യു​ക്തി​ഭാ​ഷ​ണം

ദൈ​വ​മേ ദൈ​വ​മേ

നീ ​ഉ​ണ്മ​യോ?

ഉ​ണ്മ​യെ​ങ്കി​ല​വ​നെ ഇ​പ്പോ

എ​ന്റെ മു​മ്പി​ൽ കൊ​ണ്ടു​വ​ന്നു താ

​നീ നേ​രോ നു​ണ​യോ എ​ന്ന്

എ​നി​ക്ക​റി​യി​ല്ല.

ദൈ​വസ​ങ്ക​ൽ​പമി​ല്ലാ​ത്ത യു​ക്തി​വാ​ദി​നി ഞാ​നെ​ങ്കി​ലും

ചി​ല​പ്പോ​ളു​ണ്മ​യെ​ങ്കി​ലോ എ​ന്ന സ​ന്ദേ​ഹി​നി

ഇ​ടി​മു​ഴ​ക്ക​ത്തി​ലൂ​ടെ​യാ​ണ്

നി​ന്റെ ഭാ​ഷ​ണ​മെ​ന്ന് കേ​ട്ടി​ട്ടു​ണ്ട്.

എ​നി​ക്ക​റി​യി​ല്ല അ​ത് വാ​യി​ച്ചെ​ടു​ക്കാ​ൻ,

എ​ന്റെ ഭാ​ഷ​യി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യാ​നും

മി​ന്ന​ലു​കൊ​ണ്ടാ​ണ്,

ആ​കാ​ശ​ത്താ​ണ്

നീ​യെ​ഴു​തു​ന്ന​തെ​ന്നും അ​വ​രൊ​ക്കെ​പ്പ​റ​യു​ന്നു

ആ ​ഗൂ​ഢ​ലി​പി​യു​മ​റി​യി​ല്ല

വാ​യി​ക്കു​വാ​ൻ.

പോ​രെ​ങ്കി​ലെ​ന്റെ മു​ടി​ഞ്ഞ സം​ശ​യം

മാ​യാ​വാ​ദം

ദൈ​വ​മേ! നീ ​എ​ന്റെ അ​റി​വി​ല്ലാ​യ്മ​യൊ​ക്കെ​യ​ങ്ങ്

ക്ഷ​മി​ച്ചു ക​ള​ഞ്ഞേ​രെ

ക്ഷ​മാ​മൂ​ർ​ത്തി​യെ​ന്ന​ല്ലേ നി​ന്നെ

അ​വ​രെ​ല്ലാം വി​ളി​ക്കു​ന്ന​ത്?

നി​ന്റെ പോ​ല​വ​നു​മു​ണ്മ​യോ പൊ​യ്യോ എ​ന്ന്,

പ്ര​ണ​യ​മെ​ത്ര​യും ക​ള്ള​മോ നേ​രോ എ​ന്ന്

സ​ന്ദേ​ഹ​മെ​നി​ക്കെ​പ്പൊ​ഴും

മാ​യാ​മ​റ​യ്ക്കു പി​ന്നി​ൽ

മ​റ​ഞ്ഞു​നി​ൽ​ക്കും

അ​ടു​ത്ത​ടു​ത്തു ചെ​ല്ലു​ന്നേ​രം

അ​ക​ലേ​ക്ക​ക​ലേ​ക്ക് മാ​യും

മാ​യ​ക്കാ​ര​ൻ

ചി​ല നേ​ര​ത്ത​വ​ൻ

മ​ഴ​യി​ല​ലി​ഞ്ഞു പോ​കും

ചി​ല നേ​ര​ത്ത്

മ​ഞ്ഞി​ലു​റ​ഞ്ഞും പോ​കും.

ക​യ്യി​ലെ​ടു​ക്കും മു​ൻ​പ്

വി​ര​ലി​നി​ട​യി​ലൂ​ടെ

ഊ​ർ​ന്നൂ​ർ​ന്നി​ല്ലാ​തെ​യാ​വും

മ​ഹാ ജാ​ല​വി​ദ്യ​ക്കാ​ര​ൻ

അ​വ​ന്റെ ര​ഹ​സ്യ​ഭാ​ഷ,

അ​വ​ന്റെ ചി​ത്ര​ലി​പി​ക​ൾ

പൂ​ക്ക​ളി​ലി​ല​ക​ളി​ല​വ​നെ​ഴു​തിവെ​ക്കു​ന്ന

പ്ര​ണ​യസൂ​ക്ത​ങ്ങ​ൾ

വാ​യി​ച്ചെ​ടു​ക്കാ​നു​മാ​വു​ന്നി​ല്ല.

അ​തു​കൊ​ണ്ട് ദൈ​വ​മേ,

ഇ​തെ​ല്ലാം വി​ട്ടു​ക​ള​യ്

അ​വ​ൻ പൊ​യ്യ​ല്ല എ​ന്നു തെ​ളി​യി​ക്ക്,

നീ ​ശ​രി​ക്കു ദൈ​വ​മാ​ണെ​ങ്കി​ൽ.

എ​ന്നി​ട്ട​വ​നെ എ​നി​ക്കു വി​ട്ടു താ

എ​ങ്കി​ൽ, ഞാ​നെ​ന്റെ

നാ​സ്തി​ക​വാ​ദം

അ​വി​ശ്വാ​സം

സ​ർവ​പു​ച്ഛം -

എ​ല്ലാം അ​ടി​യ​റ വെ​ക്കാം

നീ ​സ​ർ​വ​ശ​ക്ത​നെ​ങ്കി​ൽ

അ​വ​നെ കൊ​ണ്ടു​വ​ന്നു താ

​എ​ന്റെ യു​ക്തി കു​യു​ക്തി ഒ​ക്കെ

പോ​യി​ത്തു​ല​യ​ട്ടെ

ദൈ​വ​മേ!

നീ ​ഉ​ണ്മ​യ​ല്ലെ​ങ്കി​ൽ

അ​വ​നു​മു​ണ്മ​യ​ല്ലെ​ങ്കി​ൽ

നീ​യ​വ​നെ കൊ​ണ്ടു​വ​ന്നി​ല്ലെ​ങ്കി​ൽ

യു​ക്തി​യി​ലേ​ക്കു ഞാ​ൻ

തി​രി​ച്ചു​പോ​കും

യു​ക്തി​യി​ൽ

മ​രി​ച്ചു​പോ​കും-

അ​യു​ക്തി​യി​ൽ ജീ​വി​ച്ചു​കൊ​ണ്ട്

യു​ക്തി​യി​ല്ലാ​തെ ക​ര​ഞ്ഞു​കൊ​ണ്ട്

ഉ​ത്ത​രം താ

​ദൈ​വ​മേ!

ദൈ​വ​മേ!

പെ​ട്ടെ​ന്ന്

എ​ത്ര​യും പെ​ട്ടെ​ന്ന്

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.