പി.കെ. പ്രകാശിന്റെകഥകൾ വായിച്ചുകൊണ്ടിരിക്കുന്നു.പേര്മർദിതം ശബ്ദംപോലും.നഗരങ്ങളിൽ ചതുരംകൊണ്ട് ഉടൽപണിയുന്നവരെനോക്കിക്കാണുന്നു.മൂലകഥയോട് കടപ്പാട്എന്നെഴുതിയഒരു കവിത അവിടെവെച്ചെന്നെകണ്ടുമുട്ടി.അതിങ്ങനെ.തീവണ്ടികൾ കൊണ്ടിടുന്നസ്ഥലംഎണ്ണിയാലൊടുങ്ങാത്തയത്രയുംവണ്ടികൾ.ഇപ്പോൾ കൊണ്ടിട്ടത്,ഡെഡ് എൻഡിൽ ഇടിച്ച്വഴിയടഞ്ഞവ,പണിക്കഴിച്ചവ.ഓയിലിലും തുരുമ്പിലും മുങ്ങിച്ചത്ത വണ്ടികൾ.ജീവികൾപ്രാണികൾവർജ്യങ്ങൾ.ജീവിതനഷ്ടം വന്ന ഒരു...
പി.കെ. പ്രകാശിന്റെ
കഥകൾ
വായിച്ചു
കൊണ്ടിരിക്കുന്നു.
പേര്
മർദിതം ശബ്ദംപോലും.
നഗരങ്ങളിൽ
ചതുരംകൊണ്ട്
ഉടൽപണിയുന്നവരെ
നോക്കിക്കാണുന്നു.
മൂലകഥയോട് കടപ്പാട്
എന്നെഴുതിയ
ഒരു കവിത അവിടെവെച്ചെന്നെ
കണ്ടുമുട്ടി.
അതിങ്ങനെ.
തീവണ്ടികൾ കൊണ്ടിടുന്ന
സ്ഥലം
എണ്ണിയാലൊടുങ്ങാത്തയത്രയും
വണ്ടികൾ.
ഇപ്പോൾ കൊണ്ടിട്ടത്,
ഡെഡ് എൻഡിൽ ഇടിച്ച്
വഴിയടഞ്ഞവ,
പണിക്കഴിച്ചവ.
ഓയിലിലും
തുരുമ്പിലും മുങ്ങിച്ചത്ത വണ്ടികൾ.
ജീവികൾ
പ്രാണികൾ
വർജ്യങ്ങൾ.
ജീവിതനഷ്ടം വന്ന ഒരു പെൺകുട്ടിയെ
അവിടെ കാണുന്നു.
ഓർമകളുടെ
മൃതിയോ
അബോധമോ
അന്യതയോ ആകുമോ
അവളെ നയിച്ചിട്ടുണ്ടാവുക.
തീരുമാനങ്ങളിലേക്കുള്ള
കാലച്ചുവട് എന്നതിനെപ്പറയാനാവുമോ.
അവൾ
പറഞ്ഞുവച്ചതനുസരിച്ച്
അവിടൊരാളുടെ ചലനം
ആണോ, പെണ്ണോ, ട്രാൻസോ
മൃഗമോ, യന്ത്രമോ, നിർമിതബുദ്ധിയോ
ആരെന്നു ബോധ്യമാവാത്ത
ഒരു കാത്തിരിപ്പ്.
അവിടെയാ
ആളില്ലാ ബോഗികളിലൊന്നിൽ
അവർ പറഞ്ഞുവച്ചപോലെ
കണ്ടുമുട്ടുന്നു
അംഗഭംഗം വന്നവനോ
അപമാനിതയോ
അന്യഭാഷക്കാരനോ
അലംഭാവിയോ
കുടുംബിനിയോ
ഏകയോ,
വിഴുപ്പിടമോ
ഗന്ധം കെട്ട
പാൻട്രികാറോ
ഛേദപ്പെട്ടവരോ
സൈബർ ഇമേജോ
അവരുടെ
വികാരമോ
രതിയോ
യന്ത്രചലനമോ?
അതേസമയം
അതേയിടത്തിന്റെ
മറ്റൊരഗ്രത്തിൽ
കെട്ടഴിഞ്ഞപോലൊരാൾ
ഓടിച്ചുതീരാത്ത
ലോക്കോമോട്ടീവ്
പൈലറ്റോ
പാളം തെറ്റിച്ചതിനാൽ
ശിക്ഷിക്കപ്പെട്ടവനോ
അറിയില്ല
വൃദ്ധനോ, കൗമാരക്കാരനോ
മനുഷ്യനോ, മറ്റെന്തെങ്കിലും സാമീപ്യമോ
അറിയില്ല.
തിരക്കും മുമ്പയാൾ
കയറുന്നു
എഞ്ചിൻറൂമിൽ
അതിലൊരു തീവണ്ടിയിളകുന്നു
സിഗ്നലെല്ലാം
അയാൾക്കു പോസിറ്റീവ്
അതാ ചലിക്കുന്നു
ഓടുന്നു
പുഴകൾ പാലങ്ങൾ
മലകൾ പർവതങ്ങൾ
ഗർത്തങ്ങൾ ആർട്ടിക്കുകൾ
അയാൾ കണ്ടെത്തുന്നു
കുതിക്കും വഴി.
ആളില്ലാ ബോഗിയിൽ
കാലം കഴിഞ്ഞ് കണ്ടവർ
അവരുടെ സങ്കൽപങ്ങൾ
സ്വപ്നങ്ങൾ ആകാംക്ഷകൾ
ഭേദിക്കാനാവാതെ പോയ
കാര്യങ്ങൾ മോഹങ്ങൾ
അതിന്റെ വേഗങ്ങൾ അതായിരിക്കുമോ
അവർക്കനുഭവപ്പെടും വേഗം
ഈ തീവണ്ടിയതേറ്റെടുത്തുവോ
സ്വയം അത് ചലിക്കുന്നുവോ
പറക്കുന്നുവോ
അതിർത്തികളോരോന്നും
ലംഘിക്കുന്നുവോ.
അവർ കാണുന്നു
സഞ്ചാരപാതക്കപ്പുറത്തേക്ക്
കുതിക്കും തീവണ്ടി
അത് സ്വയം ചലിക്കുകയാണോ
അവർക്കറിയില്ലല്ലോ
തീവണ്ടിയോടിക്കുന്നയാളെ.
അയാൾക്കറിയില്ലല്ലോ
അതിലെ യാത്രക്കാരെ
കുതിക്കുകയാണവർ
വിച്ഛേദിച്ചപോൽ,
ഭൂഗോളത്തിലെ എല്ലാ
അതിർത്തിയും
കഴിഞ്ഞിരിക്കുന്നു
ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.