പെലയക്കുരിശ് -കവിത

അപ്പൻ ചത്തു ആറടിമണ്ണു തേടി മകൾ ജെസി പള്ളിമേടയിലേക്കോടി ആരാ മരിച്ചേ..? എ​ന്റെയപ്പൻ പേര്..? വറീത്. ഏതാ കുടുംബം..? എ.കെ.ജി കോളനിയിലെ നാലാമത്തെ വീട് ഹാ... വറീത് വറീത് പെലേൻ മാർക്കംകൂടിയതല്ലേ. ഇത് ഇവിടെയല്ലല്ലോ പെലക്കൊച്ചേ... ഹ... ഹ... ഇടിവെട്ട് മഴ പിന്നെയും മഴ... വറീതി​ന്റെ ശവം ഇടപ്പള്ളി വ്യാഴാഴ്ച ചന്തയിലേക്കെടുത്തു കത്തിക്കും മുമ്പേ കഴുത്തിൽനിന്നുമാ പെലക്കുരിശ് എടുത്തു മാറ്റി ജെസി പറഞ്ഞു വിശന്ന വയറുകൾക്ക് നിങ്ങൾ കൊടുത്ത കമ്പപ്പൊടിക്ക് മതത്തി​ന്റെ മണമുണ്ടെന്ന്...

അപ്പൻ ചത്തു

ആറടിമണ്ണു തേടി

മകൾ ജെസി പള്ളിമേടയിലേക്കോടി

ആരാ മരിച്ചേ..?

എ​ന്റെയപ്പൻ

പേര്..?

വറീത്.

ഏതാ കുടുംബം..?

എ.കെ.ജി കോളനിയിലെ നാലാമത്തെ വീട്

ഹാ... വറീത്

വറീത് പെലേൻ മാർക്കംകൂടിയതല്ലേ.

ഇത് ഇവിടെയല്ലല്ലോ പെലക്കൊച്ചേ...

ഹ... ഹ...

ഇടിവെട്ട്

മഴ

പിന്നെയും മഴ...

വറീതി​ന്റെ ശവം

ഇടപ്പള്ളി വ്യാഴാഴ്ച ചന്തയിലേക്കെടുത്തു

കത്തിക്കും മുമ്പേ

കഴുത്തിൽനിന്നുമാ

പെലക്കുരിശ് എടുത്തു മാറ്റി

ജെസി പറഞ്ഞു

വിശന്ന വയറുകൾക്ക് നിങ്ങൾ കൊടുത്ത

കമ്പപ്പൊടിക്ക്

മതത്തി​ന്റെ മണമുണ്ടെന്ന് അറിഞ്ഞില്ലാ

മരക്കുരിശേ...

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.