അവളുടെ നൃത്തം

പി​രി​ഞ്ഞ​തി​ന്റെ പി​റ്റേ​ന്നോ​ർ​ത്തുഅ​വ​ളു​ടെ നൃ​ത്ത​മു​ണ്ടി​ന്ന് ടൗ​ൺ​ഹാ​ളി​ൽതു​ട​ങ്ങി​ക്ക​ഴി​ഞ്ഞാ​ണ് ചെ​ന്ന​ത്അ​വ​ളു​ടെ കൈ​ക​ൾ മു​ള​ച്ചു തെ​ഴു​ക്കു​ന്നു, ന​ഖ​ത്തു​മ്പി​ക​ൾ ഉ​ഴ​ലു​ന്നുവി​ര​ലി​ട​ക​ളി​ൽ സ​ങ്ക​ട​ങ്ങ​ൾ വേ​ർ​പെ​ടു​ന്നുഅ​ദൃ​ശ്യ​രോ​ട് അ​വ​ളു​ടെ ആം​ഗ്യ​ങ്ങ​ൾ കെ​ഞ്ചു​ന്നുപ​ണി ക​ഴി​ഞ്ഞ് തി​രി​ച്ചു​പോ​കും വെ​യി​ൽ ജ​ന​ൽ​പ്പ​ടി​യി​ൽ ഇ​ല നി​ഴ​ലാ​ട്ടി​യി​രു​ന്ന് കു​റ​ച്ചു​നേ​രം ക​ണ്ടു മ​ട​ങ്ങു​മ്പോ​ൾ വ​ഴി​മ​ഴ​വെ​ള്ള​ത്തി​ൽ മു​ഖം നോ​ക്കു​ന്നുനൃ​ത്ത​മ​വ​സാ​നം ശ​ബ്ദ​വേ​ഗ​ങ്ങ​ൾ നി​ശ്ച​ല​മാ​യി കൈ​കൂ​പ്പു​ന്നുകി​ത​പ്പി​ന്റെ വ​ണ്ടി​ക​ൾ...

പി​രി​ഞ്ഞ​തി​ന്റെ പി​റ്റേ​ന്നോ​ർ​ത്തു

അ​വ​ളു​ടെ നൃ​ത്ത​മു​ണ്ടി​ന്ന് ടൗ​ൺ​ഹാ​ളി​ൽ

തു​ട​ങ്ങി​ക്ക​ഴി​ഞ്ഞാ​ണ് ചെ​ന്ന​ത്

അ​വ​ളു​ടെ കൈ​ക​ൾ മു​ള​ച്ചു തെ​ഴു​ക്കു​ന്നു,

ന​ഖ​ത്തു​മ്പി​ക​ൾ ഉ​ഴ​ലു​ന്നു

വി​ര​ലി​ട​ക​ളി​ൽ സ​ങ്ക​ട​ങ്ങ​ൾ വേ​ർ​പെ​ടു​ന്നു

അ​ദൃ​ശ്യ​രോ​ട് അ​വ​ളു​ടെ ആം​ഗ്യ​ങ്ങ​ൾ കെ​ഞ്ചു​ന്നു

പ​ണി ക​ഴി​ഞ്ഞ് തി​രി​ച്ചു​പോ​കും വെ​യി​ൽ

ജ​ന​ൽ​പ്പ​ടി​യി​ൽ ഇ​ല നി​ഴ​ലാ​ട്ടി​യി​രു​ന്ന്

കു​റ​ച്ചു​നേ​രം ക​ണ്ടു മ​ട​ങ്ങു​മ്പോ​ൾ

വ​ഴി​മ​ഴ​വെ​ള്ള​ത്തി​ൽ മു​ഖം നോ​ക്കു​ന്നു

നൃ​ത്ത​മ​വ​സാ​നം ശ​ബ്ദ​വേ​ഗ​ങ്ങ​ൾ

നി​ശ്ച​ല​മാ​യി കൈ​കൂ​പ്പു​ന്നു

കി​ത​പ്പി​ന്റെ വ​ണ്ടി​ക​ൾ തി​ര​ക്കി​ട്ടോ​ടു​ന്നു

അ​വ​ളി​ലാ​സ​ക​ലം

വി​യ​ർ​പ്പു​തു​ള്ളി​ക​ളു​ടെ അ​ല​ർ​മേ​ൽ​വ​ള്ളി​യ​വ​ൾ

ചി​ല നി​മി​ഷം​കൂ​ടി ആ​രെ​യോ കാ​ത്തെ​ന്ന​പോ​ലെ

അ​ന​ങ്ങാ​തെ നി​ൽ​ക്കു​ന്നു, പാ​വം

പി​ൻ ക​ർ​ട്ട​ൻ വി​ട​വി​ൽ ദൂ​രെ

വാ​തോ​രാ​ത്ത ക​ളി​പ്പാ​ട്ട​മാ​യി

മേ​ക്ക​പ്പി​ൽ സ്റ്റേ​ജി​ന് പി​ന്നി​ൽ

അ​വ​ളു​ടെ മി​ണ്ട​ൽ

പെ​ഡ​സ്റ്റ​ൽ ഫാ​​ൻ കൈ​​ക​​ളി​​ലെ നൃ​​ത്തം

ഞ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ കാ​​റ്റു​​ഴി​​ഞ്ഞ

അ​​ന്നേ​​രം ക​​റ​​ണ്ട് പോ​​യി

മൂ​​ക്കു​​ത്തി നി​​ന്നു ക​​ത്തി

എ​​ന്നെ തൊ​​ടാ​​നാ​​ഞ്ഞു കു​​തി​​ച്ച

അ​​വ​​ളു​​ടെ മു​​ഴി​​യി​​ഴ​​ക​​ൾ

കി​​ത​​ച്ചു വീ​​ണു,

ഇ​​റ​​ങ്ങി ന​​ട​​ന്നു

Tags:    
News Summary - unni avalude nrutham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 03:00 GMT
access_time 2024-11-25 02:30 GMT
access_time 2024-11-25 02:00 GMT
access_time 2024-11-18 03:45 GMT
access_time 2024-11-18 02:45 GMT
access_time 2024-11-18 02:00 GMT
access_time 2024-11-11 05:30 GMT