അമ്മവീടിന് ഇപ്പോഴെന്ത് മണമാണാവോ?

പ​ണ്ട് അ​മ്മ​വീ​ടി​ന്ഓ​രോ നേ​ര​ത്തുംഓ​രോ മ​ണ​ങ്ങ​ളാ​യി​രു​ന്നുരാ​വി​ലെഓ​ട്ട​ട​യുംതേ​ങ്ങ​യ​ര​ച്ച ഉ​ള്ളി​ക്ക​റി​യുംത​മ്മി​ലൊ​ട്ടു​ന്ന കൊ​തി​മ​ണം.കു​ട്ടി​ക​ൾ​ടെ ഒ​ച്ച​പ്പാ​ടുംവ​ല്യോ​ര്ടെ അ​ട​ക്കം​പ​റ​ച്ചി​ലും കൈ​സ​റ് പ​ട്ടീ​ടെ പാ​യാ​ര​വുംമൂ​ത്ത​വെ​യി​ലും കൂ​ടു​മ്പോചി​ല മ​ണ​ങ്ങ​ൾ മാ​ഞ്ഞു​പോ​വും.എ​ന്നാ​ലുംപൊ​ന്തി​വ​രുംവെ​ന്ത പ​യ​റു​പ്പേ​രീ​ടെമോ​ളി​ൽ തൂ​വു​ന്നപ​ച്ച വെ​ളി​ച്ചെ​ണ്ണേ​ടെമ​ണ​മു​ള്ളഉ​ച്ച​ക​ൾ.അ​മ്മ​മ്മേ​ടെ വെ​റ്റി​ല​ച്ചെ​ല്ല​ത്തി​ന്റെ മ​ണ​മാ​ണ്വീ​ട്ടാ​രു​ടെ ഉ​ച്ച​യു​റ​ക്ക​ത്തി​ന്റെഓ​ര​ത്തി​രു​ന്ന്...

​ണ്ട് അ​മ്മ​വീ​ടി​ന്

ഓ​രോ നേ​ര​ത്തും

ഓ​രോ മ​ണ​ങ്ങ​ളാ​യി​രു​ന്നു

രാ​വി​ലെ

ഓ​ട്ട​ട​യും

തേ​ങ്ങ​യ​ര​ച്ച ഉ​ള്ളി​ക്ക​റി​യും

ത​മ്മി​ലൊ​ട്ടു​ന്ന കൊ​തി​മ​ണം.

കു​ട്ടി​ക​ൾ​ടെ ഒ​ച്ച​പ്പാ​ടും

വ​ല്യോ​ര്ടെ അ​ട​ക്കം​പ​റ​ച്ചി​ലും

കൈ​സ​റ് പ​ട്ടീ​ടെ പാ​യാ​ര​വും

മൂ​ത്ത​വെ​യി​ലും കൂ​ടു​മ്പോ

ചി​ല മ​ണ​ങ്ങ​ൾ മാ​ഞ്ഞു​പോ​വും.

എ​ന്നാ​ലും

പൊ​ന്തി​വ​രും

വെ​ന്ത പ​യ​റു​പ്പേ​രീ​ടെ

മോ​ളി​ൽ തൂ​വു​ന്ന

പ​ച്ച വെ​ളി​ച്ചെ​ണ്ണേ​ടെ

മ​ണ​മു​ള്ള

ഉ​ച്ച​ക​ൾ.


അ​മ്മ​മ്മേ​ടെ

വെ​റ്റി​ല​ച്ചെ​ല്ല​ത്തി​ന്റെ മ​ണ​മാ​ണ്

വീ​ട്ടാ​രു​ടെ ഉ​ച്ച​യു​റ​ക്ക​ത്തി​ന്റെ

ഓ​ര​ത്തി​രു​ന്ന് അ​ട​ക്കം പ​റ​യു​ന്ന

കു​ട്ടി​ക​ൾ​ക്കൊ​ക്കെ​യു​മ​ന്ന്.

അ​മ്മ​ച്ഛ​ൻ പ​ത്ര​ക്ക​ട​ലാ​സി​ൽ

പൊ​തി​ഞ്ഞോ​ണ്ട് വ​രു​ന്ന

ക​ടി​ച്ചാ​പ്പ​റ​ച്ചി മ​ണ​മാ​ണ്

വി​യ​ർ​ത്തൊ​ട്ടി​യ വൈ​കു​ന്നേ​ര​ത്തി​ന്.

സ​ന്ധ്യ​ക്ക് വീ​ടി​ന്റെ പി​ന്നാ​മ്പു​റ​ത്തെ

വ​ലി​യ പാ​റ​യി​ൽ

ക​യ​റി​നി​ന്നാ​ൽ

ക​രി​പ്പൂ​രി​ൽ​നി​ന്ന് പ​റ​ന്നു​യ​രു​ന്ന വി​മാ​നം

തൊ​ടാ​മ്പ​റ്റു​മെ​ന്ന് പ​റ്റി​ച്ച

കൂ​ട്ടു​കാ​ര​ന്റെ കൈ​യി​ലെ ഗോ​ട്ടി​ക്കു​മു​ണ്ടാ​യി​രു​ന്നു

അ​വി​ട​ത്തെ​യാ​കാ​ശ​ത്തി​ന്റെ

നി​റ​മൊ​പ്പി​യ മ​ണം.

കൈ​സ​ർ

നി​ർ​ത്താ​തെ കു​ര​ച്ചാ​ൽ

അ​വ​ൻ പ്രേ​ത​ങ്ങ​ളെ ക​ണ്ടി​ട്ടാ

ഓ​ളി​യി​ട്ണേ​ന്ന് പ​റ​ഞ്ഞ രാ​ത്രി​ക്ക്

മ​രി​ച്ചു​പോ​യോ​രു​ടെ മ​ണ​മു​ണ്ടാ​യി​രു​ന്നു.

ഞ​ങ്ങ​ൾ പു​ത​പ്പി​ന​ക​ത്ത് കെ​ട്ടി​പ്പി​ടി​ച്ച്

പേ​ടി​യെ വീ​ടി​ന് പു​റ​ത്തേ​ക്കു​ന്തി​യ മ​ണം.

മു​തി​ർ​ന്ന്

ഞ​ങ്ങ​ൾ

പ​ല​രാ​യ് പി​രി​ഞ്ഞ​തി​ന്റെ വേ​ഗ​ത്തി​ൽ മ​ണ​ങ്ങ​ളും

അ​ട​ർ​ന്നു​പൊ​യ്ക്കാ​ണ​ണം

അ​മ്മ​വീ​ടി​ന്

ഇ​പ്പോ​ഴെ​ന്ത് മ​ണ​മാ​ണാ​വോ?

Tags:    
News Summary - ragila saji poem ammaveed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.