ബോഡി -ശൈലൻ എഴുതിയ കവിത

സാ​ഹി​ത്യോ​ത്സ​വ​ത്തി​ന്

പോ​യി...

ഒ​മ്പ​തു​പേ​രെ​ന്റെ

കു​മ്പ​യി​ൽ ത​ലോ​ടി...

അ​മ്പ​തു​പേ​ർ

വ​ണ്ണ​ത്തെ​ച്ചൊ​ല്ലി

വ്യാ​കു​ല​രാ​യി...

തൊ​ണ്ണൂ​റ്റൊ​മ്പ​ത് പേ​ർ

ഡ​യ​റ്റ് നി​ർ​ദേ​ശി​ച്ചു...

പു​ല​ർ​കാ​ല ന​ട​ത്ത​ത്തെ​യും

ഓ​ട്ട​ത്തെ​യും കു​റി​ച്ചു​ള്ള

ഉ​പ​ന്യാ​സ​ങ്ങ​ളും

കു​റ​വാ​യി​രു​ന്നി​ല്ല...

സാം​സ്കാ​രി​ക നാ​യ​ക​രാ​യി​രു​ന്നെ​ല്ലാ​വ​രും.

ഉ​ട​ല​വ​ഹേ​ള​ന​ങ്ങ​ൾ​ക്കെ​തി​രെ

കീ​ബോ​ർ​ഡി​ൽ

പൊ​രു​തു​ന്ന വീ​ര​ർ​ക​ൾ.

എ​ന്നി​ട്ടും

ക​ണ്ടി​ല്ലേ...

സ്നേ​ഹ​മെ​ന്നു​വ​ച്ചാ​ൽ

ഇ​തൊ​ക്കെ​യാ​ണ്...

കേ​ൾ​ക്കാ​തി​രി​ക്കു​വാ​തെ​ങ്ങ​നെ​യ​തി​നെ..!

മു​പ്പ​ത്തി​മൂ​ന്നു​കൊ​ല്ലം മു​മ്പ്

മ​ണ്ണി​ൽ​പോ​യ

പി​താ​വി​നെ തേ​ടി​പ്പി​ടി​ക്ക​ണ​മി​നി​യി​പ്പോ..,

ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ട് മു​മ്പു​പോ​യ

അ​മ്മ​യെ​യും...

ജ​നി​ത​ക​ക്കോ​വ​ണി​ക​ളൊ​ക്കെ​യൊ​ന്ന്

പൊ​ളി​ച്ച് വാ​ർ​ത്ത് വാ​ർ​ണി​ഷ​ടി​ക്ക​ണം...

ക്രോ​മ​സോ​മു​ക​ളെ​പ്പി​ടി​ച്ച്

ജി​മ്മി​ൽ വി​ട​ണം.


സിക്സ്പാക്കാവണമെനിക്കും,

സാഹിത്യോത്സവങ്ങൾക്ക് പോവണമിനിയും..

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.