കണ്ണിൽ ഇരുണ്ട താഴ് വാരംകാത്തു കൊണ്ടവൾ അമാവാസി രാത്രിയിൽചാരിനിന്നു കൊതിപ്പിച്ചവൾവെളിച്ചം വിടപറയുന്നപനമരങ്ങൾക്കിടയിലൂടെതിരേ പതുക്കെ നടന്നുവന്നവൾകുന്നിക്കുരുച്ചോപ്പിലെ കറുപ്പിനെ മൺകുപ്പിയിൽ കരുതി വച്ചഞങ്ങളുടെ ഔവയാർ കറുത്ത മഷിയാൽ ചിത്രങ്ങൾ വരച്ചഞങ്ങളുടെ പദ്മിനി കൊയ്ത്തുപാടത്തിന്റെ കരയിലെ കൊച്ചു വീട്ടിൽപാതിരാദുഃഖം പാടിയഞങ്ങളുടെ കിഷോരി അമോങ്കാർകറുത്ത ഉടുപ്പിട്ട് നടക്കുന്നുഞാനുമിക്കാലം കറുത്ത മഷിയാൽ എഴുതുന്നുഅവസാന കാല...
കണ്ണിൽ ഇരുണ്ട താഴ് വാരം
കാത്തു കൊണ്ടവൾ
അമാവാസി രാത്രിയിൽ
ചാരിനിന്നു കൊതിപ്പിച്ചവൾ
വെളിച്ചം വിടപറയുന്ന
പനമരങ്ങൾക്കിടയിലൂടെതിരേ
പതുക്കെ നടന്നുവന്നവൾ
കുന്നിക്കുരുച്ചോപ്പിലെ
കറുപ്പിനെ മൺകുപ്പിയിൽ കരുതി വച്ച
ഞങ്ങളുടെ ഔവയാർ
കറുത്ത മഷിയാൽ ചിത്രങ്ങൾ
വരച്ച
ഞങ്ങളുടെ പദ്മിനി
കൊയ്ത്തുപാടത്തിന്റെ
കരയിലെ കൊച്ചു വീട്ടിൽ
പാതിരാദുഃഖം പാടിയ
ഞങ്ങളുടെ കിഷോരി അമോങ്കാർ
കറുത്ത ഉടുപ്പിട്ട് നടക്കുന്നു
ഞാനുമിക്കാലം
കറുത്ത മഷിയാൽ എഴുതുന്നു
അവസാന കാല കവിതകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.