അയലത്തെ പട്ടി

അ​യ​ൽ​പ​ക്ക​ക്കാ​ര​ൻ ശ​ത്രു​വാ​ണ്ശ​ത്രു​ത പ​ട്ടി​യി​ലേ​ക്കും പ​ട​ർ​ന്ന​താ​ണ് അ​യാ​ൾ ന​ന്നാ​യി മ​ദ്യ​പി​ച്ച നി​ല​യി​ലാ​ണ് തു​ട​ലു​പൊ​ട്ടി​ച്ച പ​ട്ടി വീ​ട്ടു​ന​ട​യി​ലാ​ണ് അ​യാ​ൾ ‘‘ഓ​ട് പട്ടീ’’ എ​ന്ന് ആ​ട്ടി പ​ട്ടി വാ​ലാ​ട്ടി നി​ന്നു അ​യാ​ൾ ‘‘ഓ​ടെ​ടാ നാ​യി​ന്റെ മോ​നേ’’ എ​ന്ന് ആ​ക്രോ​ശി​ച്ചു അ​ർ​ഥം മ​ന​സ്സി​ലാ​യി​ട്ടെ​ന്ന​വ​ണ്ണം പ​ട്ടി മു​ര​ണ്ട്; സ്നേ​ഹ​മോ​ടെ വാ​ലാ​ട്ടി അ​രി​കി​ലെ​ത്തി താ​ൽ​ക്കാ​ലി​ക​മാ​യി കി​ട്ടി​യ ബോ​ധ​ത്താ​ലോ അ​ബോ​ധ​ത്തി​ലോ അ​യാ​ൾ ചി​ന്തി​ച്ചു. ചി​ന്താ​ന​ന്ത​രം അ​യാ​ൾ അ​ടു​ക്ക​ള​യു​ടെ പു​റ​കി​ൽ കു​ട്ടി​ക​ൾ...

അ​യ​ൽ​പ​ക്ക​ക്കാ​ര​ൻ ശ​ത്രു​വാ​ണ്

ശ​ത്രു​ത പ​ട്ടി​യി​ലേ​ക്കും പ​ട​ർ​ന്ന​താ​ണ്

അ​യാ​ൾ ന​ന്നാ​യി മ​ദ്യ​പി​ച്ച നി​ല​യി​ലാ​ണ്

തു​ട​ലു​പൊ​ട്ടി​ച്ച പ​ട്ടി വീ​ട്ടു​ന​ട​യി​ലാ​ണ്

അ​യാ​ൾ ‘‘ഓ​ട് പട്ടീ’’ എ​ന്ന് ആ​ട്ടി

പ​ട്ടി വാ​ലാ​ട്ടി നി​ന്നു

അ​യാ​ൾ ‘‘ഓ​ടെ​ടാ നാ​യി​ന്റെ മോ​നേ’’ എ​ന്ന് ആ​ക്രോ​ശി​ച്ചു

അ​ർ​ഥം മ​ന​സ്സി​ലാ​യി​ട്ടെ​ന്ന​വ​ണ്ണം

പ​ട്ടി മു​ര​ണ്ട്; സ്നേ​ഹ​മോ​ടെ വാ​ലാ​ട്ടി അ​രി​കി​ലെ​ത്തി

താ​ൽ​ക്കാ​ലി​ക​മാ​യി കി​ട്ടി​യ

ബോ​ധ​ത്താ​ലോ

അ​ബോ​ധ​ത്തി​ലോ

അ​യാ​ൾ ചി​ന്തി​ച്ചു.

ചി​ന്താ​ന​ന്ത​രം അ​യാ​ൾ

അ​ടു​ക്ക​ള​യു​ടെ പു​റ​കി​ൽ

കു​ട്ടി​ക​ൾ കാ​ണാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന

എ​ലി​വി​ഷ​മെ​ടു​ത്തു

അ​വി​ച്ച​ മ​ര​ച്ചീ​നി​യി​ൽ എ​ലി​വി​ഷ​വും ക​രു​വാ​ട്ടു​ക​റി​യും ന​ന്നാ​യി കു​ഴ​ച്ചു

പ​ട്ടി വീ​ട്ടു​മു​റ്റ​ത്തു ത​ന്നെ നി​ൽ​പു​ണ്ട്

കൈ ​ന​ന്നാ​യി സോ​പ്പി​ട്ട് ക​ഴു​കി.

പി​ടു​ത്തം​വി​ട്ട് സ്വ​ത​ന്ത്ര​നാ​യ​തു​പോ​ലെ തോ​ന്നി

ഒ​ന്നു​ര​ണ്ടെ​ണ്ണം കൂ​ടി അ​ടി​ച്ചു.

ന​ല്ല​ ചൂ​ട്

കാ​റ്റു​ള്ള മു​റ്റ​ത്തേ​ക്ക് ഒ​രു ക​സേ​ര വ​ലി​ച്ചി​ട്ടു

സു​ഖം...

ന​ല്ല സു​ഖം തോ​ന്നി

സു​ഖി​ച്ചു സു​ഖി​ച്ച​ങ്ങ​നെ​യി​രി​ക്കു​മ്പോ​ൾ

മ​ക​ന്റെ ശ​ബ്ദം

‘‘ഞാ​നൊ​ന്ന് ഓ​ടി​ക്ക​ളി​ച്ചോ​ട്ടെ അ​ച്ഛാ’’

‘‘ഒ.​കെ. ഓ​ടെ​ടാ ഓ​ട്’’

ഓ​ടി​യ​വ​ൻ പെ​ട്ടെ​ന്ന് മ​റി​ഞ്ഞു​വീ​ണു

വീ​ണ​വ​ൻ പി​ന്നെ എ​ണീ​റ്റു​മി​ല്ല

വീ​ടി​ന്റെ പി​ന്നി​ൽ പു​ക​യെ​രി​ഞ്ഞു

അ​യ​ല​ത്തെ പ​ട്ടി

നി​ർ​ത്താ​തെ മോ​ങ്ങി...

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.