അന്നൊരീസം നട്ടുച്ചയ്ക്കാണ് അന്നാളുവരെയും ചൊമന്ന് തളർന്ന ഓളെ തോട്ടിലേക്ക് ചാഞ്ഞ റബറിന്റെ ചരിഞ്ഞ കൊമ്പേല്‍ അണ്ണൻ തൂക്കിയിട്ടത്. പാതിയറ്റ നാവും തറേല് വീണ് ചെതറിയ തീട്ടോമല്ലാണ്ട് ഒരു തുണ്ട് കടലാസോ, കുറിപ്പോ തെളിവായൊന്നും ഒളിച്ചുവെച്ചില്ല. ‘ഓന് കഴപ്പാണെന്നും, പുളിവാറ് കേറാത്തേന്റ കൊഴപ്പോണെന്നും’ ഇരുട്ടിന്മേ അണ്ണന്റെ വാതിലേ മുട്ടിയോർക്കെല്ലാം ഒരേയൊച്ച. ഇനിയൊരിക്കലും ഏലായീന്റ അങ്ങേയറ്റത്തൂന്ന് ‘കുറുക്ക്...
അന്നൊരീസം
നട്ടുച്ചയ്ക്കാണ്
അന്നാളുവരെയും
ചൊമന്ന് തളർന്ന ഓളെ
തോട്ടിലേക്ക് ചാഞ്ഞ
റബറിന്റെ ചരിഞ്ഞ കൊമ്പേല്‍
അണ്ണൻ തൂക്കിയിട്ടത്.
പാതിയറ്റ നാവും
തറേല് വീണ് ചെതറിയ
തീട്ടോമല്ലാണ്ട്
ഒരു തുണ്ട് കടലാസോ, കുറിപ്പോ
തെളിവായൊന്നും ഒളിച്ചുവെച്ചില്ല.
‘ഓന് കഴപ്പാണെന്നും,
പുളിവാറ് കേറാത്തേന്റ
കൊഴപ്പോണെന്നും’
ഇരുട്ടിന്മേ
അണ്ണന്റെ വാതിലേ
മുട്ടിയോർക്കെല്ലാം
ഒരേയൊച്ച.
ഇനിയൊരിക്കലും
ഏലായീന്റ അങ്ങേയറ്റത്തൂന്ന്
‘കുറുക്ക് സിരിപ്പവളേ’
ഒഴുകിയെത്തൂലാന്ന് തിരിച്ചറിഞ്ഞ
എന്റെ നീറ്റലിന്
അണ്ണനൊരു അപ്പൂപ്പൻതാടിയായിരുന്ന്.
അണ്ണനൊരു തോട്.
തോട്ടിലെ കരിമ്പാറകണക്കേ
അണ്ണന്റ പൊറം,
വെയിലേറ്റാ തെളങ്ങണത്.
സൂക്ഷം നോക്കിയാൽമാത്രം തെളിഞ്ഞുവരും
അടിച്ചുണ്ടിനടിയിലെ കറുത്ത
മറുക്.
അണ്ണന്റെ കാറ്റിനെന്നും
ലൈബോയീടെ വാസന.
മൊലക്കച്ചകെട്ടി
നീറ്റിലേക്കിറങ്ങുമ്പോ
അണ്ണനൊരു പെൺ മീൻ.
ചെകിള പൊളിച്ച്
ചെറക് വിരിച്ച്
മൂളിപ്പാട്ട് പാടുമ്പോ
ചുറ്റും കൂടണ മീനോളിൽ
ഒന്നായിരുന്നല്ലോ ഞാൻ.
തോട്ടിലെ സകലമാന മീനോളും
അണ്ണന്റെ ഉടലിനെ
ഉമ്മ വെക്കണ മൂന്തിക്കാണല്ലോ
ഇരുട്ടിലൂടെ അന്നവര്‍ എറങ്ങിവന്നത്.
മൊലക്കച്ച അഴിച്ചു കളഞ്ഞത്.
കൈതക്കാടിനിടയിലേക്ക്
എടുത്തോണ്ട് പോയത്.
നെലോളിക്കും മീതെ
ഒരുവന്റെ അടിവസ്ത്രമഴിച്ച്
കുത്തിക്കേറ്റീത്.
ഈച്ച പറ്റണ
അണ്ണന്റെ പൊറം
പൊലീസുകാര്‍ പൊതിഞ്ഞുകെട്ടി
കൊണ്ടോയിട്ടും
ലൈബോയീടെ മണം
കാറ്റിലൂടെ അടിച്ചു വന്ന്
എന്റെ മാത്രം കണ്ണ്
നനച്ച് പോണത്
എന്തിനാണ്?
അണ്ണന്റെ കണ്ണാക്കിന്
ആരും പോയില്ല.
ഞാനും.
കൈതക്കാടിനിടയിൽ,
നീറ്റിൽ ഞാനും മീനോളും
മാത്രം അണ്ണന്റെ ഒച്ചയ്ക്ക്
വട്ടം പിടിച്ച്.
ഇരുട്ടീന്ന് അപ്പന്റെ
അടിവസ്ത്രം കിട്ടിയ
അന്നു മുതൽക്കാണ്
അടിവയറ്റിന്മേ കാരിക്കുത്തേറ്റ
പെടച്ചിലും
എന്റെ മൂട്ടീന്ന്
ചോരയും ഒലിക്കാൻ
തൊടങ്ങീത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.