മരിച്ചുപോയ ഒരുവൾ കള്ളം പറഞ്ഞിരിക്കുന്നു

മ​രി​ച്ചുപോ​യ​വ​ർ തി​രി​ച്ചെ​ത്തു​ന്ന സ​മ​യ​മാ​യി​താ മ​രി​ക്കാ​ത്ത​വ​രൊ​ക്കെ മ​രി​ച്ച​പോ​ലു​റ​ങ്ങു​മ്പോ- ളെ​നി​ക്കു പോ​ക​ണ- മ​വ​രോ​ടൊ​പ്പം കു​ള​ക്ക​ര​യി​ലോ വ​യ​ൽ​വ​ര​മ്പി​ലോ അ​ക​ക്കാ​ടി​നി​രു​ട്ടി​ലോ തൊ​ടി​യി​ലെ കു​ളി​രി​ലോ ചെ​ല്ല​ണം ചെ​ന്നി​രു​ന്ന് പ​റ​യ​ണം ഇ​വി​ടു​ത്തെ കാ​ര്യ​ങ്ങ- ളൊ​ന്നൊ​ന്നാ​യ് പ​തി​വു​പോ​ൽ കേ​ൾ​ക്ക​ണം കേ​ട്ടു ഭ്ര​മി​ക്ക​ണം അ​വി​ടു​ത്തെ കാ​ര്യ​ങ്ങ- ളോ​രോ​ന്നോ​രോ​ന്നാ​യ് മ​ക​ന്റെ കൈ​ക​ളി​ൽ അ​മ​ർ​ന്നി​രി​ക്കു​മു​ട​ലി​നെ വ​ള​രെ ഭ​ദ്ര​മാ​യ് കൊ​ടു​ത്തി​ട്ട​വ​ന​റി​യാ​തെ മ​രി​ച്ച...

മ​രി​ച്ചുപോ​യ​വ​ർ

തി​രി​ച്ചെ​ത്തു​ന്ന

സ​മ​യ​മാ​യി​താ

മ​രി​ക്കാ​ത്ത​വ​രൊ​ക്കെ

മ​രി​ച്ച​പോ​ലു​റ​ങ്ങു​മ്പോ-

ളെ​നി​ക്കു പോ​ക​ണ-

മ​വ​രോ​ടൊ​പ്പം

കു​ള​ക്ക​ര​യി​ലോ

വ​യ​ൽ​വ​ര​മ്പി​ലോ

അ​ക​ക്കാ​ടി​നി​രു​ട്ടി​ലോ

തൊ​ടി​യി​ലെ കു​ളി​രി​ലോ

ചെ​ല്ല​ണം

ചെ​ന്നി​രു​ന്ന് പ​റ​യ​ണം

ഇ​വി​ടു​ത്തെ കാ​ര്യ​ങ്ങ-

ളൊ​ന്നൊ​ന്നാ​യ്

പ​തി​വു​പോ​ൽ

കേ​ൾ​ക്ക​ണം

കേ​ട്ടു ഭ്ര​മി​ക്ക​ണം

അ​വി​ടു​ത്തെ കാ​ര്യ​ങ്ങ-

ളോ​രോ​ന്നോ​രോ​ന്നാ​യ്

മ​ക​ന്റെ കൈ​ക​ളി​ൽ

അ​മ​ർ​ന്നി​രി​ക്കു​മു​ട​ലി​നെ

വ​ള​രെ ഭ​ദ്ര​മാ​യ്

കൊ​ടു​ത്തി​ട്ട​വ​ന​റി​യാ​തെ

മ​രി​ച്ച സു​ഹൃ​ത്തു​മാ​യ്

മ​തി​മ​റ​ന്നി​രി​ക്കു​മ്പോ​ൾ

ഉ​ട​ലി​ല​വ​ന്റെ (മ​ക​ന്റെ)

ന​നു​ത്ത ചൂ​ടോ

ചെ​വി​യി​ല​വ​നെ

മ​ണ​ത്ത ശ്വാ​സ​മോ വ​രും

എ​ന്നെ തി​രി​കെ വി​ളി​ക്കും

എ​ന്റെ മ​നം ഭ്ര​മി​ക്കും

മ​രി​ച്ച​വ​നോ​ട്

മ​ന​സ്സി​ല്ലാ​മ​ന​സ്സോ​ടെ

മ​ട​ക്ക​യാ​ത്ര​പ​റ​ഞ്ഞ്

മ​ട​ങ്ങി​യെ​ത്ത​ണം

മ​രി​ക്കാ​ത്ത​വ​രു​ടെ

ന​ടു​വി​ലാ​യ് വീ​ണ്ടും

ഉ​ണ​ർ​ന്നു കി​ട​ക്ക​ണം

മ​രി​ച്ച​വ​രി​ൽ

മാ​ലാ​ഖ​യെ​പ്പോ​ലൊ​രു​വ​ൾ

വി​രു​ന്ന​ുവ​രു​മെ​ന്നും

മ​ക​ന്റെ മ​ണ​വും

അ​വ​ന്റെ ചൂ​ടും

തി​രി​ച്ച​റി​യി​ല്ലെ​ന്നും

പ​ക​ല​ന്തി​യോ​ളം

മ​ന​ത്തി​ര​ശ്ശീ​ല​യി​ൽ

പ​ര​സ്യ​ചി​ത്രം

ച​ലി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.

ഇ​താ​വ​രു​മെ-

ന്നു​റ​ക്കെ​യാ​ഗ്ര​ഹി-

ച്ചു​റ​ങ്ങാ​തെ

കി​ട​ന്നി​ട്ടും

മ​ക​നും മ​ക​ളും അ​വ​ളും

മ​രി​ക്കാ​ത്ത​വ​രൊ​ക്കെ​യും

മ​രി​ച്ച​പോ​ലു​റ​ങ്ങി

ഉ​ണ​രാ​റാ​യി​ട്ടും

മ​രി​ച്ച​വ​ൾ

വ​ന്ന​ത​ല്ലി​തേ​വ​രെ. 

l

Tags:    
News Summary - madhyamam weekly malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.