്നോ​രം മു​ട്ട

കൊ​ത്തി​യ​ങ്ങു​ട​യ്ക്കു​മ്പോ​ൾ

പ​ഴ​ക്കം പോ​രാ​ഞ്ഞാ​വാം

മ​ഞ്ഞ​യും ചോ​പ്പും ക​രു-

വ​ഴു​ക്കെ​ത്തൂ​വി​പ്പു​റം

ലോ​ക​മേ ചു​വ​ക്കു​മ്പോ​ൾ

കീ​റി​യൊ​രോ​സോ​ൺ സാ​രി

മാ​റു​വാ​ൻ പാ​ങ്ങി​ല്ലാ​തെ

പീ​ത ന​ഗ്ന​മാം മാ​റി​ൽ

വ​സു​ധ, വെ​യി​ലേ​ൽ​ക്കു​മ്പോ​ൾ

വീ​ടി​ന്റെ ത​ല​ച്ചോ​റി​ൽ

വെ​ള്ളി​ടി! കാ​ല്യം ഞെ​ട്ടീ!

തീ​ർ​ത്തു​പോ​ൽ പ​ര​സ്പ​രം

നാ​ൽ​വ​രും ത​ലേ​രാ​ത്രി..!

കി​ത​പ്പൊ​ന്ന​ട​ക്കു​വാ​ൻ

വീ​ടു​ല​ഞ്ഞു​ഴ​റു​ന്നൂ

പ​ടി​ക്ക​ൽ പൊ​ലീ​സ്, ജ​നം

അ​ക​ത്തേ​ക്കി​ര​മ്പു​ന്നൂ...

മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ​നി-

ന്നെ​ത്തി​ടും മൃ​ത​ദേ​ഹ-

ത്ത​ണു​പ്പി​ൽ വീ​​​െെയപി​ക​ൾ

പൂ​ക്ക​ളം നി​ര​ത്തു​ന്നൂ...

എ​പ്പൊ​ഴും വ​ര​ളു​ന്ന

തൊ​ണ്ട​യി​ൽ കു​രു​ങ്ങു​ന്നൊ-

ര​ർ​ധ പ്രാ​ണ​നി​ൽ വീ​ടി​ൻ

ബോ​ധ​വും മ​റ​യു​ന്നു...

പ​ട്ട​ട​പ്പു​റം പ്രേ​ത

ഗേ​ഹ​മാ​യ് വെ​ളി​വ​റ്റു

നി​ൽ​ക്ക​യാ​യേ​കം മൂ​കം

പി​ന്നെ​വീ​ടേ​റെ​ക്കാ​ലം...

നാ​ളു​ക​ൾ​ക്കൊ​ടു​ക്കം കേ-

ട്ടൊ​രു പ​ക്ഷി​ത​ൻ ഹ​ർ​ഷ

കൂ​ജ​നാ​മൃ​ത​ത്തി​നാ​ൽ

വീ​ടു​ണ​ർ​ന്നു​യി​ർ​ക്കു​മ്പോ​ൾ

കാ​ട്ടു​വ​ള്ളി​യാ​ൽ കാ​ലം

പി​ന്നി​യ മു​ടി​ച്ചാ​ർ​ത്തി​ൽ

ചാ​ർ​ത്തി​യ പൂ​വി​ൽ കൊ​ക്കു

ചേ​ർ​ത്ത​വ​ളി​രി​ക്കു​മ്പോ​ൾ..!

ത​ൻ ജ​ടാ​ല​താ​ഗൃ​ഹ​-

ത്തി​ങ്ക​ലെ​ക്കൂ​ട്ടി​ൽ കൂ​ടെ

യു​ണ്ടി​രു കു​ഞ്ഞു​ങ്ങ​ളും

അ​വ​ർ കാ​ത്തി​രി​പ്പോ​നും..!

ആ​ൺ​കി​ളി പ​റ​ന്നെ​ത്തി

ര​ണ്ടി​ളം ചു​ണ്ടി​ൽ സ്നേ​ഹാ

ലാ​തു​ര​നാ​യി​ക്കൊ​റ്റു

ചേ​ർ​ത്തു​വ​ച്ചാ​ശ്ലേ​ഷി​ക്കെ...

അ​മ്മ​ത​ൻ ക​ണ്ഠം നി​റ​

ഞ്ഞ​ട​ർ​ന്നേ പ​ട​ർ​ന്നു​ള്ളൊ

രു​ൺ​മ ത​ൻ പാ​ട്ടി​ൽ നീ​ളെ​-

ക്കാ​ട്ടു​തേ​ൻ തു​ളു​മ്പു​ന്നൂ..!

വീ​ടി​ന് നി​റ​യു​ന്നൂ

വീ​ടി​ന്റെ ദാ​ഹം തീ​ർ​ന്നൂ

വീ​ടി​ന് വി​റ​യ​ലും

പ​നി​യും ശ​മി​ക്കു​ന്നൂ..!

വീ​ടൊ​രു വീ​ടാ​കു​ന്നൂ

നാ​ളെ ത​ൻ ത​ല​മു​റ

വീ​ട്ടി​ൽ​നി​ന്ന​താ പ​ക്ഷം

വി​ട​ർ​ത്തി​പ്പ​റ​ക്കു​ന്നൂ..! 

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.