അനുശോചനങ്ങൾ -കവിത

ഇ​ല്ല നി​ന്നെ​ക്കു​റി​ച്ചൊ​ന്നു​മാ​രും പ​റ​ഞ്ഞീ​ല

നെ​ഞ്ചു പി​ള​ർ​ന്നു നീ​യ​സ്ത​മി​ക്കുംവ​രെ!

ഇ​ല്ല വ​ർ​ണി​പ്പ​വ​രാ​രു​മെ​ഴു​തി​യി-

ല്ലൊ​ന്നും വി​ഷാ​ദാ​ർ​ദ്രം നീ ​മാ​ഞ്ഞു​പോംവ​രെ!

പാ​ടു​വാ​നാ​രും പ​ഠി​ച്ചി​രു​ന്നീ​ല​നി​ൻ

ഭാ​വ​ങ്ങ​ൾ ശീ​ലു​ക​ളു​ത്ത​പ്ത ജീ​വി​തം,

നി​ന്നാ​ത്മ സം​ഘ​ർ​ഷം, നി​ൻ ധ​ർ​മ​യു​ദ്ധ​ങ്ങ​ൾ

നീ​തി​ക്കു​വേ​ണ്ടി ന​ട​ത്തി​യ യാ​ത്ര​ക​ൾ!

നി​ന്നീ​ല നി​ന്നൊ​പ്പം നി​ൽ​ക്കേ​ണ്ട​വ​ർ​പോ​ലും,

നി​െ​ൻ​റ വി​ചാ​ര​ണാ വേ​ള​യി​ൽ വേ​ദി​യി​ൽ

നി​ഷ്കൃ​പം നി​ന്നെ പ​ഴി​ക്കു​ന്ന​വ​ർ​ക്കൊ​പ്പം

നി​ന്ന​വ​ർ;​ ക്കെ​ന്തെ​ന്തു സ്നേ​ഹം? സൗ​ഹാ​ർ​ദം?

നോ​വി​ച്ചു നോ​വി​ച്ചു നി​െ​ൻ​റ ചി​റ​ക​രി

ഞ്ഞാ​ണ​വ​ർ നി​ന്നെ​യ​ക​റ്റാ​ൻ ശ്ര​മി​ച്ച​തും

നി​െ​ൻ​റ വ​ഴി​ക​ളി​ൽ മു​ള്ളു​തി​ർ​ത്തി​ട്ട​തും

നി​ന്നെ​യും കു​രി​ശ് ചു​മ​പ്പി​ച്ച​തും, ഇ​ന്നു

നി​െ​ൻ​റ സ്വ​പ്ന​ങ്ങ​ളെ​യെ​ല്ലാം ത​ക​ർ​ത്തു

നി​െ​ൻ​റ കി​ടാ​ങ്ങ​ളെ കൊ​ല്ലാ​ൻ കൊ​ടു​ത്തു

ചു​ണ്ടി​നും ക​പ്പി​നും മ​ധ്യ​ത്തി​ൽ​നി​ന്നെ​ല്ലാം

ചി​മ്മി​യെ​ടു​ത്തു...​ഭൃ​ഷ്​​ട​യാ​ക്കി തീ​ർ​ത്തു!

എ​ല്ലാ​മ​റി​ഞ്ഞി​ട്ടു​മൊ​ന്നു​മ​റി​യാ​ത്ത​പോ​ൽ

എ​ല്ലാം ക​ഴി​ഞ്ഞി​ട്ടും തെ​ല്ലും ക​യ​ർ​ക്കാ​തെ

തി​ന്നു മ​ദി​ച്ചു വ​ള​ർ​ന്നു വ​ലി​യ​വ​രാ​യ​വ​ർ,

നി​ങ്ങ​ൾ, അ​ർ​പ്പി​പ്പൂ അ​നു​ശോ​ച​ന​ങ്ങ​ൾ!

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 03:00 GMT
access_time 2024-11-25 02:30 GMT
access_time 2024-11-25 02:00 GMT
access_time 2024-11-18 03:45 GMT
access_time 2024-11-18 02:45 GMT
access_time 2024-11-18 02:00 GMT
access_time 2024-11-11 05:30 GMT