ഞങ്ങൾക്കൊരു നാടുണ്ട്

ഫലസ്​തീന്റെ എക്കാലത്തെയും മികച്ച രാജ്യാന്തര കവികളിലൊരാളായ മഹ്​മൂദ്​ ദർവീശി​ന്റെ കവിതകളുടെ മൊഴിമാറ്റമാണ്​ ചുവടെ. രാജ്യം നഷ്​ടപ്പെട്ടവരുടെ വേദനയും പോരാട്ടവീര്യവുമൊക്കെ പ്രകടിപ്പിക്കുന്ന കവിതകൾ ലോകമെങ്ങും ആസ്വാദകരുടെ മനസ്സുകളെ പിടിച്ചുലക്കുന്നു. ‘മാധ്യമം ബുക്​സ്’​ അടുത്ത്​ പ്രസിദ്ധീകരിക്കുന്ന ‘ഗ​ലീ​ലി​​യിൽ കു​രു​വി​ക​ൾ മ​രി​ച്ചു​വീ​ഴു​ന്നു: മഹ്​മൂദ്​ ദർവീശി​ന്റെ തിരഞ്ഞെടുത്ത കവിതകൾ’ എന്ന കവിതാസമാഹാരത്തിൽനിന്നുള്ളതാണ്​ ഇൗ കവിതകൾ.1. എ​ഴു​തി എ​ടു​ത്തോ ഞാ​ൻ അ​റ​ബിരേ​ഖ​പ്പെ​ടു​ത്തൂ, ഞാ​ൻ അ​റ​ബിഐ​ഡി കാ​ർ​ഡ് ന​മ്പ​ർ അ​മ്പ​തി​നാ​യി​രം എ​നി​ക്ക് മ​ക്ക​ൾ എ​ട്ട്...

ഫലസ്​തീന്റെ എക്കാലത്തെയും മികച്ച രാജ്യാന്തര കവികളിലൊരാളായ മഹ്​മൂദ്​ ദർവീശി​ന്റെ കവിതകളുടെ മൊഴിമാറ്റമാണ്​ ചുവടെ. രാജ്യം നഷ്​ടപ്പെട്ടവരുടെ വേദനയും പോരാട്ടവീര്യവുമൊക്കെ പ്രകടിപ്പിക്കുന്ന കവിതകൾ ലോകമെങ്ങും ആസ്വാദകരുടെ മനസ്സുകളെ പിടിച്ചുലക്കുന്നു. ‘മാധ്യമം ബുക്​സ്’​ അടുത്ത്​ പ്രസിദ്ധീകരിക്കുന്ന ‘ഗ​ലീ​ലി​​യിൽ കു​രു​വി​ക​ൾ മ​രി​ച്ചു​വീ​ഴു​ന്നു: മഹ്​മൂദ്​ ദർവീശി​ന്റെ തിരഞ്ഞെടുത്ത കവിതകൾ’ എന്ന കവിതാസമാഹാരത്തിൽനിന്നുള്ളതാണ്​ ഇൗ കവിതകൾ.

1. എ​ഴു​തി എ​ടു​ത്തോ ഞാ​ൻ അ​റ​ബി

രേ​ഖ​പ്പെ​ടു​ത്തൂ, ഞാ​ൻ അ​റ​ബി

ഐ​ഡി കാ​ർ​ഡ് ന​മ്പ​ർ അ​മ്പ​തി​നാ​യി​രം

എ​നി​ക്ക് മ​ക്ക​ൾ എ​ട്ട്

ഒ​മ്പ​താ​മ​ൻ വേ​ന​ലി​ന് പി​ന്നാ​ലെ വ​രും

എ​ന്താ ദേ​ഷ്യം​ വ​രു​ന്നു​ണ്ടോ?

എ​ഴു​തി എ​ടു​ത്തോ, ഞാ​ൻ അ​റ​ബി

അ​ധ്വാ​നി​ക്കു​ന്ന സ​ഖാ​ക്ക​ൾ​ക്കൊ​പ്പം

ക​ല്ലു​വെ​ട്ടു​കു​ഴി​യി​ൽ പ​ണി​യെ​ടു​ക്കു​ന്നു

അ​വ​ർ​ക്കാ​യി ഞാ​ൻ പാ​റ​ക്ക​ല്ലി​ൽ​നി​ന്ന്

അ​പ്പം കു​ഴി​ച്ചെ​ടു​ക്കു​ന്നു;

ഉ​ടു​പ്പു​ക​ളും സ്കൂ​ൾ നോ​ട്ട്പു​സ്ത​ക​ങ്ങ​ളും

എ​ന്നാ​ൽ, നി​ന്റെ വാ​തി​ൽ​പ​ടി​ക്ക​ൽ വ​ന്ന്

ഇ​രക്കു​ന്നി​ല്ല

നി​ന്റെ പ​ടി​ക്കെ​ട്ട് ത​റ​യി​ൽ വ​ന്ന്

കൊ​ച്ചാ​കു​ന്നി​ല്ല.

ഞാ​ൻ അ​റ​ബി; സ്ഥാ​ന​പ്പേ​രി​ല്ലാ​ത്ത കേ​വ​ല നാ​മം

എ​ല്ലാം രോ​ഷ​ത്തി​ൽ ക​ഴി​യു​ന്ന ഒ​രു നാ​ട്ടി​ൽ

എ​ന്തും സ​ഹി​ച്ചു​ ക​ഴി​യു​ന്ന​വ​ൻ

കാ​ലം ജ​നി​ക്കും മു​മ്പേ വേ​രു​റ​ച്ച​വ​ൻ

വാ​സ​ര​ങ്ങ​ൾ പൊ​ട്ടി​വി​ട​രും മു​മ്പേ

സൈ​ത്തൂ​നും പൈ​ൻ​മ​ര​ങ്ങ​ൾ​ക്കും മു​മ്പേ

പു​ല്ല് നാ​മ്പെ​ടു​ക്കും മു​മ്പേ

നി​ന്റെ ആ​ദി​മ നെ​റ്റി​ത്ത​ട​ത്തി​ൽ

നി​ന്റെ വ​സ​തി​യു​ടെ കി​ളി​വാ​തി​ൽ​ക്ക​ൽ

ഞാ​നും മ​ര​ണ​വും ര​ണ്ടു മു​ഖ​ങ്ങ​ൾ

എ​ന്തി​നാ​ണ് നീ ​ഇ​പ്പോ​ൾ

എ​ന്റെ മു​ഖ​ത്തു​നി​ന്ന് ഒ​ളി​ച്ചോ​ടു​ന്ന​ത്?

എ​ന്തി​നാ​ണു നീ ​ഒ​ളി​ച്ചോ​ടു​ന്ന​ത്?

ഗോ​ത​മ്പു​മ​ണി​ക​ളെ ഭൂ​മി​യു​ടെ

ക​ൺ​പീ​ലി​ക​ളാ​ക്കു​ന്ന​തി​ൽ​നി​ന്ന്

അ​ഗ്നി​പ​ർ​വ​ത ലാ​വ​ക​ൾ

മു​ല്ല​പ്പൂ​വി​ന് മ​റ്റൊ​രു മു​ഖം ന​ൽ​കു​ന്ന​തി​ൽ​നി​ന്ന്

എ​ന്തി​ന് നീ ​ഒ​ളി​ച്ചോ​ടു​ന്നു?

ക​വാ​ട​ത്തി​ന് മു​ന്നി​ൽ തെ​രു​വു​പോ​ലെ,

പു​രാ​ത​ന​മാ​യ കോ​ള​നി പോ​ലെ

നീ​ണ്ടു​കി​ട​ക്കു​മ്പോ​ൾ

അ​വ​ളു​ടെ മൗ​ന​മ​ല്ലാ​തെ

നി​ശാ​ന്ധ​കാ​ര​ത്തി​ൽ ഒ​ന്നും എ​ന്നെ

മു​ഷി​പ്പി​ക്കു​ന്നി​ല്ല

ശ​രി, റീ​താ

എ​ല്ലാം നീ ​ക​രു​തുംപോ​ലെ

ത​ന്നെ ആ​ക​ട്ടെ

മൗ​നം ഒ​രു മ​ഴു​വാ​ക​ട്ടെ

ന​ക്ഷ​ത്ര​ങ്ങ​ളു​ടെ ച​ട്ട​ക്കൂ​ടു​ക​ളാ​ക​ട്ടെ

നി​റു​ത്ത​ണ്ട, എ​ഴു​തി​ക്കോ​ളൂ

ഞാ​ൻ അ​റ​ബി

എ​ന്റെ പി​താ​മ​ഹ​ന്മാ​രു​ടെ മു​ന്തി​രി​പ്പ​ഴ​ങ്ങ​ൾ

നി​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ത്തു;

ഞാ​ൻ കൃ​ഷി​ചെ​യ്യു​ന്ന മ​ണ്ണും.

എ​നി​ക്കും സ​ന്ത​തി​ക​ൾ​ക്കും പേ​ര​ക്കി​ടാ​ങ്ങ​ൾ​ക്കും

ഈ ​പാ​റ​ക്കൂ​ട്ട​മ​ല്ലാ​തെ ഒ​ന്നും ബാ​ക്കി​വെ​ച്ചി​ല്ല

മു​ന്നേപോ​ലെ അ​തും നി​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ

എ​ടു​ത്തു​കൊ​ണ്ടു​പോ​കു​മോ?

എ​ങ്കി​ൽ

ആ​ദ്യ​ത്തെ താ​ളി​ന്റെ മു​ക​ളി​ൽ​ത​ന്നെ എ​ഴു​തി​ക്കോ​ളൂ

എ​നി​ക്ക് ആ​രോ​ടും വെ​റു​പ്പി​ല്ല

ആ​രെ​യും ഞാ​ൻ കൈ​യേ​റു​ന്നു​മി​ല്ല

എ​ന്നാ​ൽ, എ​നി​ക്ക് വി​ശ​ന്നാ​ലു​ണ്ട​ല്ലോ

കൈ​യേ​റ്റ​ക്കാ​ര​നെ ഞാ​ൻ പി​ടി​ച്ചു​തി​ന്നും

ക​രു​തി​ക്കോ​ളൂ

എ​ന്റെ വി​ശ​പ്പി​നെ​യും രോ​ഷ​ത്തെ​യും

ജാ​ഗ്ര​തൈ.

 =====================

2. ഗ​ലീ​ലി​യിൽ കു​രു​വി​ക​ൾ മ​രി​ച്ചു​വീ​ഴു​ന്നു

നൊ​ടി​യി​ട​യി​ൽ

ഒ​രു​ വ​ർ​ഷം ക​ഴി​ഞ്ഞു

ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞു

ഒ​രു ത​ല​മു​റ​ക്ക് ശേ​ഷം...

ന​മ്മ​ൾ വീ​ണ്ടും ക​ണ്ടു​മു​ട്ടും

കാ​മ​റ​യി​ൽ അ​വ​ൾ

ഇ​രു​പ​ത് പൂ​ങ്കാ​വ​ന​ങ്ങ​ൾ എ​റി​ഞ്ഞു​ത​ന്നു

ഗ​ലീ​ലി​യി​ലെ കു​രു​വി​ക​ളെ​യും

എ​ന്നി​ട്ട​വ​ൾ ന​ട​ന്നു​നീ​ങ്ങി

സാ​ഗ​ര​ത​രം​ഗ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ

സ​ത്യ​ത്തി​ന്റെ പു​തി​യ അ​ർ​ഥം തേ​ടി​ക്കൊ​ണ്ട്

എ​ന്റെ ദേ​ശം

ര​ക്തം പു​ര​ണ്ട കൈ​ലേ​സു​ക​ൾ

ഉ​ണ​ങ്ങാ​നി​ടു​ന്ന അ​യ​ക്കോ​ൽ

തീ​ര​ത്ത് ഞാ​ൻ നീ​ണ്ടു​നി​വ​ർ​ന്ന് കി​ട​ന്നു

മ​ണ​ലാ​യി, ഈ​ന്ത​പ്പ​ന​യാ​യി

അ​വ​ൾ അ​റി​യു​ന്നി​ല്ല

റീ​താ,

ഞാ​നും മ​ര​ണ​വും നി​ന്നെ ദാ​നം ന​ൽ​കി

വാ​ടി​യ ആ​ഹ്ലാ​ദ​ത്തി​ന്റെ ര​ഹ​സ്യ​മാ​യി

ചു​ങ്ക​പ്പു​ര​യു​ടെ ക​വാ​ട​ത്തി​ങ്ക​ൽ

ഞാ​നും മ​ര​ണ​വും ഞ​ങ്ങ​ളെ പു​തു​ക്കി​പ്പ​ണി​തു

എ​ന്റെ പി​താ​വ് ക​ല​പ്പ​യു​ടെ കു​ടും​ബ​ത്തി​ൽനി​ന്ന് വ​രു​ന്ന​വ​ൻ

കു​ലീ​ന പ്ര​ഭുകു​ടും​ബ​ത്തി​ൽ​നി​ന്ന​ല്ല.

എ​ന്റെ പി​താ​മ​ഹ​ൻ ഒ​രു കൃ​ഷീ​വ​ല​ൻ

ഉ​ന്ന​ത​കു​ല​ജാ​ത​ന​ല്ല

പു​സ്ത​കം വാ​യി​ക്കും മു​മ്പെ​ന്നെ

സൂ​ര്യ​തേ​ജ​സ്സ് പ​ഠി​പ്പി​ച്ച​വ​ൻ

എ​ന്റെ വീ​ട് മു​ള​ന്ത​ണ്ടും ക​മ്പു​ക​ളുംകൊ​ണ്ട് നി​ർ​മി​ച്ച കാ​വ​ൽ​കൂ​ര

എ​ന്തേ ക​ണ്ണി​ൽ പി​ടി​ച്ചി​ല്ലേ?

എ​നി​ക്ക് പേ​രേ ഉ​ള്ളൂ; ഉ​ൽ​പ​മി​ല്ല

എ​ഴു​തി എ​ടു​ത്തോ, ഞാ​ൻ ഒ​ര​റ​ബി

മു​ടി ക​ൽ​ക്ക​രി നി​റം

ക​ണ്ണ് കാ​പ്പി​ക്ക​ള​ർ

എ​ന്റെ തി​രി​ച്ച​റി​യ​ല​ട​യാ​ള​ങ്ങ​ൾ എ​ഴു​തി എ​ടു​ത്തോ:

ശി​രോ​വ​സ്ത്ര​ത്തി​ന് മു​ക​ളി​ലെ ഇഖാൽ*

എ​ന്റെ കൈ​പ്പ​ടം പാ​റ​പോ​ൽ പ​രു​പ​രു​ത്ത​ത്

തൊ​ട്ടാ​ൽ തോ​ലു​രി​യും

എ​ന്റെ വി​ലാ​സം:

ഒ​റ്റ​പ്പെ​ട്ട വി​സ്മൃ​ത കു​ഗ്രാ​മീ​ണ​ൻ

അ​വി​ടെ തെ​രു​വു​ക​ൾ​ക്ക് പേ​രി​ല്ല

അ​വി​ടെ ആ​ണു​ങ്ങ​ളെ​ല്ലാം

വ​യ​ലി​ലും ക്വാ​റി​ക​ളി​ലും

എ​ന്തേ, കോ​പം വ​രു​ന്നു​ണ്ടോ?

(* ക​റു​ത്ത ച​ര​ടു​ക​ൾ​കൊ​ണ്ടു​ള്ള വ​ട്ട​ക്കെ​ട്ട്)

==========================

3. ഞ​ങ്ങ​ൾ​ക്കൊ​രു നാ​ടു​ണ്ട്

ഞ​ങ്ങ​ൾ​ക്കൊ​രു നാ​ടു​ണ്ട് അ​തി​രു​ക​ളി​ല്ലാ​ത്ത നാ​ട്

ഇ​ടു​ങ്ങി​യ​തും വി​ശാ​ല​വു​മാ​യ നാ​ട്

അ​ജ്ഞാ​ത​മാ​യ​തി​നെ കു​റി​ച്ചു​ള്ള ഞ​ങ്ങ​ളു​ടെ ചി​ന്തപോ​ലെ

അ​തി​ന്റെ ഭൂ​പ​ട​ത്തി​ലൂ​ടെ ഞ​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ

ഞ​ങ്ങ​ളെ ഇ​ടു​ക്കു​ന്ന നാ​ട്

വെ​ണ്ണീ​ർ​തു​ര​ങ്ക​ത്തി​ലേ​ക്ക് അ​ത് ഞ​ങ്ങ​ളെ എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്നു

അ​തി​ന്റെ രാ​വ​ണ​ൻ​കോ​ട്ട​യി​ൽ ഞ​ങ്ങ​ൾ നി​ല​വി​ളി​ക്കു​ന്നു:

എ​ങ്കി​ലും ഞ​ങ്ങ​ൾ നി​ന്നെ സ്നേ​ഹി​ക്കു​ന്നു

ഞ​ങ്ങ​ളു​ടെ പ്ര​ണ​യം ഒ​രു പൈ​തൃ​ക​രോ​ഗ​മാ​ണ്

ആ ​നാ​ട്, ഞ​ങ്ങ​ളെ അ​ജ്ഞാ​ത ലോ​ക​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​മ്പോ​ൾ

ഞ​ങ്ങ​ൾ വ​ലു​താ​കു​ന്നു, അ​തി​ന്റെ വി​ശേ​ഷ​ണ​ങ്ങ​ളും

ഇ​ല​പൊ​ഴി​യും അ​ര​ളി​മ​ര​ങ്ങ​ളു​ം വ​ള​രു​ന്നു

അ​തി​ന്റെ പു​ൽ​മേ​ടു​ക​ളും നീ​ല മ​ല​ക​ളും വ​ലു​താ​കു​ന്നു

ജീ​വ​ന്റെ വ​ട​ക്കേ ത​ല​ക്ക​ലെ

ജ​ലാ​ശ​യം വി​സ്തൃ​ത​മാ​കു​ന്നു

ജീ​വ​ന്റെ തെ​ക്കു​ള്ള ക​തി​രു​ക​ൾ പൊ​ങ്ങു​ന്നു

പ്ര​വാ​സി​യു​ടെ നാ​ര​കം വി​ള​ക്കാ​യി തി​ള​ങ്ങു​ന്നു

ഭൂ​മി​ശാ​സ്ത്രം വി​ശു​ദ്ധ വേ​ദ​ങ്ങ​ളാ​യി ഉ​ദ​യംകൊ​ള്ളു​ന്നു

കു​ന്നി​ൻ​പ​ര​മ്പ​ര​ക​ൾ ഉ​യ​രെ ഉ​യ​രെ പോ​കു​ന്നു

‘‘ഒ​രു പ​റ​വ​യാ​യി​രു​ന്നെ​ങ്കി​ൽ ചി​റ​കു​ക​ൾ ക​രി​ച്ചേ​നേ’’

നാ​ടു​ക​ട​ത്ത​പ്പെ​ട്ട ആ​ത്മാ​വി​നോ​ട് അ​വ പ​റ​യു​ന്നു

ശി​ശി​ര​ഗ​ന്ധം എ​ന്റെ ഇ​ഷ്ട​രൂ​പം പ്രാ​പി​ക്കു​ന്നു

വ​ര​ണ്ട ഖ​ൽ​ബി​ൽ ചാ​റ​ൽ​മ​ഴ ഇ​റ്റി​വീ​ഴു​ന്നു

ഭാ​വ​ന​യു​ടെ ഉ​റ​വ​ക​ൾപൊ​ട്ടി, അ​താ​യി​ത്തീ​രു​ന്ന സ്ഥ​ലം

ഒ​രേ​യൊ​രു യാ​ഥാ​ർ​ഥ്യം

അ​ക​ലെ​യു​ള്ള​തൊ​ക്കെ​യും

ആ​ദി​മ ഗ്ര​ാമമാ​യി മ​ട​ങ്ങു​ന്നു

ഭൂ​മി ആ​ദാ​മി​നെ സ്വീ​ക​രി​ക്കാ​ൻ

പ​റു​ദീ​സ​യി​ൽ​നി​ന്നി​റ​ങ്ങി ആ​ദാ​മി​നെ കാ​ണാ​ൻ പോ​കു​ന്ന​പോ​ലെ

അ​പ്പോ​ൾ ഞാ​ൻ പ​റ​യു​ന്നു

ഞ​ങ്ങ​ളെ ഗ​ർ​ഭം ധ​രി​ച്ച നാ​ടാ​ണ​ത്...

അ​പ്പോ​ൾ എ​പ്പോ​ഴാ​ണ് ഞ​ങ്ങ​ൾ ജ​നി​ച്ച​ത്?

ആ​ദാം ര​ണ്ടു സ്ത്രീ​ക​ളെ പ​രി​ണ​യി​ച്ചോ

അ​തോ ഞ​ങ്ങ​ൾ വീ​ണ്ടും ജ​നി​ക്കു​മോ

ഞ​ങ്ങ​ൾ പാ​പം മ​റ​ക്കാ​ൻ.

==========================

4. ക​ന​ലെ​ഴു​ത്ത്

അ​പ​രാ​ഹ്ന​ത്തി​ൽ ഞ​ങ്ങ​ളു​ടെ പ​ട്ട​ണം

ഉ​പ​രോ​ധ​ത്തി​ലാ​യി

ഉ​പ​രോ​ധ​ത്തി​ൽ പ​ട്ട​ണം അ​തി​ന്റെ

മു​ഖം തി​രി​ച്ച​റി​ഞ്ഞു

നി​റം പ​റ​ഞ്ഞ​ത് ക​ള്ള​മാ​യി​രു​ന്നു

ത​ട​വു​പു​ള്ളി,

വി​ജി​ഗീ​ഷു​ക്ക​ളു​ടെ ബ​ഹു​മ​തി​പ്പ​ട​ങ്ങ​ൾ​ക്കും

ന​ർ​ത്ത​ക​രു​ടെ പാ​ദ​ര​ക്ഷ​ക​ൾ​ക്കും

തി​ള​ക്കം ന​ൽ​കു​ന്ന സൂ​ര്യ​നു​മാ​യി

എ​നി​ക്കൊ​രു ബ​ന്ധ​വു​മി​ല്ല.

തെ​രു​വു​ക​ളേ,

നി​ന്റെ പ​രേ​താ​ത്മാ​ക്ക​ളു​ടെ എ​ണ്ണ​വു​മാ​യ​ല്ലാ​തെ

നീ​യും ഞാ​നും ത​മ്മി​ൽ ഒ​ന്നു​മി​ല്ല

അ​തി​നാ​ൽ മ​ധ്യാ​ഹ്നംപോ​ലെ

നീ ​എ​രി​ഞ്ഞൊ​ടു​ങ്ങു​ക

വി​ലാ​പ​ഗീ​തി​ക​ളു​ടെ പു​സ്ത​ക​ത്തി​ൽ​നി​ന്ന്

ഓ​മ​നേ, നീ ​ഉ​ദി​ച്ചു​പൊ​ങ്ങു​ന്നു

നി​ന്റെ വ​ദ​ന​ത്തി​ലെ പ്ര​കാ​ശ സു​ഷി​ര​ങ്ങ​ൾ

എ​ന്റെ നെ​റ്റി​ത്ത​ടം

എ​നി​ക്ക് തി​രി​ച്ചു​ന​ൽ​കു​ന്നു

എ​ന്നി​ൽ പു​രാ​ത​ന​മാ​യ വീ​റ് നി​റ​ച്ച്

എ​ന്റെ മാ​താ​പി​താ​ക്ക​ൾ​ക്ക് തി​രി​ച്ചു​ന​ൽ​കു​ന്ന

... ഹൃ​ദ​യ​മു​ണ്ടാ​ക്കു​ന്ന കാ​പ്പി​പ്പു​ര​യി​ലും

ച​ന്ത​യി​ലു​മ​ല്ലാ​തെ ഞാ​ൻ വ​ിശ്വ​സി​ച്ചി​രു​ന്നി​ല്ല.

എ​ന്നാ​ൽ, ഈ ​കു​രി​ശി​ന്റെ ആ​ണി​ക​ൾ​ക്ക് പുറത്ത്

മി​ന്ന​ലു​ക​ളു​ടെ മ​റ്റൊ​രു ഉ​റ​വി​ട​വും

പ്രേ​മി​യു​ടെ പു​തു​മ​ുഖ​വും തേ​ടു​ക​യാ​യി​രു​ന്നു ഞാ​ൻ

തെ​രു​വു​നാ​മ​ങ്ങ​ളു​ടെ സ്ഥാ​ന​ക്ര​മ​ങ്ങ​ൾ ഞാ​ൻ ക​ണ്ടു

ഹാ​ളി​ലേ​ക്കി​റ​ങ്ങു​ന്ന മ​ട്ടു​പ്പാ​വി​ൽ​ത​ന്നെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു നീ

​മു​ഖ​മി​ല്ലാ​ത്ത ര​ണ്ട് ക​ണ്ണു​ക​ൾ

എ​ങ്കി​ലും നി​ന്റെ ശ​ബ്ദം

മ​ങ്ങി​യ പെ​യി​ന്റി​ങ്ങി​നെ ക​ട​ന്നു​വ​ന്നു

ഞ​ങ്ങ​ളു​ടെ പ​ട്ട​ണം മ​ധ്യാ​ഹ്ന​ത്തി​ൽ ഉ​പ​രോ​ധി​ക്ക​പ്പെ​ട്ടു

ഞ​ങ്ങ​ളു​ടെ പ​ട്ട​ണം ഉ​പ​രോ​ധ​ത്തി​ൽ

അ​തി​ന്റെ മു​ഖം ക​ണ്ടെ​ടു​ത്തു

വൃ​ക്ഷ​ത്തി​ന്റെ സൂ​തി​ക​ർ​മ​ണി​യാ​ക​ട്ടെ

ക​ത്തി​ക​ളു​ടെ മൂ​ർ​ച്ച​യി​ൽ​നി​ന്ന്

ഞാ​ൻ ചും​ബ​നം നു​ക​ര​ട്ടെ

വ​രൂ ഓ​മ​നേ,

ന​മു​ക്ക് കു​രു​തി​ക്ക​ള​​​ത്തോട്

ചേ​ർ​ന്ന് നി​ൽ​ക്കാം...

കാ​ല​ത്തി​ന്റെ ആ​ഴ​ക്കി​ണ​റു​ക​ളി​ൽ

കു​രു​വി​പ്പ​റ്റ​ങ്ങ​ൾ

അ​ധി​ക​പ​ത്രി​ക​ൾ പോ​ൽ കൊ​ഴി​ഞ്ഞു​വീ​ണു

റീ​താ!

വ​ലു​താ​യി വ​രു​ന്ന കു​ഴി​മാ​ടം ഞാ​ൻ കാ​ണു​ന്നു

റീ​താ!

എ​ന്റെ ച​ർ​മ​ത്തി​ൽ

ച​ങ്ങ​ല​ക​ൾ ദേ​ശ​ത്തി​ന്റെ

രൂ​പം കൊ​ത്തി​യെ​ടു​ക്കു​ന്നു.

 ==========================

5. തൂ​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​ന്റെ യു​ക്തി

തൂ​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​ന്റെ യു​ക്തി​യാ​ണ് എ​നി​ക്കു​ള്ള​ത്:

എ​നി​ക്ക് എ​ന്തെ​ങ്കി​ലും ഉ​ണ്ടാ​യി​ട്ടു​വേ​ണ്ടേ

എ​ന്നെ നീ ​ഉ​ട​മ​പ്പെ​ടു​ത്താ​ൻ?

എ​ന്റെ ര​ക്തംകൊ​ണ്ടാ​ണ് ഞാ​ൻ

ഒ​സ്യ​ത്ത് എ​ഴു​തി​യി​ട്ടു​ള്ള​ത്:

‘‘എ​ന്റെ പാ​ട്ടി​ൽ വ​സി​ക്കു​ന്ന​വ​രേ, ജ​ല​ത്തെ വി​ശ്വ​സി​ക്കു​ക’’

ര​ക്ത​ത്തി​ൽ കു​തി​ർ​ന്ന്, നാ​ളെ​യു​ടെ കി​രീ​ടം ചൂ​ടി ഞാ​നു​റ​ങ്ങി

ഭൂ​മി​യു​ടെ ഹൃ​ദ​യം ഭൂ​പ​ട​ത്തേ​ക്കാ​ൾ

വ​ലു​താ​യി ഞാ​ൻ സ്വ​പ്നം ക​ണ്ടു.

എ​ന്റെ ക​ണ്ണാ​ടി​ക​ളേ​ക്കാ​ൾ, തൂ​ക്കു​ക​യ​റി​നേ​ക്കാ​ൾ സു​താ​ര്യം

എ​ന്നെ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യ മേ​ഘ​ത്തി​ൽ ഞാ​ൻ വി​ഹ​രി​ച്ചു

ഒ​രു മ​രം​കൊ​ത്തി​പ്പ​ക്ഷി​യെ​പ്പോ​ലെ

കാ​റ്റ് എ​ന്റെ ചി​റ​കു​ക​ൾ...

പു​ലരി​യി​ൽ രാ​ത്രി​കാ​വ​ൽ​ക്കാ​ര​ന്റെ വി​ളി എ​ന്നെ ഉ​ണ​ർ​ത്തി

എ​ന്റെ കി​നാ​വി​ൽ​നി​ന്ന്, എ​ന്റെ ഭാ​ഷ​യി​ൽ​നി​ന്ന്:

മ​റ്റൊ​രു മൃതി​യാ​യി നീ ​ജീ​വി​ക്കും

അ​തി​നാ​ൽ നി​ന്റെ ഒ​ടു​വി​ല​ത്തെ ഒ​സ്യ​ത്ത് തി​രു​ത്തു​ക

വ​ധ​ശി​ക്ഷ​യു​ടെ നാ​ൾ വീ​ണ്ടും നീ​ട്ടി

ഞാ​ൻ ചോ​ദി​ച്ചു: ഏ​തു​വ​രെ?

അ​യാ​ൾ പ​റ​ഞ്ഞു: കൂ​ടു​ത​ൽ മ​ര​ണങ്ങ​ൾ നീ ​കാ​ത്തി​രി​ക്കു​ക

ഞാ​ൻ പ​റ​ഞ്ഞു: എ​ന്റെ അ​ടു​ക്ക​ൽ

യാ​തൊ​ന്നു​മി​ല്ല, എ​ന്നി​ട്ട​ല്ലേ നീ ​എ​ന്നെ ഉ​ട​മ​പ്പെ​ടു​ത്തു​ക

ര​ക്തംകൊ​ണ്ടാ​ണ് ഞാ​ൻ ഒ​സ്യ​ത്ത് എ​ഴു​തി​യ​ത്:

എ​ന്റെ പാ​ട്ടി​ൽ വ​സി​ക്കു​ന്ന​​വ​രേ, ജ​ല​ത്തെ വി​ശ്വ​സി​ക്കു​ക.

==============================

6. ഒ​ടു​വി​ലെ​ത്ത​വ​ൻ എ​ങ്കി​ലും ഞാ​ൻ

ഞാ​ൻ ഒ​ടു​വി​ൽ വ​ന്ന​വ​നെ​ങ്കി​ലും

എ​നി​ക്ക് മ​തി​യാ​യ​ത്ര വാ​ക്കു​ക​ൾ എ​ന്റെ വ​ശ​മു​ണ്ട്...

ഓ​രോ കാ​വ്യ​വും ഒ​രു ചി​ത്ര​മാ​ണ്

മീ​വ​ൽ​പ​ക്ഷി​ക്ക് ഞാ​ൻ വ​സ​ന്ത​ത്തി​ന്റെ ഭൂ​പ​ടം വ​ര​ച്ചു​കൊ​ടു​ക്കും.

കാ​ൽ​ന​ട​ക്കാ​ർ​ക്ക് ന​ട​പ്പാ​ത​യി​ൽ സൈ​തൂ​ൻ

പെ​ണ്ണു​ങ്ങ​ൾ​ക്ക് മ​ര​ത​ക​ക്ക​ല്ല്

വ​ഴി എ​ന്നെ വ​ഹി​ച്ചു​കൊ​ണ്ടു​പോ​കും

വ​ഴി​യെ ഞാ​ൻ എ​ന്റെ കൈ​പ്പ​ട​ത്തി​ൽ വ​ഹി​ക്കും

വ​സ്തു​ക്ക​ൾ അ​തി​ന്റെ രൂ​പം വീ​ണ്ടെ​ടു​ക്കും വ​രെ

പി​ന്നെ, അ​തി​ന്റെ യ​ഥാ​ർ​ഥ നാ​മ​വും

ഓ​രോ കാ​വ്യ​വും അ​മ്മ​യാ​കു​ന്നു

മേ​ഘ​ത്തി​ന് അ​തി​ന്റെ സ​ഹോ​ദ​ര​നെ അ​വ​ൾ തേ​ടി​ക്കൊ​ടു​ക്കു​ന്നു

ജ​ല​ക്കി​ണ​റി​ന് സ​മീ​പം

‘‘എ​ന്റെ കു​ഞ്ഞേ! നി​ന​ക്ക് ഞാ​ൻ പ​ക​ര​ക്കാ​ര​നെ ത​രാം

എ​ന്തെ​ന്നാ​ൽ ഞാ​ൻ ഗ​ർ​ഭി​ണി​യാ​ണ്

ഓ​രോ കാ​വ്യ​വും കി​നാ​വാ​ണ്:

ഞാ​ൻ കി​നാ​വ് ക​ണ്ടു, എ​നി​ക്കൊ​രു കി​നാ​വു​ണ്ടെ​ന്ന്

അ​തെ​ന്നെ വ​ഹി​ക്കും; ഞാ​ൻ അ​തി​നെ​യും

മീ​സാ​ൻ​ക​ല്ലി​ൽ ഞാ​ൻ അ​വ​സാ​ന വ​രി കു​റി​ക്കു​ന്ന​തു​വ​രെ

ഞാ​ൻ ഉ​റ​ങ്ങി... പ​റ​ക്കാ​ൻ

മി​ശി​ഹാ​ക്കു​വേ​ണ്ടി ഞാ​ൻ ശീ​ത​കാ​ല ഷൂ ​വ​ഹി​ച്ചു​കൊ​ണ്ടു​വ​രും

എ​ല്ലാ​വ​രെ​യുംപോ​ലെ അ​വ​നും ന​ട​ക്കാ​ൻ മ​ല​മു​ക​ളി​ൽ​നി​ന്ന്... ജ​ലാ​ശ​യ​ത്തി​ലേ​ക്ക്.

 ========================

7. ചെ​യ്ത​തി​ൽ ഖേ​ദം വേ​ണ്ട

ചെ​യ്ത​തി​ൽ നീ ​ഖേ​ദി​ക്കേ​ണ്ട-

ഞാ​ൻ പ​തു​ക്കെ പ​റ​യു​ക​യാ​ണ്,

എ​ന്റെ ത​ന്നെ ​അ​പ​ര​നോ​ട്

നി​ന്റെ എ​ല്ലാ സ്മൃ​തി​ക​ളു​മി​താ

പ​ച്ച​യി​ൽ കാ​ണ​പ്പെ​ടു​ന്നു

ഉ​ച്ച​ക്ക​ത്തെ പൂ​ച്ച ഉ​റ​ക്ക​ത്തി​ലെ പൊ​റു​തി​കേ​ട്

പൂ​ങ്കോ​ഴി​യു​ടെ ത​ല​പ്പൂ​വ്

മ​ർ​യ​മി​യ്യ അ​ത്ത​ർ

അ​ബ​യു​ടെ ഖ​ഹ് വ

​പാ​യ​യും ത​ല​യ​ണ​ക​ളും

സോ​ക്ര​ട്ടീ​സി​ന് ചു​റ്റും ക​റ​ങ്ങു​ന്ന ഈ​ച്ച

പ്ലാ​റ്റോ​വിന്റെ ത​ല​മു​ക​ളി​ലെ മേ​ഘം

ഹ​മാ​സ ക​വി​താ​സ​മാ​ഹാ​രം

അ​ച്ഛ​ന്റെ പ​ടം

മു​അ്ജ​മു​ൽ ബു​ൽ​ദാ​ൻ*

ഷേ​ക്സ്പി​യ​ർ

മൂ​ന്ന് സ​ഹോ​ദ​ര​ന്മാ​ർ, മൂ​ന്ന് സ​ഹോ​ദ​രി​മാ​ർ

നി​ന്റെ ബാ​ല്യ​കാ​ല സു​ഹൃ​ത്തു​ക്ക​ൾ

ജി​ജ്ഞാ​സുക്ക​ൾ

‘‘അ​വ​ൻ ത​ന്നെ​യോ ഇ​വ​ൻ?’’

സാ​ക്ഷി​ക​ൾ​ക്ക് പ​ല അ​ഭി​പ്രാ​യ​ങ്ങ​ൾ

ചി​ല​പ്പോ​ൾ ആയേ​ക്കാം;

അ​വ​നെ​പ്പോ​ലെ തോ​ന്നുന്നു

അ​പ്പോ​ൾ ഞാ​ൻ ചോ​ദി​ച്ചു: ആ​രി​വ​ൻ

അ​വ​ർ മ​റു​പ​ടി ത​ന്നി​ല്ല.

ഇ​വി​ടെ, ഞാ​നെ​ന്റെ നി​ഴ​ലി​നെ അ​ഴി​ച്ചു​വി​ട്ടു

ഏ​റ്റ​വും ചെ​റി​യ പാ​റ തെ​ര​ഞ്ഞെ​ടു​ത്ത​് ഉ​റക്കമി​ള​ച്ചു

മി​ഥ്യ​യെ ത​ക​ർ​ത്തു, ഞാ​നും പൊ​ട്ടി​ത്ത​ക​ർ​ന്നു

ഞാ​ൻ കി​ണ​റി​ന് ചു​റ്റും ന​ട​ന്നു

എ​ന്നി​ൽ​നി​ന്ന് ഞാ​ന​ല്ലാ​ത്ത​തി​ലേ​ക്ക് പ​റ​ന്നു

ഗാ​ഢ​മാ​യൊ​രു ശ​ബ്ദം ഉ​യ​ർ​ന്നു​വ​ന്നു:

‘‘ഈ ​​ശ​വ​ക്ക​ല്ല​റ നി​ന്റെ ശ​വ​ക്ക​ല്ല​റ​യ​ല്ല’’

അ​പ്പോ​ൾ ഞാ​ൻ ക്ഷ​മ ചോ​ദി​ച്ചു

യു​ക്തി​ഭ​ദ്ര​മാ​യ വേ​ദ​സൂ​ക്ത​ങ്ങ​ൾ ഞാ​ൻ ഓ​തി

കി​ണ​റ്റി​ലെ അ​ജ്ഞാ​ത​നോ​ട് ഞാ​ൻ പ​റ​ഞ്ഞു:

‘‘സ​മാ​ധാ​ന​ത്തി​ന്റെ ഭൂ​മി​യി​ൽ

നീ ​കൊ​ല്ല​പ്പെ​ട്ട നാ​ളി​ൽ നി​ന​ക്ക് ശാ​ന്തി;

കി​ണ​റി​ലെ അ​ന്ധ​കാ​ര​ത്തി​ൽ​നി​ന്ന്

നീ ​ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​ന്ന നാ​ളി​ലും.’’

(മൊഴിമാറ്റം: വി.എ. കബീർ)

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.