പൂർണചന്ദ്രനെകസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ വിളറിവെളുത്ത അവൻ വേഗം തന്നെ കുറ്റം സമ്മതിച്ചു. കാലമിത്ര കഴിഞ്ഞിട്ടും, കലങ്ങുന്ന കിടങ്ങായ മുറിവുകളിലൂടെ കണ്ണീരൊഴുക്കുന്ന ഭൂമിയാണ് ഇര. എന്നാൽ കൂരിരുട്ടിന്റെ ഇരുണ്ട ഭൂഖണ്ഡത്തിലാണ് എല്ലാം നടന്നതെന്നും അതിനാൽ തന്നെ കൂട്ടിക്കൊടുപ്പുകാരനാക്കരുതെന്നും സൂര്യൻ ഒരു ഘടികാരയന്ത്രംപോലെ കൃത്യസമയത്ത് മൊഴി കൊടുത്തു. ഭൂമിയിലെ സകല പച്ചിലകളും നേതി നേതി എന്ന് നിലവിളിച്ചിട്ടും കണ്ണുകെട്ടാത്ത ന്യായത്തിന്റെ അധിപൻ ഒറ്റവരിയിൽ വിധി പറഞ്ഞു. ‘‘പ്രധാന കർമസാക്ഷിയായ സൂര്യൻ കൂറ് മാറിയതിനാൽ പ്രതിയെ നിരുപാധികം വെറുതെവിടുന്നു.’’ഗഫൂർ...
പൂർണചന്ദ്രനെ
കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ
വിളറിവെളുത്ത അവൻ
വേഗം തന്നെ കുറ്റം സമ്മതിച്ചു.
കാലമിത്ര കഴിഞ്ഞിട്ടും,
കലങ്ങുന്ന കിടങ്ങായ
മുറിവുകളിലൂടെ കണ്ണീരൊഴുക്കുന്ന
ഭൂമിയാണ് ഇര.
എന്നാൽ
കൂരിരുട്ടിന്റെ
ഇരുണ്ട ഭൂഖണ്ഡത്തിലാണ്
എല്ലാം നടന്നതെന്നും
അതിനാൽ
തന്നെ കൂട്ടിക്കൊടുപ്പുകാരനാക്കരുതെന്നും
സൂര്യൻ
ഒരു ഘടികാരയന്ത്രംപോലെ
കൃത്യസമയത്ത്
മൊഴി കൊടുത്തു.
ഭൂമിയിലെ
സകല പച്ചിലകളും
നേതി നേതി എന്ന് നിലവിളിച്ചിട്ടും
കണ്ണുകെട്ടാത്ത
ന്യായത്തിന്റെ അധിപൻ
ഒറ്റവരിയിൽ വിധി പറഞ്ഞു.
‘‘പ്രധാന കർമസാക്ഷിയായ
സൂര്യൻ
കൂറ് മാറിയതിനാൽ
പ്രതിയെ
നിരുപാധികം വെറുതെവിടുന്നു.’’
ഗഫൂർ അറയ്ക്കൽ
മാധ്യമം ആഴ്ചപ്പതിപ്പിന്റെ അടുത്ത സുഹൃത്തായിരുന്ന കവിയും നോവലിസ്റ്റും തിരക്കഥാകൃത്തുമായിരുന്ന ഗഫൂർ അറയ്ക്കൽ ആഗസ്റ്റ് 17ന് വിടവാങ്ങി. ‘രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി’, ‘ഒരു ഭൂതത്തിന്റെ ഭാവിജീവിതം’ തുടങ്ങിയ കൃതികളുടെ രചയിതാവാണ്. ‘ലൂക്കാ ചുപ്പി’ എന്ന സിനിമയുടെ തിരക്കഥയും ‘എന്ന് നിന്റെ മൊയ്തീൻ’ സിനിമയിലെ സംഭാഷണങ്ങളും എഴുതിയത് അദ്ദേഹമാണ്. ആഗസ്റ്റ് 17ന് ഗഫൂർ അറയ്ക്കലിന്റെ നോവൽ ‘ദ കോയ’യുടെ പ്രകാശനം നിശ്ചയിച്ചിരുന്നു. ദീർഘകാലമായി രോഗത്തോട് പോരാടിയാണ് അദ്ദേഹം എഴുത്തിൽ സജീവമായി തുടർന്നത്. ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച, അദ്ദേഹത്തിന്റെ ‘കോഴിക്കോടൻ ഹലുവ’ക്ക് (2020) വലിയ സ്വീകരണമാണ് ലഭിച്ചത്. ഇൗ കഥ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റപ്പെട്ടു. ഗഫൂർ അറയ്ക്കലിന്റെ വിടവാങ്ങലിൽ ആഴ്ചപ്പതിപ്പും ദുഃഖിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.