അന്തമില്ലാ കൂരിരുട്ടിൽഅറ്റമില്ലാ രാപ്പടവിൽ ചങ്കിടിപ്പിൻ ചെണ്ടമേളം കേട്ടുനിൽക്കുമ്പോൾഅകമുണങ്ങാപ്പുണ്ണിലാരേതൊട്ടുപോകുന്നുപൊൽച്ചിലമ്പിൻ താളമേതുകാലിലുണരുന്നു,കാലറിയാ, കയ്യറിയാതുഴറി നീങ്ങുന്നു.ഇരവിലീറൻ താരകംപോൽകഥകൾ പാടും പായിലാരോകരളെരിയും വേദനതൻചൂട്ടുകെട്ടുന്നുഞെട്ടകന്നൊരു പൂവുപോലെചെറ്റവാതിൽ സാക്ഷനീക്കിഒരുവളകമേ തെളിക്കുന്നൂകുത്തുവിളക്ക്.തെളിനിലാവിൽ പൂത്തുനിൽക്കുംചെക്കിയൊന്നിൻ തലനുള്ളികനലു പോൽ തൻ മുടിയിഴയിൽചൂടി നില്ക്കുന്നുഅവളിറങ്ങും...
അന്തമില്ലാ കൂരിരുട്ടിൽ
അറ്റമില്ലാ രാപ്പടവിൽ
ചങ്കിടിപ്പിൻ ചെണ്ടമേളം
കേട്ടുനിൽക്കുമ്പോൾ
അകമുണങ്ങാപ്പുണ്ണിലാരേ
തൊട്ടുപോകുന്നു
പൊൽച്ചിലമ്പിൻ താളമേതു
കാലിലുണരുന്നു,
കാലറിയാ, കയ്യറിയാതുഴറി നീങ്ങുന്നു.
ഇരവിലീറൻ താരകംപോൽ
കഥകൾ പാടും പായിലാരോ
കരളെരിയും വേദനതൻ
ചൂട്ടുകെട്ടുന്നു
ഞെട്ടകന്നൊരു പൂവുപോലെ
ചെറ്റവാതിൽ സാക്ഷനീക്കി
ഒരുവളകമേ തെളിക്കുന്നൂ
കുത്തുവിളക്ക്.
തെളിനിലാവിൽ പൂത്തുനിൽക്കും
ചെക്കിയൊന്നിൻ തലനുള്ളി
കനലു പോൽ തൻ മുടിയിഴയിൽ
ചൂടി നില്ക്കുന്നു
അവളിറങ്ങും മാമലകൾ
പൂത്തു നില്ക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.